മദ്യപിച്ചു, സ്ത്രീയെ കയറിപ്പിടിച്ചു... ആരോപണത്തില്‍ ജോജുവിന്റെ പ്രതികരണം, എന്റെ വണ്ടി കണ്ടില്ലേ
കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെ ഏറെനേരം വാഹനത്തില്‍ കുടുങ്ങിയതില്‍ പ്രതിഷേധിച്ച് നടന്‍ ജോജു ജോര്‍ജ് പൊട്ടിത്തെറിച്ചു. നീണ്ട ട്രാഫിക് ബ്ലോക്ക് രൂപപ്പെട്ടതിനെ തുടര്‍ന്നാണ് നടന്‍ പ്രതിഷേധിച്ചത്. സമരക്കാരുമായി ജോജു ജോര്‍ജ് വാക്കേറ്റമുണ്ടായി. താനൊരു പാര്‍ട്ടിക്കും എതിരല്ലെന്നും റോഡ് ഇത്രയും നേരം തടസപ്പെടുത്തരുതെന്നുമായിരുന്നു ജോജുവിന്റെ നിലപാട്.
അതേസമയം, ജോജുവിന്റെ വാഹനം തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോകാന്‍ അനുവദിക്കില്ലെന്ന നിലപാടെടുത്തു. വാഹനത്തിന്റെ ചില്ല് തകര്‍ത്തു. വനിതാ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്നും ആരോപിച്ചു. ആക്രമണത്തില്‍ ജോജുവിന് പരിക്കേറ്റു. സിഐ വാഹനത്തില്‍ കയറി ഡ്രൈവ് ചെയ്ത് ജോജുവിനെ പനങ്ങാട് പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ഇവിടെ വച്ച് ജോജു ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ...

ജോജു ജോര്‍ജ് മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു സമരക്കാരില്‍ ചിലരുടെ ആരോപണം. ഇക്കാര്യം ജോജു നിഷേധിച്ചു. താന്‍ മദ്യപാനം നിര്‍ത്തിയിട്ട് അഞ്ച് വര്‍ഷമായെന്ന് ജോജു പറഞ്ഞു. സ്ത്രീയോട് മോശമായി പെരുമാറിയെന്ന ആരോപണവും അദ്ദേഹം തള്ളി. ഒരു സ്ത്രീയോടും മോശമായി പെമുമാറിയിട്ടില്ലെന്നും ജോജു പറഞ്ഞു. ജോജുവിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്തുവരുന്നത്.
Recommended Video

ഞാന്‍ നന്നായി കള്ളു കുടിച്ചിരുന്ന വ്യക്തിയാണ്. പക്ഷേ, ഇപ്പോള്‍ മദ്യപാനമില്ല. നിര്‍ത്തിയിട്ട് അഞ്ച് വര്‍ഷമായി. ആശുപത്രിയിലേക്ക് പോകുകയാണ്. ചെയ്ത കാര്യത്തില്‍ ഒരു തെറ്റുമില്ല. ഒരു പാര്‍ട്ടിക്കും ഞാനെതിരല്ല. കയ്യില്‍ പരിക്ക് പറ്റിയിട്ടുണ്ടെന്നും ജോജി ജോര്‍ജ് പറഞ്ഞു. ഒരാളോടും മാപ്പ് പറയില്ലെന്നും ജോജു പറഞ്ഞു. ജോജുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് അനുഭാവികളുടെ പ്രതിഷേധം ശക്തമാണ്.

ഭയങ്കര കൊതിയോടെ വാങ്ങിയ വണ്ടിയാണ്. ഇതുകണ്ടില്ലേ. അവിടെയുള്ളവരെ എനിക്ക് പരിചയം പോലുമില്ല. മണിക്കൂറുകളോളം റോഡ് തടഞ്ഞ് സമരം ചെയ്യുന്നത് ശരിയല്ല. സ്ത്രീകളോട്് മോശമായി പെരുമാറുന്നയാളല്ല ഞാന്‍ എന്നും ജോജു ജോര്‍ജ് പറഞ്ഞു. ഏറെ നേരം ബ്ലോക്കില്‍ പെട്ടത് കൊണ്ടാണ് ജോജു പ്രതിഷേധിച്ചത്. ഇതോടെ വലിയ വാക്ക് തര്‍ക്കമാകുകയായിരുന്നു.

സമരത്തിനെതിരെ പ്രതിഷേധിച്ച ജോജുവിനെ സമരക്കാര്‍ ആക്രമിച്ചു. അദ്ദേഹത്തിന്റെ വാഹനത്തിന്റെ പിന്‍ഭാഗത്തെ ചില്ല് തകര്‍ത്തു. ഒടുവില്‍ പോലീസ് ഇടപെട്ടു. സിഐ തന്നെ വാഹനത്തില്‍ കയറി ഡ്രൈവ് ചെയ്താണ് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്. ജോജുവിനെ പോകാന്‍ അനുവദിക്കില്ല എന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട്.

ജോജു മദ്യപിച്ചിരുന്നു എന്നാണ് സമരക്കാര്‍ പറയുന്നത്. സിനിമാ സ്റ്റൈലില്‍ ഷോ കാണിക്കുകയാണ് ചെയ്തത്. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ അപമാനിച്ചു. സമരം നേരത്തെ പോലീസിനെ അറിയിച്ചിരുന്നു. ജോജുവിന്റെ വാഹനത്തില്‍ മദ്യക്കുപ്പിയുണ്ടായിരുന്നു. അത് പോലീസിന് കാട്ടിക്കൊടുത്തു. ജോജുവിനെതിരെ പരാതി നല്‍കുമെന്നും വഴിപ്പോക്കരാണ് വാഹനം തകര്‍ത്തതെന്നും ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് റിയാസ് പറഞ്ഞു.
സൗന്ദര്യം പിന്നെയും കൂടിയോ? മീര ജാസ്മിന്‍-ജയറാം സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

രാജ്യവ്യാപകമായി കോണ്‍ഗ്രസ് ഇന്ധന വില വര്‍ധനവിനെതിരെ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു കൊച്ചിയിലെ സമരം. വൈറ്റിലയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടാണ് ഉപരോധം തുടങ്ങിയത്. തിരക്കേറിയ റോഡില്‍ ഉപരോധം തുടങ്ങിയതോടെ വലിയ ഗതാഗതക്കുരുക്കായി. ഈ വേളയിലായിരുന്നു ജോജജുവിന്റെ പ്രതിഷേധം.

ഞാന്‍ ഷോ കാണിക്കാന്‍ വന്നതല്ല. രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുന്നു. തനിക്ക് കൂടുതല്‍ ഒന്നും പറയാനില്ല. മാധ്യമങ്ങള്‍ ചോദിക്കേണ്ടത് സമരക്കാരോടാണ്. അതിനിടെ കാശുണ്ടായത് കൊണ്ടാണ് ജോജു ഇങ്ങനെ പ്രതികരിക്കുന്നതെന്ന് ഒരാള്‍ വിളിച്ചുപറഞ്ഞു. താന്‍ നന്നായി പണിയെടുത്താണ് പണമുണ്ടാക്കിയത് എന്നായിരുന്നു ജോജുവിന്റെ മറുപടി. പിന്നീടാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായത്.












Click it and Unblock the Notifications