Get Updates
Get notified of breaking news, exclusive insights, and must-see stories!

''ഞങ്ങളുടെ ഓണം ജനുവരിയിലാണ്... പത്രത്തിനും രണ്ടാം ഭാഗം..?''; മനസ് തുറന്ന് സുരേഷ് ഗോപി

മലയാളികളുടെ പ്രിയതാരമാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മൂന്നാമത്തെ സൂപ്പര്‍താരം എന്ന നിലയില്‍ അതിവേഗം വളര്‍ന്ന സുരേഷ് ഗോപിയുടെ താരസിംഹാസനത്തിന് സിനിമാ അഭിനയത്തിലെ ഇടവേളയ്ക്ക് പോലും കോട്ടം തട്ടിക്കാനായിട്ടില്ല. അടുത്തിടെ സുരേഷ് ഗോപിയുടേതായി ഇറങ്ങിയ ചിത്രങ്ങള്‍ വലിയ രീതിയില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

സുരേഷ് ഗോപിയുടെ പഴയ ആക്ഷന്‍ ചിത്രങ്ങളായ ഹൈവേ, കമ്മീഷണര്‍, ലേലം, പത്രം എന്നിവയ്‌ക്കെല്ലാം സീക്വല്‍ വരുന്നു എന്ന് നേരത്തെ തന്നെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അക്കാര്യം സ്ഥിരീകരിക്കുകയാണ് സുരേഷ് ഗോപി തന്നെ. 24 ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

suresh gopi

'ഞങ്ങള്‍ക്ക് അങ്ങനെ പ്രത്യേകതയില്ലാത്ത ഓണമാണ് ഇത്തവണ. ഞങ്ങളുടെ ഓണം ജനുവരിയിലാണെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. അതിന്റെ ഒരു തിരക്കിലും ഓട്ടത്തിലുമാണ്. വീട് തന്നെയൊന്ന് പെയ്ന്റ് ചെയ്യണം. കല്യാണത്തിന് മുന്‍പുള്ള ഒരുക്കത്തിന്റെ ഭാഗമായി സാധനങ്ങളെല്ലാം പൊടി കയറാത്ത തരത്തില്‍ സീല്‍ ചെയ്ത് എല്ലാ മുറികളിലും ഹാളിലും വെച്ചിരിക്കുകയാണ്. ഈ വീട് നിര്‍മിച്ചിട്ട് 26 വര്‍ഷമായി.

അതുകൊണ്ട് ഒരു മേജര്‍ റീഹാളിംഗ് നടക്കുന്ന സമയമാണ്. അതുകൊണ്ട് ഓണം എന്ന് പറയുന്നത് ഞെരുക്കത്തിലായി പോയി. ഞാനും വൈഫും കല്യാണപ്പെണ്ണും ദിക്കുകള്‍ ചുറ്റി അവള്‍ക്ക് വേണ്ടുന്ന ഒരുക്കങ്ങളുടെ തയ്യാറെടുപ്പിന് വേണ്ടി നടക്കുകയാണ്. ഇന്നലെയാണ് ഞങ്ങള്‍ ബോംബെയില്‍ നിന്ന് വന്നത്. ബാക്കി ആണ്‍പിള്ളേരും അമ്മായിയും അവരുടെ കസിന്‍സും ഒക്കെ ഇവിടെ തന്നെയുണ്ട്.

എല്ലാം കൂടി ബഹളത്തിലായി പോയി. ഓണവും ആ ബഹളത്തില്‍ മുങ്ങിയിരിക്കുകയാണ്. ലേലത്തിലെ ചാക്കോച്ചി വേറൊരു പശ്ചാത്തലത്തില്‍ വരുന്ന സിനിമയെ കുറിച്ച് രഞ്ജി പണിക്കര്‍ ആലോചിക്കുന്നുണ്ട്. അങ്ങനെ പറയുമ്പോള്‍ പത്രം കുറച്ച് കൂടി മുന്‍തൂക്കത്തില്‍ നില്‍ക്കുന്നുണ്ട്. പത്രം എന്ന് പറയുന്നത് ഒരു സത്യം മാത്രമായിരുന്നു. അന്നത്തെ ഒരു മാധ്യമ സമൂഹത്തിന്റെയും രാജ്യത്തെ പൗരന്‍മാരുടേയും ധാര്‍മികമായി അറിയാനുള്ള സത്യമായി അറിയാനുള്ള അവകാശത്തേയുമൊക്കെ പ്രതിപാദിക്കുന്ന ഒരു സിനിമ തന്നെയായിരുന്നു.

അതിന് അന്നത്തേക്കാള്‍ പ്രസക്തി ഇന്ന് കൂടുതലാണ്. അതും പരിഗണനയിലുണ്ട്. ചന്ദ്രയാന്‍-3 വിജയകരമായപ്പോള്‍ മനോരമ കൊടുത്ത ഭാരത് ചന്ദ്രന്‍ ഐഎസ്ആര്‍ഒ എന്ന ഹെഡിംഗ് കണ്ടപ്പോള്‍ വളരെ അഭിമാനം തോന്നി. നമ്മുടെ അതിലെ റോള്‍ ഒരു നികുതിദായകന്റേത് മാത്രമാണ്. ഇതിനെ മറ്റൊരു തലത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള ശ്രമത്തോട് വലിയ പുച്ഛം തോന്നി. ദാരിദ്ര്യനിര്‍മാര്‍ജ്ജനം 2014 ല്‍ പെട്ടെന്നുണ്ടായതല്ല. 2014 ല്‍ എത്രത്തോളം അവശേഷിപ്പിച്ചോ അത് എത്ര ശോഷിപ്പിക്കാന്‍ സാധിച്ചു എന്നുള്ളതാണ് നോക്കേണ്ടത്'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+