
പ്രതിഫലത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഷൈൻ ടോം ചാക്കോ; 'വേതനത്തിൻറെ പേരിൽ തമ്മിൽ തെറ്റിക്കുന്നത് അറിയാം'
കൊച്ചി: സിനിമ മേഖലയിലെ വേതനത്തെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ നിലപാട് വ്യക്തമാക്കി നടൻ ഷൈൻ ടോം ചാക്കോ.വേതനമല്ല ആദ്യം വേണ്ടത് ഉണ്ടാക്കിയെടുക്കേണ്ടത് സ്ഥിരമായ ജോലിയാണെന്ന് നടൻ പറഞ്ഞു. കൂടുതൽ നന്നായി അഭിനയിക്കുന്നു എന്നത് കൊണ്ട് കൂടുതൽ ശമ്പള കിട്ടൂ. ഒന്ന് രണ്ട് പടം കഴിഞ്ഞ് വരുന്നവരെ വേതനത്തിന്റെ പേരിൽ തമ്മിൽ തെറ്റിച്ച് അവരുടെ ശ്രദ്ധ തിരിച്ചുവിടുകയാണെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. സോഹൻ സിനുലാൽ സംവിധാനം ചെയ്യുന്ന ഭാരത സർക്കസിന്റെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേശനത്തിലാണ് നടന്റെ പ്രതികരണം. വായിക്കാം

പൈസയെക്കാൾ കൂടുതൽ പ്രധാനം വർക്കിനാണ്. ജോലിയാണ് ആദ്യം വേണ്ടത്. ജോലിയിൽ സ്ഥിരപ്പെടലാണ് നമ്മുക്ക് ആദ്ം വേണ്ടത്. അത് കഴിഞ്ഞിട്ടാണ് വേതനത്തെ പറ്റി ചിന്തിക്കേണ്ടത്. ഞാൻ സിനിമയിൽ വന്നിട്ട് പത്തിരുപത് കൊല്ലമായി. എനിക്ക് ആദ്യത്തെ സിനിമയിൽ അസി ഡയറക്ടറായി വർക്ക് ചെയ്തപ്പോൾ കിട്ടിയ ശമ്പളം 1200 രൂപയാണ്. ഇപ്പോൾ കിട്ടുന്നതും അതും തമ്മിൽ വളരെ അധികം വ്യത്യാസം ഉണ്ടാകും.

എന്നിരുന്നാലും മറ്റ് താരങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ വളരെ വളരെ ചുരുങ്ങിയ തുകയാണ് ഞാൻ വാങ്ങുന്നത്. അത് മാത്രമല്ല ഞാൻ പറയുന്നതിനെക്കാൾ ചെറിയ തുകയാണ് കിട്ടാറുമുള്ളതും. കാശിന് വേണ്ടിട്ട്, അല്ലേൽ കാശ് കുറയുമെന്ന് കരുതി ഒരു വർക്കും ഞാൻ അങ്ങോട്ട് പോകാൻ അനുവദിക്കാറില്ല.
'പറയനും പുലയനും പുലയായത് എങ്ങനെ'; വരി മനസിലാകാത്ത ചില കോപ്പൻമാർ ഉണ്ട്; തുറന്നടിച്ച് ഷൈൻ ടോം

കാരണം വർക്കാണ് നമുക്ക് വേണ്ടത്. പുതുതായി വരുന്ന ആർക്കും ജോലിയിൽ സ്ഥിരപ്പെടലാണ് ആദ്യം വേണ്ടത്. അതിന് ശേഷമാണ് വേതനത്തെപറ്റി ചോദിക്കേണ്ടത്. ഇവിടെ ഒന്ന് രണ്ട് പടം കഴിഞ്ഞ് വരുന്നവരെ വേതനത്തിന്റെ പേരിൽ തമ്മിൽ തെറ്റിച്ച് അവരുടെ കോൺസൻട്രേഷൻ തിരിച്ചുവിടുന്നത് ആരാണ് എന്ന് എനിക്കറിയാം.

ഒന്നും വേണ്ട ഒരു നേരത്തെ വർക്ക് മതി എന്ന് പറയുന്ന ആൾക്കാർ ഉണ്ട്. അല്ലാതെ
മെറിട്ടിന്റെ പേരിലോ റാങ്കിന്റെ പേരിലോ അല്ല സിനിമയിൽ എടുക്കുന്നത്. താമസം വേണ്ട സുഹൃത്തിന്റെ വീട്ടിൽ കഴിഞ്ഞോളാം ഒരാൾ റോൾ വേണം എന്ന് പറയുന്നവർ ഉണ്ട്. എന്നാൽ ഇവരെയൊക്കെ ഒന്നും രണ്ടും പറഞ്ഞ് നിങ്ങടെ വേതനം കുറവാണെന്ന് പറഞ്ഞ് ശ്രദ്ധ തിരിക്കാൻ നോക്കുകയാണ്.
'എന്റെ ജീവിതം ഞാൻ ജീവിച്ചോട്ടെ, ഞാൻ വളരെ സന്തോഷവതിയാണ്'; മറുപടിയുമായി നിമിഷ

നന്നായി അഭിനയിക്കുന്നവർക്കല്ലേ കൂടുതൽ ശമ്പളം കൊടുക്കേണ്ടത് എന്ന് ചോദിക്കുന്നവരുണ്ട്. അങ്ങനെ നന്നായി പണിയെടുക്കുന്നവർക്കാണ് കൂടുതൽ ശമ്പളം കൊടുക്കേണ്ടതെങ്കിൽ ആദ്യം കൂടുതൽ ശമ്പളം കൊടുക്കേണ്ടത് കടലിൽ പോയി മീൻ പിടിക്കുന്നവർക്കാണ്. 500 രൂപയാണ് അവർക്ക് ദിവസക്കൂലി കിട്ടുന്നത്. അപ്പോൾ അങങ്ങനെ അല്ലലോ ശമ്പളം കിട്ടുന്നത്. ഒരു ബിസിനസ് തുടങ്ങുമ്പോൾ അയാൾക്ക് കിട്ടുന്ന വരുമാനത്തിന് അനുസരിച്ചാണ് അയാൾ ശമ്പളം കൊടുക്കുക. ഒരു കലാകാരൻമൂലം നിർമാതാവിന് എത്ര ലാഭം കിട്ടുന്നുവെന്ന് അനുസരിച്ചാണ് പ്രതിഫലം നൽകുക.