കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനസമ്പര്‍ക്കം; മുഖ്യമന്ത്രിക്കു മുന്നില്‍ പ്രാരാബ്ദവുമായി സത്യന്റെ മകന്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: തിങ്കളാഴ്ച തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപ്രീതിക്ഷിതമായി ഒരാളെത്തിയത് കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ നടന്‍ സത്യന്റെ ഇളയമകന്‍ ജീവന്‍ സത്യനായിരുന്നു പ്രാരാബ്ദങ്ങളുടെ കടലാസുകളുമായി മുഖ്യമന്ത്രിയെ കാണാനെത്തിയത്.

ഒരു കാലത്ത് വെള്ളിത്തിരയില്‍ പ്രേക്ഷക ലക്ഷങ്ങളുടെ ആരാധകനായിരുന്നു സത്യന്‍. എന്നാല്‍ വെള്ളിത്തിരയുടെ തിളക്കമില്ലാതെ കടങ്ങളുടെ കണക്കുകള്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ മകന്റെ കൈയ്യിലുണ്ടായിരുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിനായി 6.65 ലക്ഷം രൂപ കടമെടുത്താണ് ജീവന്‍ കടക്കെണിയിലായതെന്ന് പറയുന്നു.

thiruvanadhapuram-map

ഭാര്യയുടെ പേരിലെടുത്ത വായ്പ അടച്ചു തീര്‍ക്കാത്തതിനാല്‍ പലവട്ടം ബാങ്കില്‍ നിന്നും പലിശയുടെ നോട്ടീസ് എത്തി. വായ്പ അടച്ചുതീര്‍ക്കാന്‍ ഒരു മാര്‍ഗവും ഇല്ലാതായതോടെയാണ് സുഹൃത്തിന്റെ സഹായത്തോടെ ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. പരാതി പരിശോധിച്ച മുഖ്യമന്ത്രി 48,000 രൂപയുടെ പിഴ പലിശ ഇളവു നല്‍കാന്‍ നടപടി സ്വീകരിച്ചു.

എന്നാല്‍ അതുകൊണ്ട് ഒന്നുമാകില്ലെന്നാണ് ജീവന്‍ പറയുന്നത്. പലശയില്‍ നിന്നും രക്ഷപ്പെടാതെ ബാധ്യതയില്‍ നിന്നും മോചനം ലഭിക്കില്ല. കൂടുതല്‍ അനൂകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ ജനസമ്പര്‍ക്ക പരിപാടി തീരുന്നതുവരെ അദ്ദേഹം സെന്‍ട്രല്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം സമര്‍പ്പിക്കാനായി ഒട്ടേറെ പേര്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ എത്തിയിരുന്നു.

English summary
Actor Sathyan's son seeks CM's help in Janasamparka Paripadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X