• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുരിശ് പൊളിച്ചതില്‍ ബിഷപ്പിനില്ലാത്ത വേദന പിണറായിക്ക് എന്തിനാണ്.. ജോയ് മാത്യു ചോദിക്കുന്നു!!

  • By Kishor

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും ക്രിസ്ത്യാനികള്‍ക്കും വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. ക്രിസ്ത്യാനികള്‍ മറ്റുള്ളവര്‍ക്ക് കുരിശാകരുത് സ്വയം കുരിശാകുകയാണു വേണ്ടത് എന്ന പേരില്‍ ഫേസ്ബുക്ക് പോസ്റ്റിലാണ് ജോയ് മാത്യു ഇക്കാര്യം പറയുന്നത്. കുരിശിന്റെ രാഷ്ട്രീയവും കച്ചവടവും പറയുന്ന ജോയ് മാത്യുവിന്റെ പോസ്റ്റിന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍

ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍

ആദ്യം മുക്കിലും മൂലയിലും ചെറുതും വലുതുമായ കുരിശുകള്‍ സ്ഥാപിക്കും - പിന്നെ ഒരു രൂപക്കൂട് വരും - അതിനോട് ചേര്‍ന്ന് ഒരു ഭന്ധാരപ്പെട്ടി - മെഴുകുതിരി സ്റ്റാന്‍ഡ് - തുടര്‍ന്ന് ഒരു ചെറിയ ഷെഡ് - അതിനു പ്രാര്‍ഥനാലയം എന്നു പേര്‍ - പിന്നീടാണ് അത് കോടികള്‍ ചിലവഴിച്ച് പള്ളിയാക്കുക - വെഞ്ചരിക്കല്‍ കര്‍മ്മത്തിനു മന്ത്രി പുംഗവന്മാര്‍ തുടങ്ങി ന്യായാധിപന്മാര്‍ വരെ വന്നെന്നിരിക്കും - ഇതാണ് സംഭവിക്കാന്‍ പോകുന്നത്.

ഇത് രസകരമായ കൃഷിയാണ്

ഇത് രസകരമായ കൃഷിയാണ്

ഇനി പള്ളി പൊളിക്കാന്‍ വരുന്നവനെ കാണട്ടെ എന്ന ഹുങ്കില്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി കാണിച്ച് തരണേ എന്ന പ്രാര്‍ഥന തുടങ്ങുകയായി സ്വന്തമായി ഒരു കൂരയോ ഒരു സെന്റ് ഭൂമിപോലുമോ ഇല്ലാത്ത ലക്ഷക്കണക്കിനു മനുഷ്യര്‍ ബുദ്ധിമുട്ടുന്നിടത്താണു മതത്തിന്റെ പേശീബലത്തില്‍ മതമാഫിയകള്‍ ഏക്കറുകള്‍ കൈവശപ്പെടുത്തുന്നത്. അഞ്ചോ പത്തോ പേര്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പുണ്ടാക്കുക പിന്നെ അതൊരു സഭയായി മാറൂക നമ്മുടെ നാട്ടില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക കൃഷിയാണിത്.

എന്താണ് മുഖ്യമന്ത്രിയുടെ പ്രശ്‌നം

എന്താണ് മുഖ്യമന്ത്രിയുടെ പ്രശ്‌നം

ശരിയായ വിശ്വാസി ഈ കൃഷിയില്‍ വിശ്വസിക്കില്ല എന്ന് പറയുമ്പോള്‍ ദൈവ വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി ഇത്തരം കുരിശുകൃഷി സംരക്ഷിക്കണം എന്നു പറയുന്നതിന്റെ പൊരുളെന്താണ്? മത ചിഹ്നങ്ങള്‍ വെച്ചുള്ള കയ്യേറ്റങ്ങള്‍, അത് ഏത് മതത്തിന്റേതായാലും തിരിച്ചുപിടിക്കാനുള്ള ആര്‍ജ്ജവം കാണിക്കുന്ന നട്ടെല്ലുള്ള ഒരു ഗവര്‍മ്മെന്റിനേയാണു വിവരവും വിദ്യാഭ്യാസവുമുള്ള പുതുതലമുറ ആഗ്രഹിക്കുന്നത്.

കൃസ്ത്യാനി മറ്റുള്ളവര്‍ക്ക് കുരിശാകരുത്

കൃസ്ത്യാനി മറ്റുള്ളവര്‍ക്ക് കുരിശാകരുത്

കുരിശ് നാട്ടിയ ഭൂമി തിരിച്ചു പിടിച്ച ഗവര്‍മ്മെന്റ് നിലപാടിനെ സ്വാഗതം ചെയ്ത ബഹുമാനപ്പെട്ട ബിഷപ്പ് ഗീവര്‍ഗ്ഗീസ് മാര്‍ കുറീലോസിനു മതനിരപേക്ഷമായി ചിന്തിക്കുന്ന കേരള ജനതയുടെ ആദരവ് - എല്ലാ മതമേധാവികളും ഈ മാതൃക പിന്തുര്‍ന്നിരുന്നെങ്കില്‍ ഈ നാട് എപ്പഴേ നന്നായേനെ ഓര്‍ക്കുക. കൃസ്ത്യാനി മറ്റുള്ളവര്‍ക്ക് കുരിശാകരുത് സ്വയം കുരിശാകുകയാണു വേണ്ടത് - ഇതാണ് ജോയ് മാത്യുവിന്റെ പോസ്റ്റ്. ഇനി ചില കമന്റുകളിലേക്ക്.

