• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആരാണ് നന്മമരം സുരേഷ് കോടാലിപ്പറമ്പന്‍; ഫിറോസോ, ചൂടേറിയ ചര്‍ച്ചകള്‍, മറുപടിയുമായി റിയാസ് ഖാന്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മായക്കൊട്ടാരം എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രചാരണമാണ് ലഭിച്ചത്. റിയാസ് ഖാനെ നായകനാക്കി കെഎന്‍ ബൈജുവാണ് മായക്കൊട്ടാരം എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. കേരളത്തിലെ ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തനത്തിന്‍റെ ഉള്ളുകള്ളികളിലേക്കാണ് മായക്കൊട്ടാരം ക്യാമറ തിരിക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. അതേസമയമം തന്നെ പ്രമുഖ ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തകന്‍ ' ഫിറോസ് കുന്നുംപറമ്പിലിനെ' ലക്ഷ്യം വെച്ചാണോ പുതിയ ചിത്രം പുറത്തിറങ്ങുന്നുവെന്ന രീതിയിലുള്ള ചര്‍ച്ചകളും സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ക്കെല്ലാം വ്യക്തത വരുത്തി രംഗത്ത് വന്നിരിക്കുകയാണ് റിയാസ് ഖാനും സംവിധായകനും.

മായക്കൊട്ടാരം

മായക്കൊട്ടാരം

സിനിമകളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ടാഗ് ലൈനായിരുന്നു കൂടുതല്‍ ശ്രദ്ധേയമായത്. ''ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി നിങ്ങൾ നൽകിയത്, 17 മണിക്കൂറിൽ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ. എല്ലാവർക്കും നന്ദി. നൻമമരം സുരേഷ് കോടാലിപ്പറമ്പൻ.'എന്നായിരുന്നു പോസ്റ്ററിലെ ടാഗ് ലൈന്‍.

പരിഹസിക്കുന്നത്

പരിഹസിക്കുന്നത്

വൈറലായ പോസ്റ്ററിനെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധിയാളുകള്‍ ഇതിനോടകം തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ചിലര്‍ മോശക്കാരായി എന്നതിനാല്‍ ചാരിറ്റി പ്രവര്‍ത്തകരെ മൊത്തത്തില്‍ പരിഹസിക്കുന്നത് ശരിയല്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. അതേസമയം തന്നെ തട്ടിപ്പ് നടത്തുന്നവരെ പരിസഹിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന് മറുവിഭാഗം പറയുന്നു.

സ്പൂഫ് സിനിമ

സ്പൂഫ് സിനിമ

ഒരു സ്പൂഫ് സിനിമയാണ് മായക്കൊട്ടാരം എന്നാണ് റിയാസ് ഖാനും വ്യക്തമാക്കുന്നത്. സിനിമയുടെ ഫോട്ടോ ഷൂട്ട് മാത്രമാണ് കഴിഞ്ഞത്. തുടങ്ങാനിരിക്കുന്നത് ഒരു കോമഡി സബ്ജക്ട് ആണ്. എന്ത് വിഷയം കണ്ടാലും ചാടിക്കേറി അത് ഏല്‍ക്കുന്ന ആളാണ് സുരേഷ് കോടാലിപ്പറമ്പന്‍ എന്ന നായക കഥാപാത്രമെന്നും ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ റിയാസ് ഖാന്‍ പറയുന്നു.

കോടാലിപ്പറമ്പന്‍

കോടാലിപ്പറമ്പന്‍

ഏര്‍പ്പെടുന്ന പദ്ധതിക്ക് വേണ്ടി കോടാലിപ്പറമ്പന്‍ പണം സമാഹരിക്കും. പിന്നെ ആ വീഡിയോ എടുത്ത് യൂട്യൂബില്‍ ഇടും. അങ്ങനെയുള്ളൊരു കഥാപാത്രമാണ് അത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റി പ്രവര്‍ത്തകരേയും വ്യക്തിപരമായി ഉദ്ധേശിച്ചല്ല കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്. സിനിമ സ്പൂഫ് ആയതിനാല്‍ പോസറ്ററും സ്പൂഫായി തന്നെയാണ് തയ്യാറാക്കിയതെന്നും റിയാസ് ഖാന്‍ പറയുന്നു.

അങ്ങനെ ചിന്തിച്ചോട്ടെ

അങ്ങനെ ചിന്തിച്ചോട്ടെ

"ആ പോസ്റ്റര്‍ കാണുമ്പോള്‍ ഇത് ചില ആളുകളെ ഉദ്ദേശിച്ചല്ലേ എന്ന് നമുക്ക് തോന്നും. അതേസമയം അങ്ങനെ ചിന്തിച്ചോട്ടെ എന്ന് മനസ്സിലാക്കി തന്നെയാണ് അത്തരത്തിലൊരു പോസ്റ്റര്‍ ഇറക്കിയത്" അഭിമുഖത്തില്‍ റിയാസ് ഖാന്‍ പറയുന്നു. കഥാപാത്രത്തിന്‍റെ വൈകാരികമായ തലങ്ങളിലേക്കും സിനിമ കടക്കുന്നുണ്ടെന്നും താരം പറയുന്നു.

