Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലഹരി മരുന്ന് കേസില്‍ സീരിയില്‍ നടന്‍ അറസ്റ്റില്‍': അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തി ഷിയാസ് കരീം

ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണില്‍ മത്സരാർത്ഥിയായി എത്തിയത് മുതല്‍ മലയാളികള്‍ക്ക് കൂടുതല്‍ സുപരിചതനായ താരമാണ് ഷിയാസ് കരീം. ബിഗ് ബോസിലേക്ക് വൈല്‍ഡ് കാർഡ് എന്‍ട്രിയിലൂടെ എത്തിയ താരത്തിന് തുടക്കത്തില്‍ അത്ര മികച്ച പ്രേക്ഷക പ്രതികരണം അല്ല ലഭിച്ചതെങ്കിലും എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറി മറിഞ്ഞു. ഒടുവില്‍ സീസണില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയാണ് അദ്ദേഹം മടങ്ങിയത്.

പിന്നീട് ഏതാനും സിനിമകളിലും സീരിയലുകളിലും അഭിനയിച്ച താരം ഫ്ളവേഴ്സിലെ സ്റ്റാർ മാജിക്കിലും സജീവമായിരുന്നു. എന്നാലിപ്പോഴിതാ തന്റെ പേരില്‍ പ്രചരിക്കുന്ന ഒരു വ്യാജ പ്രചരണത്തിനെതിരെ പ്രതികരിച്ചുകൊണ്ട് താരം രംഗത്ത് എത്തിയിരിക്കുകയാണ്.

ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് നടന്‍ ഷിയാസ്

ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് നടന്‍ ഷിയാസ് ഉള്‍പ്പടേയുള്ളവരെ പിടികൂടിയതായുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍ പലരും ഈ ഷിയാസ് താനാണെന്ന് തെറ്റിദ്ധരിച്ചെന്നാണ് താരം വ്യക്തമാക്കുന്നത്. ഈ വാർത്ത കണ്ട് സുഹൃത്തുക്കള്‍ ഉള്‍പ്പടെ പലരും തന്നെ വിളിച്ചെന്നും ഷിയാസ് കരീം പറയുന്നു. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

വാർത്ത വന്നത് മുതല്‍ തന്നെ ഒരുപാട് കോളുകളും

വാർത്ത വന്നത് മുതല്‍ തന്നെ ഒരുപാട് കോളുകളും മെസേജുകളുമാണ് വന്നുകൊണ്ടിരിക്കുന്നത്. ഏതോ ഒരു നടന്‍ ഷിയാസ് അറസ്റ്റിലായെന്നാണ് വാർത്തയില്‍ പറയുന്നത്. എന്റെ പേരും ഷിയാസ് എന്നാണ്, ഞാനും ഒരു നടനാണ്, മൂന്ന് നാല് പടത്തില്‍ അഭിനയിച്ചിട്ടുണ്ട്. നടനെന്ന് വിളിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍ അത്ര വലിയ നടന്‍ ഒന്നും ആയിട്ടില്ല, എന്നാല്‍ നടനെന്ന് വിളിക്കാന്‍ കഴിയും. ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചാലും നടനാണല്ലോയെന്നും താരം ചോദിക്കുന്നു.

കുറച്ച് സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്.

കുറച്ച് സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. കമന്റടിക്കുന്ന ചിലർ അതൊക്കെ കണ്ടിട്ടുണ്ടോയെന്ന് എനിക്ക് അറിയില്ല. ഏതോ ഒരു നടന്‍ ഷിയാസിനെയാണ് മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് ബാംഗ്ലൂരില്‍ വെച്ച് പിടിക്കുന്നത്. അത് ഞാനല്ലെന്നാണ് എല്ലാവരോടും പറയാനുള്ളത്. നേരത്തെ സണ്ണിലിയോണിനെ പെരുമ്പാവൂരുള്ള ഷിയാസ് പറ്റിച്ചു എന്ന വാർത്തക്ക് പിന്നാലേയും എനിക്കെതിരെ പ്രചരണം ഉണ്ടായിരുന്നു. അന്ന് ഞാന്‍ പ്രതികരിക്കാന്‍ പോയിരുന്നില്ല.

