ഉണ്ണി മുകുന്ദനെതിരേ വീണ്ടും കേസ്; യുവതിയുടെ ചിത്രങ്ങള്‍ പുറത്ത്, ഒന്നാം പ്രതി

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: യുവനടന്‍ ഉണ്ണി മുകുന്ദനെതിരേ വീണ്ടും കേസ്. നേരത്തെ നടനെതിരേ ബലാല്‍സംഗ ആരോപണവുമായി രംഗത്തെത്തിയ യുവതിയുടെ ചിത്രങ്ങളും പേരുവിവരങ്ങളും പുറത്തുവിട്ടുവെന്ന് ആരോപിച്ചാണ് പുതിയ കേസ്. തൃക്കൊടിത്താനം പോലീസില്‍ യുവതിയുടെ അച്ഛനാണ് പരാതി നല്‍കിയത്.

ഉണ്ണി മുകുന്ദനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ രണ്ടു പ്രതികള്‍കൂടിയുണ്ട്. അന്വേഷണത്തിന് പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് യുവതിയുടെ ഭാഗത്തുനിന്ന് നടനെതിരേ പുതിയ കേസ് കൂടി വന്നിരിക്കുന്നത്. ഏത് സമയവും ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും തിരക്കഥാകൃത്തായ യുവതി ആവശ്യപ്പെട്ടിട്ടുണ്ട്...

 ബലാല്‍സംഗം ചെയ്യാന്‍ ശ്രമം

ബലാല്‍സംഗം ചെയ്യാന്‍ ശ്രമം

നടന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഇടപ്പള്ളിയിലെ വീട്ടില്‍ സിനിമാ കഥ പറയാന്‍ എത്തിയ തന്നെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് ഉണ്ണി മുകുന്ദനെതിരായ ആരോപണം. ഇത് നിഷേധിച്ച് നടന്‍ മറ്റൊരു പരാതി സമര്‍പ്പിച്ചിട്ടുണ്ട്. തന്നെ മോശക്കാരനായി ചിത്രീകരിക്കാനും പണം തട്ടാനുമാണ് യുവതി ശ്രമിക്കുന്നതെന്നു ഉണ്ണി മുകുന്ദന്റെ പരാതിയില്‍ പറയുന്നു.

മറ്റു പ്രതികള്‍ ഇവര്‍

മറ്റു പ്രതികള്‍ ഇവര്‍

ഈ കേസ് നിലനില്‍ക്കവെയാണ് യുവതിയുടെ പേര് വിവരങ്ങളും ഫോട്ടോയും പുറത്തുവന്നത്. യുവതിയെ തിരിച്ചറിയും വിധം വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍, നിര്‍മാതാവ് രാജന്‍ സക്കറിയ്യ എന്നിവരും കേസില്‍ പ്രതികളാണ്. ഉണ്ണി മുകുന്ദനാണ് ഒന്നാം പ്രതി.

പോലീസ് നീക്കം ഇങ്ങനെ

പോലീസ് നീക്കം ഇങ്ങനെ

യുവതിയുടെ അച്ഛനാണ് ഇതിനെതിരേ പോലീസില്‍ പുതിയ പരാതി നല്‍കിയത്. അന്വേഷണ സംഘം സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. യുവതിയുടെ വിവരങ്ങള്‍ പുറത്തുവിട്ട ഓണ്‍ലൈന്‍ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സൈബര്‍ സെല്‍ ശേഖരിച്ച് പോലീസിന് കൈമാറുക.

ജാമ്യം റദ്ദാക്കണം

ജാമ്യം റദ്ദാക്കണം

ഉണ്ണി മുകുന്ദനെതിരേ യുവതി കോടതിയെ സമീപിച്ചിരുന്നു. ഉണ്ണി മുകുന്ദന്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് യുവതി അഭിഭാഷകന്‍ മുഖേന എറണാകുളം സിജിഎം കോടതിയെ അറിയിച്ചു. നടന്റെ ജാമ്യം റദ്ദാക്കണമെന്നും യുവതിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. യുവതിയില്‍ നിന്ന് നേരിട്ട് കാര്യങ്ങള്‍ അറിയാന്‍ ഒരുങ്ങുകയാണ് കോടതി.

 ഭീഷണിപ്പെടുത്തുന്നു

ഭീഷണിപ്പെടുത്തുന്നു

ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്നാണ് യുവതി കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ കേസില്‍ ജാമ്യത്തിലിറങ്ങിയതാണ്. ഇപ്പോള്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ജാമ്യം റദ്ദാക്കണമെന്നും തനിക്ക് പോലീസ് സംരക്ഷണം വേണമെന്നുമാണ് യുവതി അഭിഭാഷകന്‍ മുഖേന സിജെഎം കോടതിയില്‍ ആവശ്യമുന്നയിച്ചത്.

നേരിട്ട് വരണം

നേരിട്ട് വരണം

തന്റെ പേര് ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തനിക്ക് ജീവന് ഭീഷണി നിലനില്‍ക്കുന്നുവെന്നും യുവതി ബോധിപ്പിച്ചു. എന്നാല്‍ എല്ലാ പരാതിക്കാര്‍ക്കും പോലീസ് സംരക്ഷണം നല്‍കുന്ന അപ്രായോഗികമാണെന്ന് കോടതി വ്യക്തമാക്കി. പോലീസ് സംരക്ഷണം ആവശ്യപ്പെടാനുണ്ടായ സാഹചര്യം സംബന്ധിച്ച് വിശദീകരിക്കാന്‍ യുവതിയോട് ഈ മാസം 27 ന് നേരിട്ട് ഹാജരാകണമെന്ന് എറണാകുളം സിജെഎം കോടതി ആവശ്യപ്പെട്ടു.

