Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇതാണോ സെമി കേഡർ?..പിണറായിക്ക് മൂന്നാമത് ​ഗജകേസരി യോ​ഗമുണ്ടാക്കും'; പ്രതികരിച്ച് സംവിധായകർ

കൊച്ചി; ഇന്ധന വില വർധനയ്ക്കെതിരെ കൊച്ചിയിൽ വാഹന ഗതാഗതം സ്തംഭിപ്പിച്ച് കൊണ്ടുള്ള കോൺഗ്രസ് സമരത്തിനെതിരെ നടൻ ജോജു ജോർജ് പ്രതിഷേധിച്ചിരുന്നു. ഇന്ന് ഇടപ്പള്ളിയിൽ വെച്ചാണ് സംഭവം. ഏറെ നേരം റോഡ് തടസപ്പെടുത്തി സമരം നടത്തിയതോടെയായിരുന്നു ജോജു പ്രതിഷേധിച്ചത്. എന്നാൽ പ്രതിഷേധിച്ച താരത്തിന്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ തല്ലിതകർത്തു. ജോജു മദ്യപിച്ചെത്തി ഗുണ്ടയെ പോലെ പെരുമാറിയെന്നാണ് പാർട്ടി നേതാക്കളുടെ ആരോപണം.

ഭക്തിയുടെ കനല്‍ ചൂടിലേക്ക്! വടക്കേ മലബാറിൽ ഇനി തെയ്യക്കാലം..ചിത്രങ്ങൾ

അതേസമയം വിഷയത്തിൽ കോൺഗ്രസിനെതിരെ രൂക്ഷപ്രതികരണം ഉയർത്തുകയാണ് സംവിധായകരായ എം പജ്മകുമാറും എകെ സാജനും. ജോജുവിനൊപ്പം കൊച്ചിയിൽ സാജനും ഉണ്ടായൂരുന്നു. വിഡി സതീശന്‍ എന്ന നേതാവില്‍ നിന്ന് ഇത്തരം പ്രാകൃതമായ സമരമുറകള്‍ അല്ല കേരളം പ്രതീക്ഷിക്കുന്നത് എന്നാണ് എ.കെ സാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഹോളിവുഡ് നടിയല്ല.. .ഞെട്ടിച്ച ലുക്കിൽ വീണ്ടും സാനിയ ഇയ്യപ്പൻ..വൈറൽ ഫോട്ടോകൾ

 സിനിമാ ചർച്ചയ്ക്ക് ഇറങ്ങിയതാണ്

ഒരു സിനിമയുടെ ചർച്ചയ്ക്ക് വേണ്ടിയാണ് ഞങ്ങൾ ഇറങ്ങിയത്. എന്നാൽ ഇപ്പോൾ തെരുവിൽ ഇറങ്ങേമ്ടി വന്നിരിക്കുകയാണ്. വിഡി സതീശനെ പോലുള്ളൊരു നേതാവിൽ നിന്ന് ഇത്രയും പ്രാകൃത സമര രീതികളല്ലെ കേരളം പ്രതീക്ഷിക്കുന്നതെന്ന് സാജൻ പറഞ്ഞു. എത്രയും പെട്ടെന്ന് സതീശൻ പ്രവർത്തകരോട് ഈ കാലഹരണപ്പെട്ട സമരമുറകൾ എല്ലാം അവസാനിപ്പിക്കാൻ ആവശ്യപ്പെടണം. കോൺഗ്രസ് ഇനിയെങ്കിലും ഭൗതികമായി മുന്നേറണം. ഇല്ലായെങ്കിൽ
പിണറായിക്ക് മൂന്നാമത് ​ഗജകേസരി യോ​ഗമുണ്ടാകുമെന്ന് സംവിധായകൻ എ കെ സാജൻ പറഞ്ഞു.