പിണറായി ഇസ്‌പേട് ഏഴാം കൂലിയോ

പിണറായി ഇസ്‌പേട് ഏഴാം കൂലിയോ

ജീസസ് ഇന്‍ സ്പിരിറ്റ് എന്ന കത്തോലിക്കന്‍ വിമത സംഘടന കുരിശു നാട്ടിയ ഒരു കുഴി മണ്ണു മാത്രം അല്ല എടുത്തത് അതിനു ചുറ്റു വെറും 2000 ഏക്കര്‍ ഭൂമി കൂടി അവര്‍ വളച്ചടുത്തു ആ കുരിശു എടുത്തപ്പോള്‍ ഇവിടുത്തെ നല്ലവരായ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് പോലും ഉണ്ടാകാത്ത വേദന ഉണ്ടായ പിണറായി മുഖ്യന്‍ നിങ്ങള്‍ വെറും ഇസ്‌പേട് ഏഴാം കൂലിയാ.. ഈ പേരില്‍ നിങ്ങള്‍ ശ്രീറാമം വെങ്കിട്ടരാമനെ മാറ്റന്‍ ആണെങ്കില്‍ പണ്ടു നിങ്ങള്‍ എന്‍ കെ പ്രേമചന്ദ്രനെ വിളിച്ച പേരു ജനങ്ങള്‍ തിരിച്ചു വിളിക്കും ഓര്‍ത്താല്‍ നന്ന്

പിണറായിയുടെ കള്ളത്തം സ്പഷ്ടം

പിണറായിയുടെ കള്ളത്തം സ്പഷ്ടം

മൂന്നാറില്‍ പൊളിച്ചു മാറ്റിയ കുരിശിനെ ഭൂരിപക്ഷം ക്രിസ്ത്യന്‍ സഭകളും വിശ്വാസികളും തള്ളി പറയുമ്പോഴും അതേ കുരിശു വിശ്വാസികളുടേതാണ് എന്ന് സ്ഥാപിക്കാന്‍ പിണറായി നടത്തിയ ശ്രമത്തില്‍ നിന്ന് തന്നെ അദ്ദേഹത്തിന്റെ കള്ളത്തരം പകല്‍ വെളിച്ചം പോലെ സ്പഷ്ടമാണ്. വിശ്വാസ സമൂഹത്തിന്റെ നേതാക്കന്മാരായ ക്രിസ്ത്യന്‍ പുരോഹിതന്മാരെ 'നികൃഷ്ടജീവികള്‍' എന്ന് വിളിച്ചപ്പോള്‍ ഇല്ലാത്ത ഈ 'വിശ്വാസികളോടുള്ള സ്‌നേഹവും ജാഗ്രതയും' പിണറായിക്ക് ഇപ്പോ ഉണ്ടാകുന്നതില്‍ തീര്‍ച്ചയായും ദുരൂഹതയുണ്ട്.

വിശ്വാസികളുടെ പ്രീതി പിടിച്ചുപറ്റാനോ

വിശ്വാസികളുടെ പ്രീതി പിടിച്ചുപറ്റാനോ

ആ കൈയേറ്റ കുരിശിനെ പിന്തുണക്കുക വഴി ക്രിസ്ത്യന്‍ സഭകളുടെയും വിശ്വാസികളുടെയും പ്രീതി പിടിച്ചു പറ്റുകയും അത് വഴി മൂന്നാറിലെ മറ്റു കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് തടയാന്‍ ഈ വിശ്വാസി സമൂഹത്തിന്റെ കൂടി സഹായം ഉറപ്പു വരുത്തുകയും ചെയ്യുക എന്ന പിണറായിയുടെ വക്രബുദ്ധി ആണ് ഇപ്പോള്‍ പരാജയപ്പെട്ടു പോയത്. ഒരു സംസ്ഥാനത്തിന്റെ സ്വത്തു സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട മുഖ്യമന്ത്രി തന്നെ അത് കവര്‍ന്നെടുക്കാന്‍ കൊള്ളക്കാര്‍ക് കൂട്ട് നില്‍ക്കുന്നത് നമുക് ഇപ്പോള്‍ കാണാം. എന്തിനാണ് ഇയാളെ മുഖ്യമന്ത്രിയായി ഇനിയും സഹിക്കുന്നത്?

English summary
Actor Joy Mathew Facebook post on Munnar issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more