ഈ വിഷയം മയക്ക് മരുന്നുമായി ബന്ധപ്പെട്ടതാണ്.

എന്നാല്‍ ഈ വിഷയം മയക്ക് മരുന്നുമായി ബന്ധപ്പെട്ടതാണ്. അത്തരത്തിലുള്ള ഒരു ലഹരിയും ഉപയോഗിക്കുന്ന ആളല്ല ഞാന്‍. അതിനൊക്കെ പൂർണ്ണമായും എതിരാണ്. നടന്‍ ഷിയാസ് എന്നാണ് പറയുന്നത്. നാളെ ഞാന്‍ വലിയ നടന്‍ ആയാല്‍ ഈ ന്യൂസ് കുത്തിപ്പൊങ്ങി വരുമല്ലോ. അതുകൊണ്ട് കൂടിയാണ് ഇപ്പോള്‍ ഇത്തരമൊരു വിശദീകരണമെന്നും ഷിയാസ് പറയുന്നു.

ഈ സംഭവം നടക്കുമ്പോള്‍ ഞാന്‍ ബംഗ്ലൂരില്‍ ഉണ്ട്.

ഈ സംഭവം നടക്കുമ്പോള്‍ ഞാന്‍ ബംഗ്ലൂരില്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഇതറിയുന്ന ചിലർ തന്നെ വിളിച്ച് ചോദിച്ചിരുന്നു. എനിക്ക് അത്ര കൂടുതല്‍ പടം കിട്ടിയില്ലെങ്കിലും പുറത്ത് നിന്നുള്ള ഒരാള്‍ ആക്ടർ ഷിയാസ് എന്ന് അടിച്ചുകൊടുക്കുമ്പോള്‍ കാണുന്നത് എന്റെ പേരാണ്. ഇത് പറയാന്‌ വേണ്ടിയാണ് ലൈവില്‍ വന്നത്. ഇനി ഇക്കാര്യം അന്വേഷിച്ചുകൊണ്ട് എന്നെ വിളിക്കരുത്.

നല്ല റീച്ചുള്ള മാധ്യമങ്ങളിലാണ് ഷിയാസ് പിടിയില്‍

നല്ല റീച്ചുള്ള മാധ്യമങ്ങളിലാണ് ഷിയാസ് പിടിയില്‍ എന്ന് പറഞ്ഞ് വാർത്ത വരുന്നത്. ഷിയാസ് എന്ന പേര് എനിക്ക് മാത്രമല്ലല്ലോ ഉള്ളതെന്ന് ആളുകള്‍ പറയും. പക്ഷെ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരുപാട് ആളുകള്‍ എന്നെ വിളിക്കുന്നു. അതുകൊണ്ടാണ് എന്റെ സോഷ്യല്‍ മീഡിയയിലുടെ എന്റെ ഭാഗം പറയുന്നത്. എന്റെ ചില കൂട്ടുകാരെയൊക്കെ വിളിച്ചെങ്കിലും അവർക്കൊക്കെ നൂറ് ശതമാനം ഉറപ്പായിരുന്നു ഞാന്‍ ലഹരി ഉപയോഗിക്കില്ലെന്നും ഷിയാസ് കരീം പറയുന്നു.

മലയാളി സീരിയൽ നടൻ ഷിയാസ്

അതേസമയം, 191 ​ഗ്രാം എംഡിഎംഎയുമായിട്ടായിരുന്നു മലയാളി സീരിയൽ നടൻ ഷിയാസ്, മുഹമ്മദ് ഷാഹിദ്, മം​ഗൾതൊടി ജിതിൻ എന്നിവരെ കർണാടക പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇവരിൽ നിന്ന് 2.80 കിലോ​ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ആകെ ആറ് ലക്ഷത്തോളം വില വരുന്ന ലഹരിവസ്തുക്കളാണ് പ്രതികളിൽ നിന്നും പിടികൂടിയത്. വർ വൻകിട നിശാപാർട്ടികളിലും ലഹരി വസ്തുക്കൾ എത്തിക്കാറുണ്ടെന്നും വിവരമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+