ഒളിക്യാമറ ചിത്രീകരണമെന്നായിരുന്നു ആരോപണം: എത്തില്ലെന്ന് ഉറപ്പുള്ള സമയം നോക്കി വിളിച്ചെന്നും ഷമ്മി
കൊച്ചി: കഴിഞ്ഞ ദിവസം ചേർന്ന് അമ്മ ജനറല്‍ ബോഡി യോഗത്തിലേക്ക് തനിക്ക് ക്ഷണം ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി നടന്‍ ഷമ്മി തിലകന്‍. അതുകൊണ്ട് തന്നെ തനിക്കെതിരായി സ്വീകരിക്കുന്ന കാര്യം അറിയില്ലായിരുന്നു. എന്തുകൊണ്ട് ക്ഷണം ഉണ്ടായില്ലെന്നതില്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. ആ യോഗത്തില്‍ വെച്ച് ഞാന്‍ വീഡിയോ ചിത്രീകരണം നടത്തിയെന്നായിരുന്നു ആരോപണം.
അന്ന് തന്നെ എനിക്കെതിരെ നടപടിയെടുക്കണം എന്ന കാര്യത്തില്‍ തീരുമാനമായി. ഇക്കാര്യത്തിനായി എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അതിന് കൃത്യമായ മറുപടി ഞാന്‍ കൊടുത്തിട്ടുള്ളതാണ്. മറുപടി തൃപ്തികരമാണോ അല്ലോയോ എന്നുള്ള കാര്യം എന്നെ അറിയിച്ചിട്ടില്ലെന്നും ഷമ്മി തിലകന്‍ വ്യക്തമാക്കുന്നു. ന്യൂസ് 18 മലയാളം ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഞാന്‍ കൊടുത്ത മറുപടി അച്ചടക്ക സമിതിക്ക് അവർ കൈമാറുകയാണ് ചെയ്തിരിക്കുന്നത്. അച്ചടക്ക സമിതിയെ ഇതിന് നിയോഗിച്ചതിന്റെ നിയമവശങ്ങളും മറ്റും അറിയുന്നതിനായുള്ള ഒരു അപ്പീല്‍ ബഹുമാനപ്പെട്ട പ്രസിഡന്റിന് നല്‍കിയിട്ടുണ്ട്. അക്കാര്യത്തില്‍ യാതൊരു നടപടിയും എടുക്കാതെയാണ് ഇത്രപെട്ടെന്ന് ഇങ്ങനെയൊരു തീരുമാനം ഉണ്ടാവുന്നത്. അത് നീതിയുക്തമല്ലെന്നാണ് ഷമ്മി തിലകന്‍ വ്യക്തമാക്കുന്നു.
സിംപിളായിരിക്കാം പക്ഷെ പവർഫുള്ളാണ് റിതു: സാരിയില്‍ മിന്നിത്തിളങ്ങി റിതു മന്ത്ര

എക്സിക്യൂട്ടീവ് കമ്മറ്റിയേയാണ് എനിക്കെതിരായ നടപടിക്ക് നിയോഗിച്ചത്. ആ കമ്മിറ്റിയുടെ വിശദീകരണ കത്തിനാണ് ഞാന്‍ മറുപടി നല്‍കിയത്. എനിക്ക് മറുപടി നല്‍കാതെയാണ് അവർ ആ കത്ത് അച്ചടക്ക സമിതിക്ക് വിട്ടത്. തുടർന്ന് ഞാന്‍ ഒരു കാരണവാശാലും ഹാജരാവാന്‍ സാധ്യതയില്ലാത്ത തിയതി തന്നെ മുന്‍കൂട്ടി തീരുമാനിച്ച് നേരില്‍ തന്നെ ഹാജരാവണമെന്ന് കാട്ടി നോട്ടീസ് നല്‍കുകായിരുന്നു. പോണ്ടിച്ചേരിയിലും കോഴിക്കോടും ഷൂട്ടിങ്ങിലായിരുന്നു ആ സമയത്ത് ഞാന്‍.

ഇന്ന പടങ്ങളുടെ ചിത്രീകരണത്തിന്റെ ഭാഗമായി ലൊക്കേഷനിലാണെന്നും അവരുമായുള്ള കരാർ ലംഘിച്ച് നേരില്‍ ഹാജരാവുന്നതിന് ബുദ്ധിമുട്ട് ഉണ്ടെന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാവാന്‍ തയ്യാറാണെന്നും അവരെ അറിയിച്ചിരുന്നു. എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സ് പറ്റില്ലെന്നായിരുന്നു അവരുടെ നിലപാടെന്നും ഷമ്മി തിലകന്‍ വ്യക്തമാക്കുന്നു.

സംഘടന സ്വീകരിക്കുന്ന ഏത് നടപടിയുമായി സഹകരിക്കും. നേരത്തേയും സഹകരിച്ചിട്ടുണ്ട്. എത്ര വട്ടം വിശദീകരണം ചോദിച്ചാലും മറുപടി നല്‍കാന്‍ ഷമ്മി തിലകന്‍ തയ്യാറാണ്. പക്ഷെ ഞാന്‍ ജോലിയുടെ തിരക്കിലായി സ്ഥലത്ത് ഇല്ലാത്ത സമയത്ത് വിളിക്കുന്നത് ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നതിനായിരിക്കും. അതുകൊണ്ട് തന്നെയാണ് ജനറല്‍ ബോഡിയിലേക്ക് പോലും നോട്ടീസ് നല്‍കാതെ ചില തീരുമാനങ്ങള്‍ എടുത്തിരിക്കുന്നതെന്നും ഷമ്മി തിലകന്‍ അഭിപ്രായപ്പെടുന്നു.

സംഘടനയില്‍ നിന്നും പുറത്താക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അതിനും മാത്രമുള്ള തെറ്റ് ഞാന്‍ ചെയ്തിട്ടില്ല. തെറ്റേ ചെയ്തിട്ടില്ലെന്നതാണ് എന്റെ വിശദീകരണം. ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങള്‍ ഞാന്‍ മറുപടി നല്‍കിയിട്ടുണ്ട്. അത് ശരിയല്ലെങ്കില്‍ അക്കാര്യത്തില്‍ വിശദീകരണം ചോദിക്കുകയാണ് വേണ്ടത്. ജനറല്‍ ബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളും എന്നെ പുറത്താക്കണമെന്ന നിലപാട് സ്വീകരിച്ചെന്നാണ് അറിയുന്നത്

ജനറല്‍ ബോഡിയിലെ ഭൂരിപക്ഷം പേർക്കും ഇതൊന്നും അറിയില്ല. ഞാന്‍ പ്രതികരിച്ച കാര്യങ്ങളിലും മറുപടിയൊന്നും അവർക്ക് അറിയില്ല. ചാനലില്‍ പറഞ്ഞ കാര്യങ്ങളൊക്കെയെ അവർക്ക് അറിയൂ. അതിന് പിന്നിലും മുന്നിലുമായി നടന്ന കുറേ കാര്യങ്ങളുണ്ട്. അത് അറിയാത്ത ആളുകള്‍ പറയുന്ന കാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കേണ്ടതില്ല.

ഞാന്‍ ചെയ്തതും പറഞ്ഞതുമായ ഒരു കാര്യങ്ങളും പിന്നീട് വേണ്ടതില്ലെന്ന് തോന്നിയിട്ടില്ല. ഞാന്‍ ഒളിക്യാമറ ചിത്രീകരണം നടത്തിയെന്നായിരുന്നു അന്നത്തെ ജനറല്‍ ബോഡിയില്‍ പറഞ്ഞ കാര്യം. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല. പരസ്യമായി ഇരുന്ന് എല്ലാവരും കാണ്‍കയൊണ് ഞാന്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകർത്തിയത്. അത് ചെയ്തിട്ടില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്ന്. സംഘടനയിലെ നിയമാവലിയിലൊന്നും ഇത് തെറ്റാണെന്ന് പറഞ്ഞിട്ടില്ല.

ആഹാരം കഴിക്കുന്ന സ്ഥലത്ത് വെച്ച് സെല്‍ഫി എടുക്കലും വീഡിയോ എടുക്കലും പാടില്ലെന്നാണ് ജനറല്‍ ബോഡി യോഗത്തിലേക്ക് വിളിച്ചുകൊണ്ടുള്ള കത്തില്‍ പറഞ്ഞത്. അവിടെ പോയി ഞാന്‍ വീഡിയോ എടുത്തിട്ടില്ല. പൊതുയോഗത്തില്‍ വീഡിയോ എടുക്കരുതെന്ന് പറഞ്ഞിട്ടില്ല. അതേപൊതുയോഗത്തില്‍ തന്നെ പുറമേ നിന്നുള്ള ആളുകളുടെ വീഡിയോ ചിത്രീകരണം അവിടെ നടക്കുന്നുണ്ടായിരുന്നുവെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications