കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ ചെന്നൈയിലേക്ക് പോവുന്നു, എന്നെ ഒറ്റപ്പെടുത്തി, റിലീസായാല്‍ ഒപ്പം നില്‍ക്കാമെന്ന് അനൂപ് പറഞ്ഞു; ബാല

Google Oneindia Malayalam News

കോഴിക്കോട്: ഉണ്ണിമുകുന്ദന്‍ കേന്ദ്രകഥാപാത്രമായി എത്തിയ ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഫലതര്‍ക്കത്തില്‍ എല്ലാവരും തന്നെ ഒറ്റപ്പെടുത്തി എന്ന് നടന്‍ ബാല. സിനിമ ദി ക്യൂ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബാല. പടം റിലീസായി കഴിഞ്ഞാല്‍ തന്റെ കൂടെ നില്‍ക്കാം എന്ന് പറഞ്ഞ ആളാണ് അനൂപ് എന്നും ബാല കൂട്ടിച്ചേര്‍ത്തു.

ബാലയുടെ വാക്കുകള്‍ ഇങ്ങനെയാണ്... നല്ലവനെ മാത്രം ചതിക്കരുത്. അനൂപ് പറഞ്ഞിട്ടുണ്ട്, റിലീസിന് ശേഷം എന്ത് വേണമെങ്കിലും ചെയ്‌തോളൂ. പടം റിലീസാകുമ്പോള്‍ നിങ്ങളുടെ ഒപ്പം ഞാന്‍ നില്‍ക്കാം എന്ന് പറഞ്ഞു. അതുമാത്രമല്ല, എല്ലാ ടെക്‌നീഷ്യന്‍സും വന്നിട്ട്. വളരെ സങ്കടമുള്ള കാര്യം, സിദ്ദീഖ് സാറിന്റെ മോന്‍ ഷൈന്‍ വളരെ നല്ലൊരു സുഹൃത്തായിരുന്നു. പുള്ളി പറയാണ് ഇത് അവര്‍ ഒന്നിച്ചിരുന്ന് സംസാരിച്ച് തീര്‍ത്താല്‍ മതിയായിരുന്നു എന്ന്.

1

അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും എളുപ്പമാണ്. എത്ര പ്രാവശ്യം സംസാരിച്ചിട്ടുണ്ട്. ഹോസ്പിറ്റലില്‍ മരണക്കിടക്കയില്‍ കിടന്നപ്പോള്‍ ഞാന്‍ പറഞ്ഞു, ഉണ്ണീ എനിക്ക് ഒരു അഞ്ച് ലക്ഷം രൂപ താടാ.. വീട്ടില്‍ ചോദിക്കാന്‍ നാണക്കേടാണ്. എന്റെ ചേട്ടനാണ് വന്ന് എനിക്ക് തന്നത്. ഹോസ്പിറ്റലില്‍ കിടക്കുകയായിരുന്നു പഴ്‌സ് പോലും എടുത്തിട്ടില്ല. പെട്ടെന്ന് പോയി അഡ്മിറ്റായി. സംശയമുണ്ടെങ്കില്‍ പോയി അന്വേഷിച്ച് നോക്ക്. ഇതാണ് ഉണ്ണിമുകുന്ദന്‍.

വിചാരണ വേണ്ട സിനിമയില്‍ അഭിനയിച്ചാല്‍ മതി എന്നായിരുന്നു, അത് സുപ്രീംകോടതിയില്‍ നടന്നില്ല; പ്രകാശ് ബാരെവിചാരണ വേണ്ട സിനിമയില്‍ അഭിനയിച്ചാല്‍ മതി എന്നായിരുന്നു, അത് സുപ്രീംകോടതിയില്‍ നടന്നില്ല; പ്രകാശ് ബാരെ

