കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ മേള രഘു അന്തരിച്ചു, മമ്മൂട്ടിക്കൊപ്പം മലയാളി കൈനീട്ടി സ്വീകരിച്ച താരം

Google Oneindia Malayalam News

കൊച്ചി: നടന്‍ േേമള രഘു അന്തരിച്ചു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രമായ മേളയിലെ നായകനായി അറിയപ്പെടുന്ന താരമാണ് അദ്ദേഹം. യഥാര്‍ത്ഥ പേര് ശശിധരന്‍ എന്നാണ്. അദ്ദേഹത്തിന് 60 വയസ്സായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ചികിത്സയിലായിരുന്നു രഘു. മുപ്പതില്‍ അധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

1

കഴിഞ്ഞ മാസം 16ന് സ്വന്തം വീട്ടില്‍ വെച്ച് കുഴഞ്ഞുവീണ രഘുവിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. അതിന് ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. എഴ് ദിവസത്തോളം അബോധാവസ്ഥയില്‍ തുടര്‍ന്ന ശേഷമാണ് അന്ത്യം, 1980ല്‍ കെജി ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലൂടെയാണ് രഘുവിന്റെ സിനിമാ അരങ്ങേറ്റം.

മമ്മൂട്ടിയും രഘു നായകനായ ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ വഴിത്തിരിവായും ഈ ചിത്രം മാറിയിരുന്നു. സര്‍ക്കസിലെ ബൈക്ക് ഡ്രൈവറുടെ വേഷത്തിലായിരുന്നു മമ്മൂട്ടി എത്തിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം രണ്ടാം ഭാഗത്തിലും രഘു ഒരു വേഷം ചെയ്തിരുന്നു. ഇതാണ് അവസാന ചിത്രവും. അതേസമയം കമല്‍ഹാസനുമൊത്ത അപൂര്‍വ സഹോദരങ്ങള്‍ എന്ന തമിഴ് ചിത്രത്തിലും രഘു അഭിനയിച്ചിട്ടുണ്ട്.

Recommended Video

cmsvideo
മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam

English summary
actor mela raghu passed away at the age of 60
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X