• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ആര്യൻ ഖാൻ, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ ഒരേ തൂവൽപക്ഷികൾ', വൈറലായി നടന്റെ വാക്കുകൾ

Google Oneindia Malayalam News

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തതാണ് സിനിമാ ലോകത്തെ ചൂടുളള വാർത്ത. ആര്യൻ ഖാന് ഇതുവരെ ജാമ്യം നേടി പുറത്തിറങ്ങാനായിട്ടില്ല. കഴിഞ്ഞ ദിവസം ആര്യന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ആര്യന്റെ അറസ്റ്റിന് പിന്നാലെ സിനിമാ രംഗത്തെ ലഹരിമരുന്ന് ഉപയോഗവും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.

കല്യാണം ഉറപ്പിച്ചോ? ആരാധകരെ ചിരിപ്പിച്ച് ബിഗ് ബോസ് വിജയി മണിക്കുട്ടൻ, ചിത്രങ്ങൾ

ആര്യന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ മലയാളത്തിലെ സൂപ്പർ സ്റ്റാറുകളായ മോഹൻലാലിന്റെയും മമ്മൂട്ടിയുടേയും മക്കളായ പ്രണവിനേയും ദുൽഖർ സൽമാനെയും കുറിച്ച് നടൻ മനോജ് കുമാറിന്റെ വാക്കുകൾ വൈറലാവുകയാണ്. മനോജ് കുമാറിന്റെ യൂട്യൂബ് ചാനലിലാണ് 'ആര്യൻ ഖാൻ, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ ഒരേ തൂവൽപക്ഷികൾ' എന്ന തലക്കെട്ടിലുളള വീഡിയോ.

കളത്തിന് പുറത്തിരുന്ന് കളിച്ച് വിജയ്: ആരാധക സംഘം വിജയിച്ച് കയറിയത് 109 സീറ്റില്‍കളത്തിന് പുറത്തിരുന്ന് കളിച്ച് വിജയ്: ആരാധക സംഘം വിജയിച്ച് കയറിയത് 109 സീറ്റില്‍

ആര്യൻ ഖാൻ, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ

മനോജ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ: '' ഒന്നേ ഉള്ളുവെങ്കിലും ഉലക്കയ്ക്ക് അടിച്ച് വളര്‍ത്തണം എന്ന് പണ്ടുളളവര്‍ പറയും. കഴിഞ്ഞ ദിവസമാണ് ആര്യന്‍ ഖാനെ എന്‍സിബി അറസ്റ്റ് ചെയ്തത്. താന്‍ ആലോചിക്കുന്നത് ഷാരൂഖ് ഖാന്‍ എന്ന വ്യക്തിയെ, കലാകാരനെ കുറിച്ച് മാത്രമാണ്. മമ്മൂട്ടിയേയും ലാലേട്ടനെയും പോലെ തനിക്ക് ആരാധനയുളള നടനാണ് ഷാരൂഖ് ഖാന്‍. വ്യക്തി എന്ന വിലയില്‍ എളിമയും ലാളിത്യവും ഒക്കെയുളള ഒരാളാണ് ഷാരൂഖ് ഖാന്‍.

ആര്യൻ ഖാൻ, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏഷ്യാനെറ്റിന്റെ ഒരു ഷോയില്‍ ഷാരൂഖ് ആയിരുന്നു ചീഫ് ഗസ്റ്റ്. ലാലേട്ടനും മമ്മൂക്കയും അദ്ദേഹത്തെ കുറിച്ച് പറയുമ്പോള്‍ മാറി മാറി രണ്ട് പേരുടേയും കാലില്‍ തൊട്ട് തൊഴുകയായിരുന്നു ഷാരൂഖ് ഖാന്‍. കലാകാരന്‍ എന്ന നിലയ്ക്കും വ്യക്തി എന്ന നിലയ്ക്കും എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. ആ വേദനയാണ് തനിക്കുളളത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും അടിത്തറ തകര്‍ന്നു.

ആര്യൻ ഖാൻ, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ

മയക്കുമരുന്ന് കേസില്‍ അകപ്പെട്ടാല്‍ പിന്നെ ഒന്നും ചെയ്യാനില്ല. പലരും അകത്ത് കിടക്കുകയാണ്. പദവിയും അധികാരവും കൊണ്ടൊന്നും ഒന്നും ചെയ്യാനാകില്ല. ഊണോ ഉറക്കമോ ഇല്ലാതെ കഴിഞ്ഞ ശനിയാഴ്ച മുതല്‍ ആ കുടുംബം കഴിയുന്നതാണ് നമുക്ക് സങ്കടകരം. തെറ്റും കുറ്റവുമൊക്കെ ആര്‍ക്കും പറ്റാം. തെറ്റ് തിരുത്താനുളള ഒരു അവസരം ആര്‍ക്കും വേണം. നല്ലൊരു കുട്ടിയായി ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ ആര്യന് കഴിയട്ടെ.