2

സിനിമയിലെ നായികക്ക് എത്ര രൂപ കൊടുത്തു എന്ന് ചോദിക്ക്. എന്റെ പടത്തിലെ മൂന്ന് സീന്‍ കട്ട് ചെയ്തു. ഞാന്‍ അപ്പോഴേ പറഞ്ഞു. പടം താങ്ങി നില്‍ക്കുന്നത് ഒരു രീതിയിലാണ്. വേണ്ട ഉണ്ണി എന്ന് ഞാന്‍ പറഞ്ഞു. ഉഗ്രന്‍ സീന്‍ ഉണ്ടായിരുന്നു. അതാണ് ഈ പടത്തിലെ ഒരു ബേസ്. അത് എടുത്ത് കളഞ്ഞു. ഇനി ഞാന്‍ പോകാണ്. ചെന്നൈയില്‍ പോകാണ്. മനസ് ശരിയല്ല. എന്നെ ഒറ്റപ്പെടുത്തിയത് പോലെ തോന്നി.

ദിലീപ് കുറ്റക്കാരനാണെന്ന് വിചാരിച്ച കുഞ്ചാക്കോ ബോബന്റെ നിലപാട് മാറിയില്ലേ? ആ ഒരു മാറ്റമുണ്ട്; രാഹുല്‍ ഈശ്വര്‍ദിലീപ് കുറ്റക്കാരനാണെന്ന് വിചാരിച്ച കുഞ്ചാക്കോ ബോബന്റെ നിലപാട് മാറിയില്ലേ? ആ ഒരു മാറ്റമുണ്ട്; രാഹുല്‍ ഈശ്വര്‍

3

എല്ലാവരും എന്നെ ഒറ്റപ്പെടുത്തിയത് പോലെ തോന്നി. അങ്ങനെ ചെയ്യാന്‍ പാടില്ല. ഒരു മനുഷ്യനെ. ഒരു പക്ഷെ എന്റടുത്ത് വന്നിട്ട് കാണാന്‍ പറ്റില്ല എന്ന് പറഞ്ഞിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ കാശ് ചോദിക്കില്ലായിരുന്നു. ഇപ്പോഴും ഞാന്‍ ചോദിച്ചിട്ടില്ല. പക്ഷെ സഹായം ചോദിച്ച് എന്റെ വീട്ടില്‍ പാതിരാത്രി വന്നിട്ട് സംസാരിച്ച ഡയലോഗ് എല്ലാം എനിക്കറിയാം. അത് മോശം കാര്യമാണ്. എന്നിട്ടും ഇന്നേ വരെ ഒരാള്‍ പോലും എന്നെ വിളിച്ചിട്ടില്ല.

Year Ender 2022: കെപിഎസി ലളിത, കൊച്ചുപ്രേമന്‍, ഹൈദരലി തങ്ങള്‍, കോടിയേരി.... 2022 ന്റെ നഷ്ടങ്ങള്‍Year Ender 2022: കെപിഎസി ലളിത, കൊച്ചുപ്രേമന്‍, ഹൈദരലി തങ്ങള്‍, കോടിയേരി.... 2022 ന്റെ നഷ്ടങ്ങള്‍

4

അമ്മ അസോസിയേഷനിലെ ബാബു ചേട്ടന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു. മനോജ് കെ ജയന്‍ എന്നെ വിളിച്ചു. നല്ല മനുഷ്യനാണ്. വലിയ വലിയ ആളുകളൊക്കെ എവിടെ പോയി. അമ്മയില്‍ പരാതി കൊടുക്കണം എന്ന് പറഞ്ഞു. ഞാന്‍ വേണ്ട എന്ന് പറഞ്ഞു. കാരണം അവന്‍ എന്റെ അനിയനാണ്. നന്നാവട്ടെ എന്ന് പറഞ്ഞു. അതാണ് എന്റെ മനസ്.

English summary
Actor Unnimukundan Bala Issue: Actor Bala said everyone isolated him in the salary dispute
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X