Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഉല്ലാസ് മോശമായി ഒന്നും ചെയ്യില്ല, ഉറപ്പുണ്ട്, എന്നെയും മക്കളെയും ഓര്‍ത്തില്ലല്ലോടീയെന്ന് പറഞ്ഞ് വിതുമ്പി'

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഉല്ലാസ് പന്തളം. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഏറ്റവും ദുഖമുണ്ടാക്കുന്ന ഒരു സംഭവം നടന്നത്. അദ്ദേഹത്തിന്റെ ഭാര്യ ആശ ജീവനൊടുക്കുകയായിരുന്നു. ഭാര്യയുടെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ ഉല്ലാസിനെതിരെ വ്യാജ വാര്‍ത്ത ആരോപണങ്ങളും പുറത്തുവന്നിരുന്നു. ഭാര്യ ആശയുടെ മരണത്തിന് കാരണം ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

1

എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് ഉല്ലാസിന്റെ അയല്‍വാസികള്‍. വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമാണ് അദ്ദേഹത്തിന്റേതെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഭാര്യ ആശ ആത്മഹത്യ ചെയ്യുന്ന ദിവസം യാതൊരുവിധ പ്രശ്‌നങ്ങളുമുണ്ടായില്ലെന്നും അയല്‍വാസികള്‍ പറയുന്നു. അയല്‍വാസിളുടെ വാക്കുകളിലേക്ക്....

2

യാതൊരുവിധ പ്രശ്‌നങ്ങളും നടക്കുന്ന വീടല്ല, ഒരു വഴക്കോ അടിയോ ഒന്നും അവിടെ നടന്നിട്ടില്ല. ഉല്ലാസ് ഒരു പ്രശ്‌നക്കാരനേ അല്ല. രാത്രി ഒന്നരയ്ക്കായിരുന്നു ഉല്ലാസുമായി സംസാരിക്കുന്നത്. രാത്രി ഒന്നരയ്ക്കാണ് ഞങ്ങള്‍ സംസാരിക്കുന്നത്. അന്ന് വണ്ടി ഇല്ലാത്തത് കൊണ്ട് അദ്ദേഹം ഇതുവഴി നടന്നു പോകുകയായിരുന്നു. അണ്ണന് ഉറക്കമില്ലേ എന്ന് എന്നോട് ഇങ്ങോട്ട് ചോദിച്ചു.

3

ആ സമയത്ത് ഫോണില്‍ സംസാരിക്കുന്നുണ്ടായിരുന്നു. എടീ ഞാന്‍ അങ്ങോട്ട് വരുന്നുണ്ടെന്നായിരുന്നു പറഞ്ഞത്. ഉല്ലാസ് വീട്ടിലെത്തി ചോറ് കഴിക്കുമ്പോഴാണ് ആശ മുകളിലെ നിലയിലേക്ക് കയറിപ്പോകുന്നതെന്ന് ഉല്ലാസിന്റെ അയല്‍ക്കാരന്‍ പറഞ്ഞു. ആശയെ തിരക്കി നടന്നിട്ട് കാണാത്തപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇപ്പോള്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ പോലയല്ല സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

4

ഉല്ലാസിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ചിലര്‍ പറയുന്നു. ആശ മരിച്ച ദിവസം എന്നയും മക്കളെയും ഓര്‍ത്തില്ലല്ലോടീ എന്ന് പറഞ്ഞുകൊണ്ടാണ് ഉല്ലാസ് കരഞ്ഞത്. 18ാം തീയതിയായിരുന്നു മകന്റെ പിറന്നാള്‍ പാര്‍ട്ടി നടന്നത്. ഉല്ലാസ് വന്നതിന് ശേഷം ഗംഭീരമായി ആഘോഷിക്കാന്‍ ഇരുന്നതായിരുന്നു വ്യാജ വാര്‍ത്തകളില്‍ പ്രചരിക്കുന്ന പോലെയുള്ള കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇവര്‍ തമ്മില്‍ ഇല്ലായിരുന്നെന്നും അയല്‍വാസികളില്‍ ചിലര്‍ വ്യക്തമാക്കുന്നു.

5

ഉല്ലാസിന്റെയും ഭാര്യയുടെയും നല്ല കുടുംബമായിരുന്നു. എല്ലാവരോടും ഇടപൊനുള്ള മനസുള്ളവരായിരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ കാണുമ്പോള്‍ വിഷമമുണ്ട്. ഉല്ലാസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിരുന്നു അത്. അദ്ദേഹം ഒരു കലാകാരന്‍ ആണ്. വളരെ കഷ്ടപ്പെട്ടിട്ടാണ് അദ്ദേഹം ഈ നിലയില്‍ എത്തിയത്.

6

അങ്ങനെ കഷ്ടപ്പെട്ട് എത്തയ ഒരാള്‍ മോശമായി ഒന്നും ചെയ്യില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അയല്‍വാസികള്‍ പറയുന്നു. ഇവര്‍ തമ്മില്‍ കുടുംബ കലങ്ങള്‍ ഉള്ളതായി ഞങ്ങള്‍ക്ക് അറിയില്ല. പല വാര്‍ത്തകളിലും പറയുന്ന കാര്യങ്ങള്‍ ഒന്നും ശരിയല്ല. ഒരു വീടായാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് ആ വീട്ടില്‍ ഉണ്ടാവുകയുള്ളൂ. ആശ ഒരു പാവം കൊച്ചായിരുന്നെന്നും അയല്‍വാസികള്‍ പറയുന്നു.

7

ഇങ്ങനെ ഒരു സംഭവം നടക്കേണ്ട വീടല്ല ഉല്ലാസിന്റേത്. ആ കുടുബം പോയെന്നേ ഞങ്ങള്‍ക്ക് പറയാന്‍ ആകൂ. പല വാര്‍ത്തകളിലും ഇല്ലാത്ത കാര്യങ്ങളാണ് പറയുന്നത്. ഇതൊക്കെ കാണുമ്പോള്‍ ഞങ്ങള്‍ക്ക് സങ്കടമാണെന്നും അയല്‍വാസികള്‍ പറയുന്നു. മഴവില്‍ കേരളം എന്ന യൂട്യൂബ് ചാനല്‍ പുറത്തുവിട്ട വീഡിയോയിലാണ് അയല്‍വാസികള്‍ ഇക്കാര്യം പറയുന്നത്.

8

അതേസമയം, മാനസികമായ എന്തെങ്കിലും അസ്വസ്ഥതയാകാം ആശയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഭാരയെ കാണാനില്ലെന്ന പരാതി ഉല്ലാസ് തന്നെയായിരുന്നു ആദ്യം പൊലീസിന് വിളിച്ച് അറിയിച്ചത്. തനിക്കോ കുടുംബത്തിന് ഉല്ലാസിനെതിരെ പരാതിയില്ലെന്ന് ആശയുടെ അച്ഛന്‍ അറിയിച്ചിരുന്നു. കൊച്ചു മക്കളോട് സംസാരിച്ചപ്പോള്‍ അമ്മ ആത്മഹത്യ ചെയ്‌തെന്നാണ് പരഞ്ഞതെന്നും രിതാവ് അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+