കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷമിച്ച് ഇറങ്ങിപ്പോയ സുരേഷ് ഗോപി വര്‍ഷങ്ങള്‍ക്ക് ശേഷം 'അമ്മ' വേദിയില്‍; പൊന്നാട അണിയിച്ച് ഭാരവാഹികള്‍

Google Oneindia Malayalam News

കൊച്ചി: നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ സംഘടനയുടെ വേദിയിലെത്തി നടന്‍ സുരേഷ് ഗോപി. അമ്മ സംഘടിപ്പിച്ച ആരോഗ്യ പരിശോധന ക്യാമ്പില്‍ മുഖ്യാതിഥിയായി ആണ് സുരേഷ് ഗോപി എത്തിയത്. കലൂരിലെ അമ്മയുടെ ആസ്ഥാന മന്ദിരത്തില്‍ നടന്ന ചടങ്ങിലാണ് സുരേഷ് ഗോപി എത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയിലേക്കെത്തിയ സുരേഷ് ഗോപിയെ ഭാരവാഹികള്‍ പൊന്നാട അണിയിച്ചാണ് സ്വീകരിച്ചത്. ചടങ്ങിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷവും താരം പങ്കുവച്ചു.

1

അമ്മ സംഘടനയുടെ ആദ്യ അംഗമാണ് സുരേഷ് ഗോപി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ വച്ച് സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് താരം സംഘടന വിട്ട് പുറത്തേക്ക് പോയത്. 1997ല്‍ അറേബ്യന്‍ ഡ്രീംസ് എന്ന പരിപാടിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക തര്‍ക്കമായിരുന്നു അത്. എന്നാല്‍ ഇതുവരെ സംഘടനയില്‍ എന്ത് തീരുമാനമെടുക്കുമ്പോഴും തന്നോടും കൂടി ചര്‍ച്ച ചെയ്യാറുണ്ടെന്ന് സുരേഷ് ഗോപി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

2

അന്ന് അറേബ്യന്‍ ഡ്രീംസ് എന്ന പരിപാടി അവതരിപ്പിച്ച് നാട്ടിലേക്ക് എത്തിയപ്പോള്‍, തിരുവനന്തപുരത്ത് ക്യാന്‍സര്‍ സെന്റര്‍, കണ്ണൂര്‍ കളക്ടര്‍ക്ക് അംഗനവാടികള്‍ക്ക് കൊടുക്കാനും പാലക്കാട് കളക്ടറുടെ ധനശേഖരണ പരിപാടിയായി അഞ്ച് സ്റ്റേജ് ഷോ കളിച്ചിരുന്നു. അന്ന് ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ അതരിപ്പിച്ചപ്പോള്‍, നാലോ അഞ്ചോ ലക്ഷം രൂപ അമ്മയിലേക്ക് തരുമെന്ന് സുരേഷ് ഗോപി അമ്മ സംഘടനയെ അറിയിച്ചു.

3

കല്‍പ്പനയും, ബിജു മേനോനും താനും അന്നത്തെ പരിപാടിയില്‍ പ്രതിഫലം വാങ്ങിയില്ല. ഈ അഞ്ചു സ്റ്റേജ് ചെയ്തതിന് അമ്മയുടെ മീറ്റിംഗില്‍ ചോദ്യം വന്നു ജഗദീഷേട്ടനും അമ്പിളിച്ചേട്ടനും എന്നെ മീറ്റിംഗില്‍ ഇരുത്തി പൊരിച്ചു. അന്നെനിക്ക് ഈ ശൗര്യമില്ല. ഞാന്‍ ശരിക്കും പാവമാ. അങ്ങേര് അടയ്ക്കാത്തിടത്ത് താന്‍ അടക്കുമോ എന്ന് അമ്പിളി ചേട്ടന്‍ ചോദിച്ചു.

4

അയാള്‍ അടച്ചില്ലെങ്കില്‍ ഞാന്‍ അടക്കും എന്ന് പറഞ്ഞിട്ട് ഇറങ്ങിപ്പോയി. എന്നിട്ടും അയാള്‍ അത് അടച്ചില്ല. അപ്പോള്‍ അമ്മയില്‍ നിന്നും രണ്ടു ലക്ഷം പിഴയടക്കാന്‍ നോട്ടിസ് വന്നു. എന്റെ കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള പണമെടുത്തടക്കുകയായിരുന്നെന്ന് സുരേഷ് ഗേപി ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ഇതിന് ശേഷമാണ് സുരേഷ് ഗോപി അമ്മ സംഘടനയില്‍ നിന്ന് പുറത്തേക്ക് പോയത്.