ആര്യൻ ഖാൻ, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ

എന്ത് സുഖങ്ങള്‍ ഉണ്ടെങ്കിലും മകന്‍ അത് അറിയട്ടെ എന്ന് പണ്ടൊരു അഭിമുഖത്തില്‍ ഷാരൂഖ് പറഞ്ഞത് എടുത്ത് ആളുകള്‍ അദ്ദേഹത്തെ തേച്ചൊട്ടിച്ച് കൊണ്ടിരിക്കുകയാണ്. അദ്ദേഹം മകന്‍ കഞ്ചാവ് ഉപയോഗിക്കണം എന്നുദ്ദേശിച്ചൊന്നും പറഞ്ഞതാവില്ല. അതിന്റെ പേരില്‍ അദ്ദേഹത്തെ തേജോവധം ചെയ്യുകയാണ്.

ആര്യൻ ഖാൻ, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ

മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ രണ്ട് അച്ഛന്‍മാരെ താന്‍ കൈകൂപ്പി തൊഴുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് എന്നീ രണ്ട് മക്കള്‍ക്കും കൈ കൊടുക്കുകയാണ്. ആര്യന്‍, ദുല്‍ഖര്‍, പ്രണവ് എന്നിവര്‍ ഒരേ തൂവല്‍പക്ഷികള്‍ എന്ന് പറയാന്‍ കാരണം ഈ മൂന്ന് പേരും സൂപ്പര്‍താരങ്ങളുടെ മക്കളായിട്ടാണ് ഭൂമിയില്‍ പിറന്ന് വീണത്. വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്ന് വീണ മക്കള്‍ ആണ് ഇവര്‍. ആഢംബരത്തിലേക്കാണ് പിറന്ന് വീണതും വളര്‍ന്നതും.

ആര്യൻ ഖാൻ, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ

ദുല്‍ഖറും പ്രണവുമൊക്കെ വിദേശത്ത് പോയി പഠിച്ച് വന്നവരാണ്. എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും എന്തെങ്കിലുമൊരു ബ്ലാക്ക് മാര്‍ക്ക് ഇവര്‍ക്ക് പറയാനുണ്ടോ. താന്‍ സലാല മൊബൈല്‍സ് എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ഉസ്താദ് ഹോട്ടലൊക്കെ കഴിഞ്ഞ് തിളങ്ങി നില്‍ക്കുന്ന ആ സമയത്ത് തന്നെ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടു. ആ വിനയവും ലാളിത്യവും ദുല്‍ഖറിന് കുടുംബത്തില്‍ നിന്ന് ലഭിച്ചതാണ്. അതാണ് വളര്‍ത്ത് ഗുണം എന്ന് പറയുന്നത്.

ആര്യൻ ഖാൻ, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് ഒരു സാധാരണ പയ്യനാണ്. ഇതുപോലൊരു ചെറുപ്പക്കാരനെ കണ്ടിട്ടില്ലെന്നാണ് മോഹന്‍ലാലിന്റെ വീട്ടില്‍ ഡ്രൈവര്‍ ആയിരുന്ന ആള്‍ ഒരിക്കല്‍ പറഞ്ഞത്. പ്രണവിന് വിമാനമൊന്നും ഇഷ്ടമല്ല, ഓട്ടോയും ട്രെയിനുമൊക്കെയാണ് ഇഷ്ടം. എപ്പോഴും വായനയും യാത്രയുമൊക്കെയായി നടക്കുന്നു. പുള്ളിക്ക് അഭിനയമൊന്നും ഇഷ്ടമല്ല. ക്യാമറയ്ക്ക് പിന്നിലാണ് ഇഷ്ടം. മമ്മൂട്ടിക്കും ലാലേട്ടനും മക്കളെ കുറിച്ച് അഭിമാനിക്കാം.

cmsvideo
  ആര്യനെ പിന്തുണച്ച ഋത്വിക് റോഷനെ അധിക്ഷേപിച്ച് കങ്കണ റണവത്ത്
  ആര്യൻ ഖാൻ, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ

  രണ്ട് പേരും എത്ര തിരക്കുകള്‍ക്കിടയിലും കുടുംബവുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നവരാണ്. ദുല്‍ഖറിനേയും പ്രണവിനേയും കണ്ട് പഠിക്കണം എന്നാണ് താന്‍ എപ്പോഴും മകനോട് പറയാറുളളത്. മക്കളെ വളര്‍ത്തുമ്പോള്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. മക്കളെ അഴിച്ച് വിടരുത്. ഒരു ചെറിയ കടിഞ്ഞാണ്‍ കയ്യില്‍ വേണം. അല്ലെങ്കില്‍ തീരാ ദുരിതത്തില്‍ കയ്യും കാലുമിട്ടടിക്കേണ്ടി വരും. ആര്യൻ ഖാന് നല്ല ഭാവിയുണ്ടാകട്ടെ എന്നും മനോജ് കുമാര്‍ പറയുന്നു.

  കാർക്കൂന്തൽ അഴകിൽ നിക്കി ഗൽറാണി; മലയാളികളുടെ പ്രിയപ്പെട്ട നായികയുടെ പുതിയ ചിത്രങ്ങൾ കാണാം

  English summary
  Actor Manoj Kumar praises Mammootty and Mohanlal on the wake of Aryan Khan case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X