Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് കനത്ത തിരിച്ചടി, നടന്‍ സുരേഷ് ഗോപി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ നടന്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി ഇറക്കാമെന്ന ബിജെപിയുടെ തന്ത്രം പാളി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്നാണ് താരം പറഞ്ഞിരിക്കുന്നത്. ബിജെപിയെ എന്നും പിന്തുണച്ചിരുന്ന സുരേഷ് ഗോപിയുടെ പുതിയ തീരുമാനം പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

സുരേഷ് ഗോപിയെ തിരുവനന്തപുരത്തോ, വട്ടിയൂര്‍ക്കാവിലോ മത്സരിപ്പിക്കാനായിരുന്നു ബിജെപിയുടെ നീക്കം. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേന്ദ്രനേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും താരം ഇതിനോടകം അറിയിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് താരത്തെ പിന്തിരിപ്പിച്ചതെന്നാണ് സൂചന.

sureshgopi

സുരേഷ് ഗോപിയെ എന്‍എഫ്ഡിസി ചെയര്‍മാനായി നിയമിക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ദില്ലിയില്‍ അരുണ്‍ജെയ്റ്റ്‌ലിയെയും കേന്ദ്രമന്ത്രിമാരെയും താരം കണ്ടിരുന്നു. ഇവരുമായി നടത്തിയ ചര്‍ച്ച പ്രചരണങ്ങള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങളുണ്ടായില്ല.

ഇതു താരത്തെ പ്രകോപിപ്പിച്ചുവെന്നാണ് പറയുന്നത്. സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയായ മത്സരിക്കുമെന്ന വാര്‍ത്ത നാളുകള്‍ക്കുമുന്‍പേ കേള്‍ക്കാന്‍ തുടങ്ങിയതാണ്. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ്‌ഗോപി പ്രചരണത്തിനിറങ്ങിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+