'അമ്മ'യിൽ അംഗമായതിൽ ലജ്ജ തോന്നുന്നു; രൂക്ഷ വിമർശനവുമായി വീണ്ടും ജോയ് മാത്യു

  • By: Akshay
Subscribe to Oneindia Malayalam

കോഴിക്കോട്: താര സംഘടനയായ അമ്മയെ രൂക്ഷമായി വിമർശിച്ച് നടൻ ജോയ് മാത്യുവിന്റെ കത്ത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപ് അറസ്റ്റിലായതിന് തൊട്ടു പിന്നാലെയാണ് ജോയ് മാത്യു അമ്മയ്ക്ക് കത്ത് അയച്ചിരിക്കുന്നത്. അമ്മയുടെ അംഗമെന്ന നിലയില്‍ തനിക്ക് ലജ്ജ തോന്നുന്നതായും സംഘടനയുടെ നന്മയ്ക്കായി പൊതുജനങ്ങളെ കാര്യങ്ങള്‍ അറിയിക്കണമെന്നും ജോയ് മാത്യു കത്തില്‍ പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ സ്വീകരിച്ച നടപടികള്‍ ഏറെ വിരര്‍ശനത്തിന് ഇടവച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയും ആരോപണ വിധേയനായ നടനും അംഗങ്ങള്‍ ആയതിനാല്‍ രണ്ടുപേരും ഒരുപോലെയാണെന്നായിരുന്നു അമ്മയുടെ വാദം. ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് വളെരെ മോശാമായാണ് താരങ്ങൾ വാർത്താ സമ്മേളനത്തിൽ സംസാരിച്ചത്.

Joy Mathew

ഇതിനെതിരെയും രൂക്ഷ വിമർശനവുമായി ജോയ് മാത്യു രംഗത്ത് വന്നിരുന്നു. ദിലീപിന്റെ അപ്രതീക്ഷിതമായ അറസ്റ്റും സംഭവവികാസങ്ങളും ചര്‍ച്ച ചെയ്യാന്‍ അമ്മയുടെ ജനറല്‍ ബോഡി ഉടന്‍ വിളിക്കണമെന്നും കത്തിൽ പറയുന്നുണ്ട്. ഒരു ജനാധിപത്യ സംവിധാനത്തില്‍ നിന്ന് കൊണ്ട് നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ജോയ് മാത്യു അമ്മ പ്രസിഡന്റിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.

English summary
Actor Joy Mathew send letter to AMMA
Please Wait while comments are loading...