Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് മാസമായി രോഗം മൂര്‍ധന്യാവസ്ഥയിലാണ്, എന്നെ സഹായിക്കണം; അഭ്യര്‍ത്ഥനയുമായി വിജയന്‍ കാരന്തൂര്‍

കൊച്ചി: നിരവധി മലയാളം ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് വിജയന്‍ കാരന്തൂര്‍. അടുത്തിടെ പുറത്തിറങ്ങിയ ഒട്ടേറെ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ വിജയന്‍ കാരന്തൂര്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ മലയാളികളോട് ഒരു സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിജയന്‍ കാരന്തൂര്‍.

1

കഴിഞ്ഞ അഞ്ച് വര്‍ഷമായി കരള്‍ രോഗത്തിന് ചികിത്സയിലാണെന്നും വിജയന്‍ പറയുന്നു. ഇപ്പോള്‍ കഴിഞ്ഞ മൂന്ന് മാസമായി രോഗം അതിന്റെ മൂര്‍ധന്യാവസ്ഥയിലാണെന്നും സഹായിക്കണമെന്നുമാണ് വിജയന്‍ കാരന്തൂര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുന്നത്. വിജയന്‍ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ

2

പ്രിയപ്പെട്ടവരേ , കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ ഗുരുതരമായ കരള്‍ രോഗത്താല്‍ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂര്‍ദ്ധന്യാവസ്ഥയിലാണ്. ലിവര്‍ ട്രാന്‍സ് പ്ലാന്റേഷന്‍ മാത്രമാണ് ഏക പോംവഴി.

3

ഒരു കരള്‍ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തില്‍ . തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകര്‍ന്നടിയുന്നു. ആയതിനാല്‍ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താന്‍ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു- വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

4

അതേസമയം, സുഹൃത്തുക്കളും നാട്ടുകാരും അടക്കം നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തുന്നത്. ചില കമന്റുകള്‍ ഇങ്ങനെയാണ്, അസുഖം പെട്ടന്ന് മാറുവാന്‍ വേണ്ടി ഞാന്‍ ദൈവത്തിനോട് പ്രാര്‍ത്ഥിക്കുന്നു. ധൈര്യമായി ഇരിക്കു. വിജയേട്ടാ അറിഞ്ഞില്ല ഞങ്ങള്‍ കൂടെയുണ്ട് ധൈര്യമായിരിക്കൂ എല്ലാ പ്രാത്ഥനകളും ഉണ്ട്.

5

വിജയന്‍ കാരന്തൂര്‍ നിരവധി നാടകങ്ങളിലും ഭാഗമായിട്ടുണ്ട്. സംവിധായകന്‍, പരിശീലകന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1973ല്‍ പുറത്തിറങ്ങിയ മരു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സിനിമയിലേക്ക് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+