'ഇവന്മാർ ഇത് പറത്തുന്നുണ്ടോ എന്ന് അറിയണമല്ലോ': കോക്പിറ്റില്‍ കയറിയതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ
സിനിമയില്‍ അസാധാരണ പ്രകടനം കാഴ്ചവെക്കുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടർ പദവിയില്‍ നിന്നും അഭിനയ രംഗത്തേക്ക് എത്തിയ താരം ഇതിഹാസ, ഭീഷ്മപർവ്വം, തല്ലുമാല തുടങ്ങിയ ഒട്ടനവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. സിനിമയിലെ ഈ ആസാധാരണത്വം സ്വന്തം ജീവിതത്തിലേക്കും പകർത്തിയ വ്യക്തി കൂടിയാണ് ഷൈന്‍ എന്ന് പറയാവുന്നതാണ്.
അഭിമുഖകളിലും മറ്റും താരം നടത്തുന്ന പ്രവർത്തിയും പ്രതികരണവുമെല്ലാം പലപ്പോഴും വലിയ രീതിയില്‍ ചർച്ചയാവാറുണ്ട്. അത്തരത്തിലൊന്നായിരുന്നു ദുബായില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്നതിനിടെ താരം വിമാനത്തിന്റെ കോക് പിറ്റില്‍ കയറാന്‍ ശ്രമിച്ചത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി രംഗത്ത് വന്നിരിക്കുകയാണ് താരം. കൌമുദി മൂവീസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍.

കോക്പിറ്റില്‍ എന്താണ് സംഭവമെന്ന് നോക്കാനാണ് ഞാന്‍ പോയതെന്നാണ് ഷൈന്‍ പറയുന്നത്. സാധാരണ നമ്മളെ ഒരു കുഴലിലൂടെ കയറ്റി ഒരു സീറ്റിലിരിത്തുന്നു. ഇത് പൊന്തിക്കുന്നുണ്ടോയെന്ന കാര്യത്തെക്കുറിച്ച് എനിക്ക് വലിയ ഉറപ്പില്ല. കാരണം ഇത്രയും കനമുള്ള സാധനമാണ് അവര്‍ പൊക്കുന്നത്. ഫിസിക്സിന് എതിരാണ്. കോക്പിറ്റ് എന്ന് പറയുമ്പോള്‍ 'കോര്‍പിറ്റ്' എന്നാണ് ഞാന്‍ കേള്‍ക്കുന്നതെന്നും ഷൈന്‍ ടോം ചാക്കോ വ്യക്തമാക്കുന്നു.

അവരോട് കോക്പിറ്റ് കാണിച്ച് തരുമോയെന്ന് ചോദിച്ചാല്‍ അവര്‍ കാണിച്ച് തരും. ഞാന്‍ ഒന്ന് അകത്ത് കയറിക്കോട്ടെ എന്ന് ചോദിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷെ അങ്ങനെ ഒരു ചോദ്യം ചോദിക്കാന്‍ അവിടെ ആരേയും കണ്ടില്ല. ഞാന്‍ അവരെ കാണാനായാണ് അതിനുള്ളിലേക്ക് പോയത്. അവര്‍ ഏത് സമയവും അതിനുളള്ളിലാണ്. അതുകൊണ്ട് അങ്ങോട്ട് ചെന്നല്ലാതെ കാണാന്‍ കഴിയില്ല.

ഫ്‌ളൈറ്റ് ഓടിക്കണമെന്നൊന്നും അപ്പോള്‍ തോന്നിയില്ല, കാർ ഓടിക്കുന്നത് തന്നെ പേടിയുള്ള കാര്യമാണ്. വര്‍ എങ്ങനെയാണ് അത് ഓടിക്കുന്നത് എന്ന് ചെക്ക് ചെയ്യാനാണ് താന്‍ പോയി നോക്കിയത് അവിടെ ഒരു എയര്‍ഹോസ്റ്റസും ഇല്ലായിരുന്നു. ഇതൊക്കെ ഗ്രീന്‍ മാറ്റാണോ എന്ന് ആർക്ക് അറിയാം. ചന്ദ്രനില്‍ പോയി വന്നുവെന്ന് പറയുന്നതൊക്കെ വിശ്വസിക്കുന്നുണ്ടല്ലോയെന്നും ഷൈന്‍ പറയുന്നു.
Hair Care: തൈര് മുടിയുടെ ശക്തി മരുന്ന്: മുടിക്ക് വളർച്ചയും തിളക്കവും മാത്രമല്ല, താരനും അകറ്റും

താന്‍ ചെന്ന് നോക്കുമ്പോള്‍ അവിടെ ഒരു എയര്‍ഹോസ്റ്റസും ഇല്ലായിരുന്നു. തനിക്ക് ആകെ ദേഷ്യം വന്നു. അവർ ഉള്ളിലായതോണ്ടാണ് അതിനകത്ത് ചെന്ന് ചോദിക്കാമെന്ന് കരുതിയത്. അല്ലാതെ വാതില്‍ മുട്ടി ചോദിക്കാനൊന്നും പറ്റില്ലാലോ. ദേഷ്യം വന്നപ്പോള്‍ എങ്ങനേലും ഒന്ന് ഇറങ്ങിപ്പോയാല്‍ മതീന്നായി. അങ്ങനെ ഞാന്‍ കണ്ടുപിടിച്ച ഒരു ടെക്നിക്കായിരുന്നു അതെന്നും താരം പറയുന്നു.

ഡിസംബർ പത്തിന് ദുബായിൽ നിന്ന് കൊച്ചിയിലെക്ക് യാത്ര തിരിക്കാനിരുന്ന എയർ ഇന്ത്യ ഫ്ളൈറ്റിൽ നിന്നായിരുന്നു ഷൈൻ ടോം ചാക്കോയെ ഇറക്കി വിട്ടത്. ദുബായിൽ വച്ച് വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു താരത്തെ ഇറക്കിവിട്ടത്. പിന്നീട് മറ്റൊരു വിമാനത്തിലാണ് താരം നാട്ടിലേക്ക് മടങ്ങിയത്.

നടന്റെ അസ്വഭാവികമായ പെരുമാറ്റത്തിൽ സംശയം തോന്നിയ വിമാനജീവനക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടതും എമിഗ്രേഷൻ വിഭാഗത്തിന് കൈമാറുകയുമായിരുന്നു. പിന്നീട് അബദ്ധം പറ്റിയതാണെന്ന് വിശദീകരണം നൽകിയതോടെയാണ് താരത്തിനെതിരെ എയർ ഇന്ത്യ നിയമനടപടി സ്വീകരിക്കാതിരുന്നത്. പുതിയ ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയായിരുന്നു സഹതാരങ്ങളോടൊപ്പം ഷൈന്‍ ദുബായില്‍ എത്തിയത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications