'മോദി വെറും വ്യക്തിയല്ല ഒരു പ്രസ്ഥാനമാണ്,ഇന്ത്യ കൈവിട്ടുപോകുന്നുവെന്ന് തോന്നിയപ്പോഴെത്തിയ അവതാരം'
തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി നടൻ കൃഷ്ണകുമാർ. ഒരു യുട്യൂബ് ചാനലിൽ ബിജെപി നേതാവ് രാധാകൃഷ്ണൻ നടത്തിയ അഭിമുഖത്തിലാണ് മോദിയെ കുറിച്ച് കൃഷ്ണകുമാർ വാചാലനായത്. ഇന്ത്യ കൈവിട്ട് പോകുമെന്ന് തോന്നിയപ്പോൾ എത്തിയ അവതാരമാണ് മോദിയെന്നും ദ്ദേഹം ഒരു പ്രസ്ഥാനം തന്നെയാണെന്നും കൃഷ്ണകുമാർ പറഞ്ഞു. മകൾ അഹാനയ്ക്കെതിരെയുണ്ടായ സൈബർ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളെ കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്. കൃഷ്ണകുമാറിന്റെ വാക്കുകളിലേക്ക്

പ്രസ്ഥാനമല്ലേ
മോദി ഒരു വ്യക്തിയല്ലല്ലോ, പ്രസ്ഥാനമല്ലേ, അങ്ങനെ പറയാൻ പല കാരണങ്ങളുണ്ട്. അദ്ദേഹത്തെ അവതാരമായി നമ്മൾ കാണാറുണ്ട്. എവിടെയോ ഇന്ത്യ കൈവിട്ടുപോകുന്നു എന്ന് തോന്നിയ ഒരു സമയമുണ്ടായിരുന്നു. അപ്പോഴാണ് 2014 ൽ അദ്ദേഹത്തിന്റെ വരവ്. അതിനുശേഷം ഇന്ത്യയിൽ വന്ന മാറ്റങ്ങൾ നോക്കൂ. ഏറ്റവും അവസാനമായി സ്വാതന്ത്ര്യ ദിനത്തിൽ അദ്ദേഹം പറഞ്ഞ ഒരു കാര്യം, നമുക്കത് പലയിടത്തും പറയാൻ പറ്റില്ല, സ്ത്രീകളുടെ ആർത്തവവുമായി ബന്ധപ്പെട്ട കാര്യം അദ്ദേഹം എത്ര മനോഹരമായാണ് അവതരിപ്പിച്ചത്.

ആർത്തവത്തെ കുറിച്ച്
പത്ത് പാഡിന് പത്തു രൂപ. ഒരു പാഡ് ഒരു രൂപയ്ക്ക് കൊടുക്കുകയാണ്. ഞാൻ ഒരു സ്ത്രീ സമൂഹത്തിൽ ജീവിക്കുന്ന ആളാണ്. അഞ്ച് സ്ത്രീകളുടെ കൂടെ ജീവിക്കുന്ന വ്യക്തിയാണ്. പാഡിന്റെ പ്രാധാന്യമെന്തെന്ന് എനിക്കറിയാം. അവരുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യമേറിയ ഒരു സംഭവമാണ്. ഇതേ ആർത്തവത്തെ എത്രയോ മോശമാക്കി ഈ അടുത്തകാലത്ത് നമ്മുടെ കേരളത്തിൽ ചിത്രീകരിച്ച സംഭവമുണ്ടായിരുന്നു.

നന്ദി പറയേണ്ടതെന്ന് അറിയില്ല
പ്രധാനമന്ത്രി എത്രയോ വലിയ കാര്യമാണ് പറഞ്ഞത്. എങ്ങനെയാണ് അദ്ദേഹത്തോട് നന്ദി പറയേണ്ടത് എന്നറിയില്ല.ഇതൊക്കെയൊരു പ്രാർത്ഥനയായിട്ടങ്ങ് പോകും. ഞങ്ങടെ വീട്ടിലൊക്കെ എത്രയോ പേരുണ്ട്. അവരിങ്ങനെ പറയും. ഇതൊക്കെ കണ്ടെത്തിയത് എത്ര നല്ലതായി. കാരണം ഉൾസ്ഥലങ്ങളിലൊക്കെ എത്രയോ സ്ത്രീകൾ ഈയൊരു ആരോഗ്യപ്രശ്‌നവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുന്നുണ്ട്.

അദ്ദേഹം നല്ലതാണ് ചെയ്യുന്നതെന്ന്
അത്രയും മൈന്യൂട്ടായ കാര്യങ്ങൾ പോലും കണ്ടെത്താൻ കഴിയുന്ന ഒരു വ്യക്തിയെ പ്രധാനമന്ത്രിയായി കിട്ടിയെങ്കിൽ അദ്ദഹത്തെ ആരെന്ത് കുറ്റം പറഞ്ഞാലും. അവർക്ക് അറിയാം, അദ്ദേഹം നല്ലതാണ് ചെയ്യുന്നത്, വരുന്ന തലമുറകൾക്ക് ഈ വ്യക്തി വളരെയേറെ ഗുണം ചെയ്യുമെന്ന് എല്ലാവർക്കും അറിയാം.അദ്ദേഹത്തെ തെറി പറയുന്നവർക്ക് പോലും അത് അറിയാം. അതാണ് സത്യം.

ഡിജിറ്റലൈസേഷൻ
നമ്മുടെ രാജ്യത്തത 20,000 ത്തോളം കുടുംബങ്ങളിൽ വൈദ്യുതി ഇലാലയിരുന്നു. ഇതും 2014 ന് ശേഷം പ്രധാനമന്ത്രി വന്നതിന് ശേഷമാണ് ഇലക്ട്രിഫിക്കേഷൻ വന്നത്.ഡിജിറ്റലൈസേഷൻ. എല്ലാം കൊണ്ടും മനുഷ്യന്റെ ജീവിതമേ മാറ്റിമറിക്കുന്ന സംഭവങ്ങളാണ്. നെഗറ്റീവ് സംഭവങ്ങൾ വരും. അത് നോക്കാതിരുന്നാൽ. ഇപ്പോൾ തന്നെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് വന്നു. ഈ ഡിജിറ്റലൈസേഷൻ വന്നില്ലായിരുന്നെങ്കിൽ മൊബൈൽ വിലകുറച്ച് കിട്ടില്ലായിരുന്നുവെങ്കിൽ കുട്ടികൾ എങ്ങനെ പഠിക്കുമായിരുന്നു.

കേരളത്തിൽ ഇല്ല
കേരളത്തിൽ ഇതൊക്കെ വളരെ പിന്നോക്കം നിൽക്കുകയാണ്. തൊട്ടടുത്ത തമിഴ്നാട്ടിൽ പോലും ലാപ്ടോപ്പൊക്കെ സൗജന്യമായി നൽകുന്നുണ്ട്. പറഞ്ഞാൽ കുറേ പറയാനുണ്ട്. 2025 ആകുമ്പോഴൊക്കും എല്ലാം കൊണ്ട് വികസിച്ച ഒരു ഇന്ത്യയിലാകും നമ്മൾ ജീവിക്കുക. ആയുസും ആരോഗ്യവും മാത്രം മതിയാകും. നാടിനെ നന്നാക്കാൻ ബിജെപിയിൽ ചേരണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്.

നമ്മുടെ തല സംരക്ഷിച്ചു
കാശ്മീർ ഇത്രയും കാലം നമ്മുടേതാണെനന്ന് പറയാനേ കഴിഞ്ഞിരുന്നുള്ളു. എന്നാൽ ഇപ്പോഴാണ് അവിടം ഇന്ത്യയുടെ ഭാഗമായത്. അസാധാരണ ഭരമകുടത്തിന് മാത്രമേ കാശ്മീരിൽ നടപ്പാക്കിയത് പോലുള്ള ഒരു തിരുമാനം നടപ്പാക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഇപ്പോൾ ഭാരതത്തിന്റെ തല സുരക്ഷിതമായി.

പുളിമൂട് ശാഖയിൽ പോയി
1980 ൽ തിരുവനന്തപുരത്ത് പുളിമൂട് ശാഖയിൽ പോയിരുന്നു. അവിടെ വെചച്ാണ് തന്റെ ആർഎസ്എസ് ബിജെപി ബന്ധം തുടങ്ങുന്നത്.പിൽകാലത്ത് സിനിമയുമായി ബന്ധപ്പെട്ട് എനിക്ക് മാറി നിൽക്കേണ്ടി വന്നു. കാരണം കേരളത്തിൽ അന്ന് ബിജെപി മാറ്റി നിർത്തപ്പെട്ടിരുന്നു. സിനിമയിലും വ്യക്തമായ പ്രശനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ മക്കൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് ഓർത്ത് മിണ്ടാതെ മാറി നിൽക്കുകയാണ്, അഭിമുഖത്തിൽ കൃഷ്ണകുമാർ പറഞ്ഞു.

അഹാനയുടെ വിവാദം
മകൾ അഹാനയുടെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ചും കൃഷ്ണകുമാർ പ്രതികരിച്ചു. നെഗറ്റീവ് കമന്റുകൾ പ്രശ്നമുണ്ടാക്കും. 300 പേരെ ഉള്ളുവെങ്കിലും അവർ ഒരു ലക്ഷം പേരുടെ ശബ്ദം ഉണ്ടാക്കും. മോൾക്കെതിരേയും നാല് മക്കൾക്കെതിരേയും വരെ പറഞ്ഞ് തുടങ്ങി. എന്തിന് മാതാപിതാക്കൾക്കെതിരെ വരെ വിമർശനം ഉയർത്തി. സ്ത്രീകളെ വായടിപ്പിക്കുന്ന പരിപാടിയാണിത്. എന്റെ മോൾക്ക് ശേഷവും മുൻപും നിരവധി പേരെ ഇത്തരത്തിൽ ആക്രമിച്ചിട്ടുണ്ട്. മകളുടെ പ്രശ്നം വന്നപ്പോ നിരവധി പേരും ബന്ധപ്പെട്ടു. മന്ത്രി വി മുരളീധരനും ഞങ്ങളെ വിളിച്ചിരുന്നു. അത് ഞങ്ങൾക്ക് നൽകിയ ധൈര്യം ചെറുതല്ല.

കേരളത്തിലായത് കൊണ്ട്
മകളുടെ അടുത്ത് താൻ രണ്ട് കാര്യങ്ങളാണ് പറഞ്ഞത്. മകൾ പറഞ്ഞതിൽ തെറ്റില്ല. പക്ഷേ കേരളത്തിൽ ജീവിക്കുമ്പോൾ നമ്മൾ രണ്ട് കാര്യം പറയാൻ പാടില്ല. ഒന്ന് മതവും രണ്ട് രാഷ്ട്രീയവും. കാരണം ഹൈലി സെൻസെറ്റീവാണ്. ഈ രണ്ടും നമ്മൾ തത്കാലം മാറ്റിവെയ്ക്കണം. പറയാൻ ഭയന്നില്ല. എന്തെങ്കിലും പറയണമെങ്കിൽ നമ്മൾ ഏതെങ്കിലും പാർട്ടിയിൽ മെമ്പർഷിപ്പ് എടുക്കുക പറയുക. എന്നാൽ സിനിമയാണ് നമ്മുടെ ലക്ഷ്യമങ്കിൽ മാറി നിൽക്കുക. കാരണം കേരളത്തിലെ സിനിമ ഇന്ന് വേറൊരു ലോകമാണ്, കൃഷ്ണകുമാർ പറഞഅഞു.