 ഇതാണോ കോൺഗ്രസ് സംസ്കാരം

ഇതാണോ കോൺഗ്രസ് സംസ്കാരം എന്നായിരുന്നു സംവിധായകനായ എം പദ്മകുമാർ പ്രതികരിച്ചത്. 'ഇതാണോ കോൺഗ്രസ് സംസ്കാരം? ഇതാണോ സെമി കേഡർ ? പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറക്കാൻ യാത്രക്കാരുടെ വാഹനം തല്ലി പൊളിക്കുകയാണോ പരിഹാരം? എ.കെ. ആൻറണി അടക്കമുള്ള ഡെൽഹിയിലെ നേതാക്കൾ മൗനം ഭജിച്ച് വീട്ടിലിരിക്കുമ്പോൾ കൊച്ചിയിലെ വഴിയാത്രക്കാരെ ആക്രമിക്കുകയാണോ ഇവിടുത്തെ കോൺഗ്രസുകാരുടെ സമരമുറ? ജോജു ജോർജിനെതിരെ നടന്ന ഹീനമായ അക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു ,അപലപിക്കുന്നു.'-എം. പത്മകുമാർ കുറിച്ചു.

 ഗതാഗത കുരുക്ക്

ഇടപ്പള്ളി വൈറ്റില ദേശീയപാതയിലായിരുന്നു എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം. ഏറെ നേരം വാഹന ഗതാഗതം തടഞ്ഞതോടെ ഇവിടെ ഗതാഗത കുരിക്ക് അനുഭവപ്പെടുകയായിരുന്നു. തുടർന്നാണ് നടൻ ജോജു തന്റെ കാറിൽ നിന്ന് ഇറങ്ങി പോയി പ്രതിഷേധിച്ചത്.എന്നാൽ ജോജു പ്രതിഷേധിച്ചതോടെ പ്രവർത്തകരും നടനെതിരെ രംഗത്തെത്തി.ന ജോജു ജോർജ് മാപ്പ് പറയണമെന്നായിരുന്നു ആവശ്യം. ഇതിനിടയിലാണ് പ്രവർത്തകർ കാർ തകർത്തത്.

 കോൺഗ്രസ് ആരോപണം പൊളിഞ്ഞു

അതിനിടെ ജോജു മദ്യപിച്ചിരുന്നുവെന്ന കോൺഗ്രസ് ആരോപണം പൊളിഞ്ഞു. ജോജു മദ്യപിച്ചിട്ടില്ലെന്ന് വൈദ്യ പരിശോധന റിപ്പോർട്ടിൽ കണ്ടെത്തി. മദ്യപിച്ചെത്തിയ നടൻ സമരം അലങ്കോലപ്പെടുത്തുകയായിരുന്നുവെന്നും മഹിളാ കോൺഗ്രസ് പ്രവർത്തകരെ കയറിപിടിച്ചുവെന്നുനാണ് എറണാകുളം കോൺഗ്രസ് അധ്യക്ഷൻ ഷിയാസ് ആരോപിച്ചത്.
നടനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെടുകയായിരുന്നു.

 ഏത് പരിശോധനയ്ക്കും തയ്യാർ

എന്നാൽ താൻ മദ്യപിച്ചിട്ടില്ലെന്നും ഏത് പരിശോധനയ്ക്കും തയ്യാറാണെന്നും ജോജു ജോർജ് പറഞ്ഞിരുന്നു. അഞ്ച് വർഷം മുൻപ് താൻ മദ്യപിച്ചിരുന്നു. എന്നാൽ ഇപ്പോൾ മദ്യപിക്കാറില്ല, എന്നായിരുന്നു നടന്റെ വാക്കുകൾ. അതേസമയം താൻ സ്ത്രീകളെ അധിക്ഷേപിച്ചുവെന്നും അവരെ കയറിപ്പിടിച്ചുവെന്നുമുള്ള വാദത്തിനെതിരേയും നടൻ രൂക്ഷമായി പ്രതികരിച്ചു.

 അനുമതി ഇല്ലാതെ

അതേസമയം കോൺഗ്രസ് സമരം മുൻകൂർ അനുമതി ഇല്ലാതെയാണ് നടത്തിയതെന്ന് ഡിസിപി ഐശ്വര്യ ദോങ്‌രെ. സമരം ഇത്ര നീളുമെന്ന് കരുതിയില്ല. ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും ഡി സി പി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+