എല്ലാം വ്യാജമാണ്

എല്ലാം വ്യാജമാണ്

യുവതിക്കെതിരേ ഉണ്ണി മുകുന്ദനും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവതിയുടെ ആരോപണം വ്യാജമാണെന്ന് നടന്‍ ചൂണ്ടിക്കാട്ടുന്നു. തന്നെ യുവതി കബളിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് നടന്റെ പരാതി. ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നുവത്രെ ശ്രമം. സിനിമാ കഥയുമായി നടനെ സമീപിച്ച കോട്ടയം സ്വദേശിയായ യുവതിയാണ് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചത്. പീഡനക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയത്രെ. തുടര്‍ന്നാണ് നടന്‍ പോലീസില്‍ പരാതി നല്‍കിയത്.

പരാതിയില്‍ പറയുന്നത്

പരാതിയില്‍ പറയുന്നത്

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്നാണ് ഉണ്ണി മുകുന്ദന്‍ പരാതിയില്‍ പറയുന്നത്. ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷനിലേക്ക് കേസ് മാറ്റുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 23ന് കോട്ടയം സ്വദേശിയായ ഒരു യുവതി തിരക്കഥയുമായി തന്നെ സമീപിക്കുകയായിരുന്നു. കൊച്ചി ഇടപ്പള്ളിയിലുള്ള വാടകവീട്ടിലാണ് യുവതി വന്നത്. തിരക്കഥ അപൂര്‍ണമായിരുന്നു. അതുകൊണ്ടു തന്നെ താന്‍ നിരസിക്കുകയും ചെയ്തുവെന്നും ഉണ്ണി മുകുന്ദന്‍ പരാതിയില്‍ പറയുന്നു.

പിന്നീട് സംഭവിച്ചത്

പിന്നീട് സംഭവിച്ചത്

തിരിച്ചുപോയ യുവതി പിന്നീട് നടനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ. സിനിമയില്‍ അഭിനയിക്കണമെന്നും അല്ലെങ്കില്‍ തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഉണ്ണി മുകുന്ദന്റെ പരാതിയില്‍ വിശദീകരിക്കുന്നു.

 25 ലക്ഷം ആവശ്യപ്പെട്ടു

25 ലക്ഷം ആവശ്യപ്പെട്ടു

തൊട്ടുപിന്നാലെ മറ്റൊരു ഫോണ്‍കോളും വന്നു. യുവതിയുടെ അഭിഭാഷകനെന്ന് പരിചയപ്പെടുത്തിയാണ് പുരുഷ ശബ്ദത്തില്‍ ഫോണ്‍ വന്നത്. യുവതിയെ വിവാഹം ചെയ്യണമെന്നാണ് ഇയാള്‍ പറഞ്ഞത്. അല്ലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്നാണ് ഉണ്ണി മുകുന്ദന്‍ പോലീസില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചത്.

കയറിപ്പിടിച്ചു

കയറിപ്പിടിച്ചു

യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്, നടന്‍ തന്നെ കയറിപ്പിടിച്ചെന്നാണ്. സിനിയുടെ കഥ പറയാന്‍ ചെന്നപ്പോഴാണ് തനിക്കെതിരേ അതിക്രമമുണ്ടായതെന്ന് യുവതി ആരോപിക്കുന്നു. ഇടപ്പള്ളിയിലെ വീട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞത് അനുസരിച്ചാണ് താന്‍ അവിടെ എത്തിയതെന്നും യുവതി പറയുന്നു.

 ചില പരാതികള്‍

ചില പരാതികള്‍

തിരക്കഥാകൃത്തായ ഒരു സുഹൃത്ത് വഴി ഫോണില്‍ വിളിച്ചാണ് കാണാന്‍ സമയം വാങ്ങിയത്. തനിച്ച് പോയാല്‍ മതിയെന്ന് സുഹൃത്ത് പറഞ്ഞത് അനുസരിച്ചാണ് താന്‍ ഒറ്റയ്ക്ക് പോയത്. നേരത്തെ ഉണ്ണി മുകുന്ദനെ കുറിച്ച് ചില പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും താന്‍ കാര്യമാക്കിയില്ലെന്ന് യുവതി പറയുന്നു.

വീട്ടില്‍ വച്ച് നടന്നത്

വീട്ടില്‍ വച്ച് നടന്നത്

ഇടപ്പള്ളിയിലെ വീട്ടില്‍ ചെന്നപ്പോള്‍ നടന്‍ അല്‍പ്പം ദേഷ്യത്തിലായിരുന്നു. കഥ കേള്‍ക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞു. സ്‌ക്രിപ്റ്റ് ചോദിച്ചു. കൊണ്ടുവരാമെന്ന് പറഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ നടന്‍ കയറിപ്പിടിക്കുകയായിരുന്നുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഓഗസ്റ്റ് 23ന് നടന്ന സംഭവത്തില്‍ സപ്തംബര്‍ 15നാണ് പരാതി നല്‍കിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
New case against Actor Unni Mukundan allegedly he revealed woman Identity

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്