5

സുരേഷ് ഗോപി, ഗണേഷ് കുമാര്‍, മണിയന്‍പിള്ള രാജു എന്നീ താരങ്ങളാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മ സംഘടനയ്ക്ക് തുടക്കം കുറിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം സുരേഷ് ഗോപി അമ്മ സംഘടനയിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകരും ഭാരവാഹികളും. സുരേഷ് ഗോപി പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്ര അമ്മ സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

6

അതേസമയം, അപ്പോളോ ആഡ്‌ലക്‌സ് ആശുപത്രിയുടെ നേതൃത്വത്തില്‍ പ്രശസ്ത ഡോക്ടര്‍മാരുടെ സഹായത്തോടെ പ്രാഥമിക പരിശോധനകള്‍ക്കൊപ്പം ജനറല്‍ മെഡിസിന്‍ - കാര്‍ഡിയോളജി- ഗയനക്കോളജി - സംബന്ധമായ പരിശോധനകളും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ്ശങ്ങളും സേവനവും, ലോട്ടസ് കണ്ണാശുപത്രി നേതൃത്വം നല്‍കിയ കണ്ണ് പരിശോധനയും പ്രതിവിധികളും, ഡെന്റല്‍ വിഭാഗത്തിനായി ഡി ഫാര്‍ക് ക്ലിനിക്കിന്റെ സഹായത്തോടെ പരിശോധനകളും സ്മൈല്‍ കറക്ഷന്‍ തുടങ്ങി അനുബന്ധ ചികിത്സാ സഹായവും, ഇ എന്‍ ടി സംബന്ധമായും തൈറോയിഡ് രോഗനിര്‍ണ്ണയവും കൂടാതെ ഓഡിയോഗ്രാം (കേള്‍വിശക്തി) ടെസ്റ്റ് എന്നിവ ആല്‍ഫ ഹോസ്പിറ്റലിന്റെ സഹായത്തിലും ബ്യൂട്ടി - സ്‌കിന്‍ - ഹെയര്‍ - നെയില്‍ തുടങ്ങിയ വിഷയങ്ങളില്‍ നിര്‍ദ്ദേശങ്ങളും സഹായവുമായി ഇഎനാ ക്ലിനിക്‌ന്റെ സേവനവും ഈ ക്യാമ്പില്‍ ഒരുക്കിയിരുന്നു .

7

കൂടാതെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന അംഗങ്ങള്‍ക്കു ആരോഗ്യ വകുപ്പ് നിഷ്‌കര്‍ഷിച്ച സമയ പരിധി പൂര്‍ത്തിയായവര്‍ക്കു കോവിഡ് വാക്ക്‌സിനേഷന്റെ ബൂസ്റ്റര്‍ ഡോസ് (കോവിഷില്‍ഡ്) നല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. 3 അത്യാവശ്യ ഘട്ടങ്ങളില്‍ സൗജന്യമായി വാക്‌സിനേഷന്‍ ക്യാമ്പ് പൊതുജനങ്ങള്‍ക്കുള്‍ക്കുള്‍പ്പെടെ - 'അമ്മ' ഇതിനുമുന്‍പ് ഒരുക്കിയിട്ടുണ്ടായിരുന്നു

പൊലീസ് ആവശ്യപ്പെട്ടിട്ടും അഡിഷണല്‍ പ്രോസിക്യൂട്ടര്‍ ഹാജരായില്ല; ഒത്തുകളിയാണെന്ന് ആക്ഷേപംപൊലീസ് ആവശ്യപ്പെട്ടിട്ടും അഡിഷണല്‍ പ്രോസിക്യൂട്ടര്‍ ഹാജരായില്ല; ഒത്തുകളിയാണെന്ന് ആക്ഷേപം

English summary
Actor Suresh Gopi came to organization of actors AMMA After Long Years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X