Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചിത്രം' സിനിമയിലെ ബാലതാരം ശരൺ അന്തരിച്ചു, മരണം പനി ബാധിച്ച് കുഴഞ്ഞ് വീണ്

തിരുവനന്തപുരം: നടന്‍ ശരണ്‍ അന്തരിച്ചു. പനി ബാധിച്ചാണ് മരണം. ശരണിന് രണ്ട് ദിവസത്തോളമായി കടുത്ത പനിയുണ്ടായിരുന്നു. ഇന്ന് രാവിലെ ശരണ്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ശരണിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

മൃതദേഹം കൊവിഡ് പരിശോധനാ ഫലം വന്നതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. ശരണിന് 49 വയസ്സായിരുന്നു. ചിത്രം കൂടാതെ ഏതാനും സിനിമകളിലും സീരിയലുകളിലും ശരണ്‍ അഭിനയിച്ചിട്ടുണ്ട്. അനന്തവൃത്താന്തം,ഒരുതരം രണ്ടു തരം മൂന്നു തരം ,32-ാം അദ്ധ്യായം 23-ാം വാക്യം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിരുന്നു. അഭിനയം കൂടാതെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയും ശരണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശരണിന്റെ അച്ഛൻ എസ്. വേണു ദൂരദർശനിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. പഴയകാല ചലച്ചിത്ര നടി രാജകുമാരി വേണു ആണ് അമ്മ.

saran

നടന്‍ മോഹന്‍ലാല്‍ ശരണിന് ആദരാജ്ഞലി അര്‍പ്പിച്ച് രംഗത്ത് വന്നു. ചിത്രം സിനിമയില്‍ നിന്നും ചിത്രങ്ങളും മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രിയപ്പെട്ട ശരണിന് ആദരാജ്ഞലികള്‍, പ്രണാമം എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. ചിത്രം സിനിമയില്‍ സായിപ്പിന്റെ കയ്യില്‍ നിന്നും കിട്ടിയ പണത്തിന്റെ പങ്ക് വാങ്ങാന്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ വിഷ്ണുവിനെ തേടിയെത്തുന്ന പയ്യന്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചിരുന്നു.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

നടൻ മനോജ് കെ ജയനും ശരണിന് ആദരാഞ്ജലി അർപ്പിച്ചു. മനോജ് കെ ജയന്റെ കുറിപ്പ്: '' ശരൺ, അഭിനയജീവിതം തുടങ്ങിയ കാലം മുതൽ അറിയുന്ന വ്യക്തി, സുഹൃത്ത്. 'കുമിളകൾ' സീരിയലിൽ 1989-ൽ അഭിനയിക്കുമ്പോൾ ശരണിന് ഒരു സിനിമാഗ്ലാമറും ഉണ്ടായിരുന്നു, 'ചിത്രം' സിനിമയിൽ ലാലേട്ടൻ്റെ കൂടെ ശ്രദ്ധേയമായ റോളിൽ വന്ന ആൾ എന്നതും .. മൂന്നു മാസം മുൻപ് സംസാരിച്ചിരുന്നു ആ കാലത്തെ ഒരു പാട് ഓർമ്മകളും, സന്തോഷങ്ങളും ഇപ്പോഴുള്ള കുറെ വിഷമങ്ങളും പങ്കു വച്ചു. ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല. ആദ്യകാല സംഭവങ്ങളും സൗഹൃദങ്ങളും നമുക്ക് ഒരിക്കലും മറക്കാനാവില്ല,,എനിക്കും...വലിയ വിഷമത്തോടെ ശരണിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു, പ്രണാമം''

വേറിട്ട ലുക്കില്‍ മംമ്ത മോഹന്‍ദാസ്: നടിയുടെ അടിപൊളി ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+