Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉണ്ണി മുകുന്ദന്‍ മാപ്പ് പറയുന്ന ഓഡിയോ എന്തുകൊണ്ട് പുറത്ത് വിട്ടില്ല: കൂടുതല്‍ വിശദീകരണവുമായി സായി

പ്രഖ്യാപിച്ചത് മുതല്‍ തന്നെ വലിയ രീതിയിലുള്ള വിവാദങ്ങളിലൂടെ കടന്ന് പോവുന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം.

unni-mukundan-

നടന്‍ ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കൂടുതല്‍ വിശദീകരണവുമായി യൂട്യൂബ് വ്ലോഗർ സായി കൃഷ്ണ. വ്യക്തിപരമായ ഒരു വിമർശനങ്ങളും തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് സായി കൃഷ്ണ വ്യക്തമാക്കുന്നത്. മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് മൂന്ന് വീഡിയോകളാണ് ഞാന്‍ ചെയ്തത്. പടം കണ്ടതിന് ശേഷമുള്ള എന്റെ അഭിപ്രായമാണ് ആദ്യം പങ്കുവെച്ചതെന്നും അദ്ദേഹം പറയുന്നു.

പടവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രമോഷനെക്കുറിച്ച് പറയുന്നതായിരുന്നു അടുത്ത തന്റെ രണ്ട് വീഡിയോകള്‍. ആ പ്രമോഷനില്‍ തന്നെ പടത്തിന് എതിരായി വരുന്ന കുറെ കാര്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും സായി കൃഷ്ണ പറയുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാളികപ്പുറം സിനിമയുടെ പ്രവർത്തനം

മാളികപ്പുറം സിനിമയുടെ പ്രവർത്തനം

ഈ പടത്തിന്റെ പ്രവർത്തനങ്ങള്‍ തുടങ്ങി നിലവിലെ അവസ്ഥയില്‍ എത്തിനില്‍ക്കുന്നത് വരേ എങ്ങനെയാണ് ഇതിന്റെ പ്രമോഷന്‍ നടന്നുവെന്നതും ഞാന്‍ പറഞ്ഞു. മാളികപ്പുറം എന്നാണ് സിനിമയുടെ പേര്. ഏത് അഭിമുഖത്തിനായി പോവുമ്പോഴും ആ കുട്ടിയെ കറുപ്പും കറുപ്പും അണിയിച്ചുകൊണ്ടായിരുന്നു കൊണ്ടുപോയത്. അതാണ് ഞാന്‍ പ്രധാനമായും എടുത്ത് പറഞ്ഞതെന്നും സായി കൃഷ്ണ പറയുന്നത്.

ഉണ്ണി മുകുന്ദന്‍ ഭക്തനാണോയെന്ന്

ഉണ്ണി മുകുന്ദന്‍ ഭക്തനാണോയെന്ന്

മറ്റൊരു അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ ഭക്തനാണോയെന്ന് ചോദിക്കുന്നുണ്ട്. ഭക്താനാണെങ്കില്‍ അത് അങ്ങനെ തന്നെ പറയാം. അല്ലാതെ ഭക്തിയുണ്ട്.. അങ്ങനെ , ഇങ്ങനെയെന്നൊന്നും പറയേണ്ടതില്ലാലോ. ഇക്കാര്യമാണ് രണ്ടാമത്തെ വീഡിയോയില്‍ ഞാന്‍ പറഞ്ഞത്. ഈ രണ്ട് കാര്യങ്ങള്‍ അല്ലാതെ പ്രധാനപ്പെട്ടാതായി മറ്റൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. നിങ്ങള്‍ക്കത് വേണമെങ്കില്‍ എന്റെ വീഡിയോ പരിശോധിക്കാം.

ആ കുട്ടികളെ വിമർശിച്ചിട്ടില്ല

ആ കുട്ടികളെ വിമർശിച്ചിട്ടില്ല

അച്ഛന്‍, അമ്മ എന്നൊന്നും എടുത്ത് ഞാന്‍ പറഞ്ഞിട്ടില്ല. ആ കുട്ടികളെ വിമർശിച്ചിട്ടില്ല. ആ കുട്ടികളെ ഞാന്‍ അഭിനന്ദിക്കുകയാണ് ചെയ്തത്. നന്നായി അഭിനയിച്ചു. ഇത് എങ്ങനെയാണ് ഇങ്ങനെ തിരിഞ്ഞ് വന്നതെന്ന് എനിക്ക് അറിയില്ല. ഞാനിന്നലെ ജിമ്മില്‍ നില്‍ക്കുമ്പോഴാണ് ഈ സംഭവം ഉണ്ടാവുന്നത്. ജിമ്മില്‍ നിന്നും പുറത്ത് വരുമ്പോഴേക്കും പേജ് നോക്കുന്ന സുഹൃത്തുക്കള്‍ അത് അപ്ലോഡ് ചെയ് കഴിഞ്ഞിരുന്നു.

 ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ കോള്‍

മാപ്പ് പറഞ്ഞുകൊണ്ടുള്ള ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ കോള്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞത് അരമണിക്കൂറുകൊണ്ട് ആ വീഡിയോ ഡീലിറ്റ് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ എന്തുകൊണ്ട് ആ വീഡിയോ ഡീലീറ്റ് ചെയ്തുവെന്ന് നാളെ ആളുകള്‍ എന്നോട് ചോദിക്കും. അതുകൊണ്ട് മാപ്പ് പറഞ്ഞുകൊണ്ടുള്ള 15 മിനുട്ട് കോള്‍ അപ്ലോഡ് ചെയ്യട്ടേയെന്ന് ഉണ്ണിയോട് ചോദിച്ചു. അപ്പോള്‍ അത് വേണ്ട എന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും സായി കൃഷ്ണ വിശദീകരിക്കുന്നു.

Vastu Tips: യാത്രയുടെ ലക്ഷ്യം സഫലീകരിക്കണോ: എങ്കില്‍ വാസ്തു പറയുന്ന ഇക്കാര്യങ്ങള്‍ മറക്കരുത്

ഉണ്ണി മുകുന്ദന്റെ കൂടെ

ഉണ്ണി മുകുന്ദന്റെ കൂടെ

അദ്ദേഹം പറഞ്ഞ വാക്കുകളെ ഞാന്‍ അഭിനന്ദിക്കുന്നു. ഉണ്ണി മുകുന്ദന്റെ കൂടെ ഉള്ള ആളുകള്‍ക്കും ഇതിനെക്കുറിച്ച് അറിയാമായിരിക്കും. വ്യക്തിപരമായ പ്രശ്നം ഉണ്ടെങ്കില്‍ ആ വോയിസ് റെക്കോർഡറും എനിക്ക് പല സ്ഥലങ്ങളും അപ്ലോഡ് ചെയ്യാമായിരുന്നു. ഞാന്‍ പങ്കുവെച്ച് വീഡിയ ഉടന്‍ തന്നെ വേറെ ഏതോ ചാനല്‍ വന്ന് ക്ലെയിം ചെയ്തു. വേണമെങ്കില്‍ ശബദ്മൊക്കെ ക്രമീകരിച്ച് വീണ്ടും അപ്ലോഡ് ചെയ്യാമായിരുന്നു.

ഉണ്ണിക്ക് ഞാന്‍ കൊടുത്ത വാക്കാണ്

ആദ്യത്തെ വീഡിയോ ഞാന്‍ ഡിലീറ്റ് ചെയ്ത് കളഞ്ഞു. അതോടൊപ്പം തന്നെ ഉണ്ണിക്ക് ഞാന്‍ കൊടുത്ത വാക്കാണ് മാപ്പ് പറഞ്ഞുകൊണ്ടുള്ള ഓഡിയോ പുറത്ത് വിടില്ല എന്നുള്ളത്. ഉണ്ണി പറഞ്ഞത് പ്രകാരം വീഡിയോ പറഞ്ഞയാളാണ് ഞാന്‍. വേണമെങ്കില്‍ ഇതുവെച്ച് എനിക്ക് ഫെയിം ഉണ്ടാക്കം. എന്നാല്‍ അതിന് നില്‍ക്കാതെ എന്റെ ഭാഗത്ത് നിന്നുള്ള ഒരു വിശദീകരണം നല്‍കി, അടുത്ത സിനിമ കാണാന്‍ പോയി.

മാളികപ്പുറം വിജയിക്കണം

മാളികപ്പുറം വിജയിക്കണം

മാളികപ്പുറം വിജയിക്കണമെന്ന് വിചാരിക്കുന്ന ഒരു വ്യക്തി കൂടിയാണ് ഞാന്‍. മലയാള സിനിമ വളരണം. ഞാന്‍ ആകെ പറഞ്ഞത് അഗ്രസീവായിട്ടുള്ള പ്രമോഷനെതിരെയാണ്. അഡ്വ. മുകുന്ദനുണ്ണി, ഒമർലുലുവിന്റെ പടങ്ങളൊക്കെ വന്നപ്പോഴും എന്തിനാണ് ഇത്ര അഗ്രസീവ് പ്രമോഷനെന്ന് ഞാന്‍ ചോദിച്ചിരുന്നു. അത് എന്റെ ഭാഗത്ത് നിന്നുള്ള ഒരു ഓപ്പീനിയന്‍ മാത്രമാണെന്നും സായി കൃഷ്ണ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+