കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടിണി മൂലം മരിച്ചവര്‍ക്കുവേണ്ടി നിങ്ങളെത്ര പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റിയെന്ന് പ്രതാപ് പോത്തന്‍

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: പാരിസില്‍ നടന്ന ആക്രമണത്തിനു പിന്നാലെ ഫേസ്ബുക്കില്‍ എല്ലാവരും പ്രൊഫൈല്‍ ചിത്രം മാറ്റാന്‍ തുടങ്ങി. എന്താണ് സംഭവം എന്നറിയാതെ ചിലര്‍ ഒരു നിമിഷം നിന്നു. ഐസിസിന്റെ ആക്രമണത്തില്‍ പ്രതിഷേധിച്ചും പാരിസിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് ആളുകള്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം മാറ്റി തുടങ്ങിയത്. എന്നാല്‍, ഇതിനെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരുന്നു.

ഫേസ്ബുക്ക് നിറമാറ്റല്‍ പ്രഹസനത്തിനെതിരെ പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തനും രംഗത്തെത്തി. മിക്ക വിഷയങ്ങളിലും സ്വന്തം അഭിപ്രായം പറയാന്‍ മുന്നോട്ടു വരുന്ന ആളാണ് പ്രതാപ് പോത്തന്‍. കെ.എം മാണി രാജിവെച്ചതിനോടും പ്രതാപ് പോത്തന്‍ പ്രതികരിച്ചിരുന്നു. ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം മാറ്റുന്നവരോട് പ്രതാപ് പോത്തന് ചിലത് പറയാനുണ്ട്.

ഒന്നും മറക്കരുത്

പാരിസില്‍ നടന്ന ഭീകരാക്രമണത്തിനോട് ഇത്രമാത്രം പ്രതിഷേധിക്കുന്നവര്‍ നമ്മുടെ കണ്‍മുന്നില്‍ മരിച്ചു വീഴുന്ന ദരിദ്രരുടെ കാര്യം മറന്നു പോകരുതെന്നാണ് പ്രതാപ് പോത്തന്‍ പറയുന്നത്.

സാധാരണക്കാര്‍ പട്ടിണി കൊണ്ട് മരിക്കുന്നു

സാധാരണക്കാര്‍ പട്ടിണി കൊണ്ട് മരിക്കുന്നു

നമ്മുടെ രാജ്യത്ത് പട്ടിണി കൊണ്ട് മരിച്ച 60,000 കുട്ടികളെ നാം മറക്കുന്നു. ഇനി ഇതുപോലെ പട്ടിണി കിടന്നു മരിക്കാനിരിക്കുന്ന 30,000ലധികം കുട്ടികളെയും നിങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണ്. ഫേസ്ബുക്കിലൂടെയാണ് പ്രതാപ് പോത്തന്‍ പ്രതികരിച്ചത്.

എത്ര പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റും

എത്ര പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റും

പട്ടിണി കിടന്നു മരിച്ച കുട്ടികളുടെ ജീവിതത്തിനായി നിങ്ങളാരും പ്രൊഫൈല്‍ ചിത്രം മാറ്റിയതായി കണ്ടിട്ടില്ലെന്നും താരം കുറ്റപ്പെടുത്തുന്നു.

ഇതൊന്നും ഒന്നുമല്ലേ എന്നൊരു ചോദ്യം?

ഇതൊന്നും ഒന്നുമല്ലേ എന്നൊരു ചോദ്യം?

സാധാരണക്കാരുടെ ജീവിതത്തിനുവേണ്ടി പ്രതിഷേധിക്കാനോ ഇത്തരം നിറമാറ്റല്‍ പ്രഹസനം നടത്താനോ ആരും മുന്നോട്ടു വരുന്നില്ല. എനിക്ക് തോന്നുന്നത്, അവര്‍ നമുക്ക് വലിയ കാര്യമുള്ളതല്ലെന്നതു കൊണ്ടാകാം. കാരണം, അവര്‍ മരിക്കുന്നത് മൂന്നാം ലോക രാജ്യങ്ങളിലാണല്ലോയെന്നും താരം പ്രതികരിക്കുന്നു.

English summary
don't forget about the 60,000 children that died between yesterday and today from starvation while we all obsess over the 100 lives lost in Paris says actor prathap pothen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X