Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലോകത്ത് സ്വന്തം അമ്മയെ അല്ലാതെ മറ്റാരെയും വിശ്വസിക്കരുത്'; ഒടുവില്‍ പ്രതികരിച്ച് അതിജീവിത

കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ യുവനടി നല്‍കിയ പരാതിയെ തുടര്‍ന്ന് അമ്മ സംഘടനയില്‍ ഭീന്നിപ്പ് രൂക്ഷമാകുകയാണ്. വിജയ് ബാബുവിനെതിരെ അമ്മ സംഘടന കടുത്ത നടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് ഭിന്നത. ആഭ്യന്തര പരിഹാര സമിതിയുടെ നിര്‍ദ്ദേശം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കമ്മിറ്റിയില്‍ നിന്ന് നടി മാല പാര്‍വ്വതി, ശ്വേത മേനോന്‍, കുക്കു പരമേശ്വരന്‍ എന്നിവര്‍ രാജിവച്ചിരുന്നു. ആഭ്യന്തര പരിഹാര സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് രാജി.

1

അമ്മ സംഘടനയില്‍ ഇതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നതിനിടെ, പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അതിജീവിത. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സ്റ്റോറിയിലാണ് അതിജീവിതയുടെ പ്രതികരണം. അമ്മ സംഘടനയുമായി ബന്ധപ്പെട്ടാണ് സ്റ്റോറി പങ്കുവച്ചിരിക്കുന്നത്.

2

നടി മാലപാര്‍വ്വതിയെ അഭിനന്ദിച്ച് പങ്കുവച്ച സ്റ്റോറിക്ക് പിന്നാലെയാണ് അമ്മ സംഘടനയെ കുറിച്ച് അതിജീവിത സ്റ്റോറി പങ്കുവച്ചത്. just belive your own amma, not any other എന്നാണ് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അതായത് ലോകത്ത് സ്വന്തം അമ്മയെ അല്ലാതെ മറ്റാരെയും വിശ്വസിക്കരുത് എന്നാണ് അതിജീവിത പറയുന്നത്.

3

ഇതിനിടെ അമ്മ സംഘടനയില്‍ വിഷയവുമായി ബന്ധപ്പെട്ട് കടുത്ത നിലപാടെടുത്ത നടി മാലാ പാര്‍വ്വതിയെ അതിജീവിത അഭിനന്ദിക്കുകയും ചെയ്തു. huge respect to this brilliant lady, hatts of you എന്നാണ് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സ്റ്റോറിയില്‍ പറയുന്നത്.

4

അതേസമയം, വിജയ് ബാബുവിനെതിരായ പരാതിയില്‍ നടപടിയെടുക്കാന്‍ അമ്മ സംഘടന ഭാരവാഹി യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ നടനെ പിന്തുണക്കുന്ന നിലപാടാണ് ഒട്ടുമിക്ക താരങ്ങളും സ്വീകരിച്ചത്. ആഭ്യന്തര പരിഹാര സമിതി നിര്‍ദ്ദേശം സ്വീകരിക്കാന്‍ സംഘടന തയ്യാറായില്ല. മറിച്ച് വിജയ് ബാബു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ മാറിനില്‍ക്കാന്‍ അനുവദിക്കുകയായിരുന്നു.

5

ഇതിന് പിന്നാലെയാണ് മൂന്ന് നടിമാര്‍ ആഭ്യന്തര പരിഹാര സമിതിയില്‍ നിന്ന് രാജിവച്ചത്. എന്നാല്‍ വിജയ് ബാബുവിനെതിരെ ഐ സി സി മുന്നോട്ടുവച്ച ശുപാര്‍ശകള്‍ അതേ പോലെ പാലിച്ചു എന്നാണ് രചന നാരായണന്‍ കുട്ടി പറയുന്നത് ഇതിനെതിരെ മാല പാര്‍വ്വതി ശക്തമായി രംഗത്തെത്തി. കൂടാതെ വിജയ് ബാബുവിനെതിരെ നടപടി എടുക്കുന്നതിനെതിരെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, നടന്‍ സിദ്ദിഖ് തുടങ്ങിയവര്‍ എതിര്‍ത്തെന്നും മാല പാര്‍വ്വതി പറഞ്ഞു.

6

എന്നാല്‍ വിഷയത്തില്‍ ബാബുരാജ് മാത്രമാണ് പിന്തുണ നല്‍കിയത്. ഈ വിഷയത്തില്‍ എന്തെങ്കിലും നടപടി എടുക്കാന്‍ കാരണം ബാബുരാജ് മാത്രമാണ്. നടപടി എടുക്കാത്ത പക്ഷം അദ്ദേഹം രാജിവയ്ക്കുമെന്ന് വരെ പറഞ്ഞെന്നും മാല പറയുന്നു. ഈ വിഷയത്തില്‍ എന്തെങ്കിലും മാറ്റം വരുമോ എന്ന് ക്ഷമയോട് നോക്കിയവരാണ് ശ്വേതയും കുക്കുവും.

7

അമ്മ സംഘടനയോട് വലിയ സ്‌നേഹമുള്ളവരാണ് ഇവര്‍ രണ്ട് പേരും അതുകൊണ്ട് തന്നെ അമ്മയെ തിരുത്താന്‍ സാധിക്കുമെന്ന് ഇരുവരും കരുതി. അമ്മയുമായി ഞാന്‍ അത്രത്തോളം ഇടപെട്ടിട്ടില്ല.

8

എന്നെ സംബന്ധിച്ചിടത്തോളം സിദ്ദിഖിന് നിന്നും ഹാപ്പി സര്‍ദാര്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് ഒരു അനുഭവമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില നിലപാടുകള്‍ കാരണം ഞാന്‍ കുറച്ച് സങ്കടപ്പെട്ടിട്ടുണ്ടെന്ന് മാല പാര്‍വതി പറയുന്നു. അവരൊക്കെയുള്ളപ്പോള്‍ എനിക്ക് ഇതില്‍ വലിയ പ്രതീക്ഷയില്ലെന്നും മാല പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+