എല്ലാം പറയുന്ന സിനിമ

എല്ലാം പറയുന്ന സിനിമ

ഇത്തരത്തിലുള്ളൊരു ആളാണെങ്കില്‍ ആത്മാര്‍ഥമായി ഒരാളെ സഹായിക്കാന്‍ സിനിമയില്‍ സുരേഷ് തീരുമാനമെടുക്കുന്നുണ്ടെന്നും റിയാസ് ഖാന്‍ പറയുന്നു. പല തരത്തിലുള്ളആളുകള്‍ എല്ലാ മേഖലകളിലും ഇല്ലേ. പൊലീസുകാരില്‍ പോലും ഇല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. നല്ലതും ചീത്തയുമായ ആളുകള്‍ ഉണ്ടാകും. അതുപോലെ സിനിമയില്‍ എല്ലാവരും മോശക്കാരാണെന്ന് പറയാന്‍ പറ്റില്ലല്ലോ. സിനിമയില്‍ പലതും തൊട്ടും തൊടാതെയും പറഞ്ഞുപോകുന്നുണ്ടെന്നും റിയാസ്‍ ഖാന്‍ പറഞ്ഞു.

പുതിയ ചിത്രങ്ങള്‍

പുതിയ ചിത്രങ്ങള്‍

പുറത്തുവരാനിരിക്കുന്ന ചിത്രങ്ങളില്‍ റിയാസ് ഖാന് ഏറ്റവും കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് മായക്കൊട്ടാരം. ഇതിന് പുറമെ മണിരത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍, ബി ഉണ്ണികൃഷ്ണന്‍റെ മോഹന്‍ലാല്‍ ചിത്രം, ഒമര്‍ ലുലുവിന്‍റെ പവര്‍ സ്റ്റാര്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ റിയാസ് ഖാന്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എല്ലാ ചിത്രങ്ങളും വരാനിരിക്കുന്നതേയുള്ളു.

മണിരത്നം

മണിരത്നം

ഐഷര്യ റായി, കാര്‍ത്തി, ജയം രവി, വിക്രം, കിഷോര്‍, ഞാന്‍, ശരത്കുമാര്‍, പ്രഭു, തൃഷ എന്നീ വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍. 10-12 നൂറ്റാണ്ടുകളാണ് സിനിമയുടെ കാലഘട്ടം. രണ്ട് ബാഗമായിട്ടാണ് ചിത്രം പുറത്തു വരുന്നതെന്നും റിയാസ് ഖാന്‍ പറഞ്ഞു.

പൂർണമായും ആക്ഷേപഹാസ്യം

പൂർണമായും ആക്ഷേപഹാസ്യം

പൂർണമായും ആക്ഷേപഹാസ്യത്തിൽ ഒരുക്കുന്ന ചിരി ചിത്രം മാത്രമാണ് മായക്കൊട്ടാരം എന്നാണ് സംവിധായകന്‍ കെ.എൻ. ബൈജുവും പറയുന്നു. ബൈജു തന്നൊയാണ് രചന. ഒട്ടേറെ സീരിയലുകളും ഒരു തമിഴ് ചിത്രവും ഇദ്ദേഹം ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ ചാരിറ്റിയിലെ തട്ടിപ്പ് കാരെയാണ് ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹവും പറയുന്നു.

ബഹുമാനം

ബഹുമാനം

ഓൺലൈൻ ചാരിറ്റിയുടെ ഇക്കാലത്ത് തട്ടിപ്പുകാരും ഏറെയുണ്ട്. അങ്ങനെ തട്ടിപ്പിലൂടെ മുന്നോട്ടുപോകാൻ ശ്രമിക്കുന്ന ചില നൻമ മരങ്ങൾക്കുള്ള മറുപടി കൂടിയാണ് മായക്കൊട്ടാരം എന്ന സിനിമ. ഇത്തരം പ്രവര്‍ത്തനങ്ങലെ അതിന്‍റേതായ അര്‍ത്ഥത്തില്‍ കാണുന്നവരോട് ബഹുമാനമാണ്. ഇത് പൂര്‍ണ്ണമായും ആക്ഷേപ ഹാസ്യത്തിലുള്ളൊരു ചിത്രമാണെന്നും അദ്ദേഹവും പറയുന്നു.

cmsvideo
  Riyaz Khan About Nanmamaram Suresh Kodalipparamban | Oneindia Malayalam

  English summary
  actor Riyaz Khan talks about up coming movie mayakkottaram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X