Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലഹരിയിലേക്ക് വഴിതെറ്റാനുള്ള സാധ്യതകളെ കുറിച്ചാണ് പറഞ്ഞത്, വിമര്‍ശനം കാര്യമാക്കുന്നില്ല'; ടിനി ടോം

കൊച്ചി: ലഹരി വിരുദ്ധ സന്ദേശത്തിന്റെ പേരിലുണ്ടായ വിമര്‍ശനം കാര്യമാക്കുന്നില്ലെന്ന് നടന്‍ ടിനി ടോം. ചെറിയൊരു വിഭാഗം മാത്രമാണ് ഇതിന്റെ പേരില്‍ വിമര്‍ശിച്ചതെന്നും ലഹരിയിലേക്ക് വഴിതെറ്റാനുള്ള സാധ്യതകളെ കുറിച്ചാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജ ബിരുദ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു.

'മക്കള്‍ നന്നായി വരാനാണല്ലോ എതൊരു അച്ഛനമ്മമാരും ആഗ്രഹിക്കുന്നത്. ആരും ലഹരിയില്‍ വീഴരുത്. ലഹരി വിരുദ്ധ സന്ദേശം നല്‍കിയതിന്റെ പേരില്‍ ചെറിയൊരു വിഭാഗം മാത്രമാണ് വിമര്‍ശിച്ചത്. സത്യത്തിനും നന്മയ്ക്കും മാത്രമേ അവസാന വിജയമുണ്ടാകൂ എന്ന് എല്ലാവരും കാണിച്ചു തന്നിട്ടുണ്ട്'- ടിനി ടോം പറഞ്ഞു. ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് കാലടി ശ്രീ ശാരദ വിദ്യാലയം സംഘടിപ്പിച്ച പരിപരാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

tini

ഇപ്പോള്‍ നിലനില്‍ക്കുന്ന വ്യാജ ബിരുദ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ലോകത്ത് കാശ് കൊടുത്താല്‍ കിട്ടാത്തത് വിദ്യാഭ്യാസം മാത്രമാണെന്നും കാശ് കൊടുത്ത് വിദ്യാഭ്യാസം വാങ്ങിയാല്‍ പിടിക്കപ്പെടുമെന്നും ടിനി ടോം പറഞ്ഞു. അതേസമയം, ടിനി ടോം നേരത്തെ മലയാള സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു.

തന്റെ മകന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ലഹരി ഉപയോഗത്തെ കുറിച്ചുള്ള പേടി മൂലം വേണ്ടെന്നുവച്ചെന്നുമാണ് ടിനി ടോം അഭിമുഖത്തില്‍ പറഞ്ഞത്. സിനിമയില്‍ പലരും ലഹരിക്ക് അടിമകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരള സര്‍വ്വകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇതോടൊപ്പം അടുത്തിടെ ലഹരിക്ക് അടിമയായ ഒരു നടനെ കണ്ടതിനെ കുറിച്ചും ടിനി പറഞ്ഞിരുന്നു. 'ആ നടന്റെ പല്ലുകള്‍ പൊടിഞ്ഞുതുടങ്ങി. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്ന് പലരും പറയുന്നു. ഇപ്പോള്‍ പല്ല് പൊടിയും അടുത്തത് എല്ല്. അതുകൊണ്ട് കലയാകണം നമ്മുടെ ലഹരി'- ടിനി ടോം പറഞ്ഞു. ലഹരിക്കെതിരായ പൊലീസിന്റെ യോദ്ധാവ് ബോധവത്കരണ പരിപാടിയുടെ അംബാസഡര്‍ കൂടിയാണ് ടിനി ടോം.

എന്നാല്‍ ടിനി ടോമിന്റെ ഈ പരാമര്‍ശം പുറത്തുവന്നതിന് പിന്നാലെ ഒരു വിഭാഗം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 'ഒരുത്തന്‍ നശിക്കണമെന്ന് തീരുമാനിച്ചാല്‍ അവന്‍ നശിക്കും. ലഹരി ഉപയോഗിക്കേണ്ട, അതൊരു മോശം കാര്യമാണെന്ന് മകന് ബോധമുണ്ടെങ്കില്‍ അവന്‍ ഉപയോഗിക്കില്ലല്ലോ അല്ലാതെ ഈ പറഞ്ഞ സാധനങ്ങളൊന്നും ആരും വായ്ക്കകത്ത് കുത്തിക്കയറ്റി തരില്ല'- എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ ഇതിനോട് പ്രതികരിച്ചത്.

ഈ വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ രഞ്ജന്‍ പ്രമോദും രംഗത്തെത്തിയിരുന്നു. 'ലഹരി പേടിച്ച് സിനിമയില്‍ മാത്രമല്ല, സ്‌കൂളിലും അയക്കാന്‍ പറ്റില്ല. മകനെ ടിനി ടോം വീട്ടിലെ മുറിയില്‍ അടച്ചിടണം. പുറത്തേക്ക് വിട്ടാല്‍ ലഹരിയാണ്. എവിടെ പോയാലും ലഹരിയാണ്. മകനെ പറഞ്ഞ് മനസിലാക്കണമെന്നാണ് രഞ്ജന്‍ പ്രമോദ് പ്രതികരിച്ചത്.

'ടിനി ടോം മകനില്‍ അല്‍പം വിശ്വാസം അര്‍പ്പിക്കണം. അരെങ്കിലും എന്തെങ്കിലും കൊടുത്താല്‍ വായിലിട്ടാല്‍ കഴിക്കുന്ന പൊട്ടനല്ല മകന്‍ എന്ന് അംഗീകരിക്കണം. അവന് വെളിവുണ്ടെന്നും അവന്‍ പശുവല്ല, കയറിട്ട് വലിക്കാനെന്നും ടിനി ടോം മനസിലാക്കണം. അക്കാര്യം മാത്രമാണ് ഇതില്‍ പറയാനുള്ളത്'- അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+