കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവിയും ജഗദീഷിന്റെ ഭാര്യയുമായ ഡോ.രമ അന്തരിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവി ഡോ. പി. രമ അന്തരിച്ചു. 61 വയസായിരുന്നു. നടന്‍ ജഗദീഷിന്റെ ഭാര്യയാണ്. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. ഡോ.രമ്യ, ഡോ.സൗമ്യ എന്നിവരാണ് മക്കള്‍. ഡോ.നരേന്ദ്രന്‍ നയ്യാര്‍ ഐ പി എസ്, ഡോ. പ്രവീണ്‍ പണിക്കര്‍ എന്നിവര്‍ മരുമക്കള്‍.

jagadeesh

രമ കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു എന്നാണ് വിവരം. കേരളത്തിലെ പ്രമുഖ കേസുകളില്‍ രമയുടെ കണ്ടെത്തലുകള്‍ നിര്‍ണായകമായിരുന്നു. പൊതുവേദികളില്‍ നിന്ന് അകന്നായിരുന്നു രമയുടെ ജീവിതം. പൊതുവേദികളില്‍ വരാന്‍ അത്ര താല്‍പ്പര്യമില്ലാത്ത ആളായിരുന്നു രമയെന്ന് മുന്‍പൊരിക്കല്‍ ജഗദീഷ് തന്നെ പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് കണ്ടെത്തിനടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് കണ്ടെത്തി

സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ രമ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും സ്പഷ്യല്‍ എഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍സ് സമീപിച്ചാലും രമ തയ്യാറായിരുന്നില്ലെന്നും ജഗദീഷ് പറഞ്ഞിരുന്നു. മക്കളും അധികം പൊതുവേദികളില്‍ തയ്യാറായിരുന്നില്ല.

ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതി സ്ഥാനത്തേക്ക്? ബിജെപി പരിഗണിക്കുന്ന പേരുകള്‍ ഇതാണ്ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതി സ്ഥാനത്തേക്ക്? ബിജെപി പരിഗണിക്കുന്ന പേരുകള്‍ ഇതാണ്

രമയുടെ നിര്യാണത്തില്‍ നടന്‍ ഷമ്മി തിലകന്‍, ഷാഫി പറമ്പില്‍ എം എല്‍ എ, മുന്‍ എം പി എ സമ്പത്ത്, ബിന്ദു കൃഷ്ണ, ഗായകന്‍, ഇണ്ണി മേനോന്‍, നിര്‍മാതാവ് എന്‍ എം ബാദുഷ എന്നിവര്‍ അനുശോചിച്ചു. ഏറെ തിരക്കുകളുള്ള ഒരു ഡോക്ടര്‍ ആകുമ്പോഴും ജഗദീഷ് എന്ന കലാകാരന്റെ ജീവിതത്തിന് അവര്‍ പകര്‍ന്നു നല്‍കിയ കരുത്തിനെ പറ്റി വായിച്ചത് ഓര്‍ക്കുന്നു. ജഗദീഷേട്ടന്റെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്ന് ഷാഫി പറമ്പില്‍ എം എല്‍ എ പറഞ്ഞു.

വിമാനങ്ങള്‍ക്കുള്ള ഇന്ധനവില 2 ശതമാനം വര്‍ധിപ്പിച്ചു, സര്‍വകാല റെക്കോഡില്‍വിമാനങ്ങള്‍ക്കുള്ള ഇന്ധനവില 2 ശതമാനം വര്‍ധിപ്പിച്ചു, സര്‍വകാല റെക്കോഡില്‍

Recommended Video

cmsvideo
മാസ്‌ക് ഇല്ലാത്തതിന് പിഴയായി കേരളത്തിന് 213 കോടി രൂപ

English summary
actor jagadeesh's wife Dr. P. Rema passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X