കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ബോക്സില്‍ മുഴുവന്‍ തെറിയാണ്; അനേകം പോസിറ്റീവുകള്‍ കാണാവുന്ന സിനിമയാണ് ചുരുളി: വിനയ് ഫോര്‍ട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: ചുരുളി സിനിമയ്ക്കെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് നടന്‍ വിനയ് ഫോര്‍ട്ട്. ഒരുപാട് പോസിറ്റീവുകള്‍ കാണാവുന്ന സിനിമയെ വെറും തെറി എന്ന പേരില്‍ ഒതുക്കുന്നത് ഒരു തരത്തില്‍ അവഗണന തന്നെയാണെന്നാണ് മനോരമ ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ താരം അഭിപ്രായപ്പെടു. ഞാന്‍ പ്രധാന വേഷത്തിലഭിനയിച്ച സിനിമ ദിവസങ്ങളായി ചാനല്‍ ചര്‍ച്ചയിലും മറ്റ് ആളുകള്‍ക്കിടയിലും സജീവ ചര്‍ച്ചാ വിഷയമായി നില്‍ക്കുകയാണ്.

എന്നാല്‍ ഈ അടുത്ത് ഇറങ്ങിയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമ ചുരുളിയായിരിക്കും. സിനിമ ആളുകളുടെ മനസ്സില്‍ എത്രത്തോളം ഇടം പിടിച്ചുവെന്ന് അവരുടെ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ മനസ്സിലാവും. ഇതുവരെ കാണാത്ത ആളുകള്‍ കൂടി ഇനി സിനിമകള്‍ കാണാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് മമത ബാനര്‍ജി: എല്ലാം വെറും നാടകമെന്ന് കെസി വേണുഗോപാല്‍കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് മമത ബാനര്‍ജി: എല്ലാം വെറും നാടകമെന്ന് കെസി വേണുഗോപാല്‍

അവര്‍ മനസ്സിലാക്കേണ്ടത് സിനിമ മുന്നോട്ട് വെക്കുന്ന ആശയം

തെറിയെ കുറിച്ചാണ് ചില ആളുകള്‍ പറയുന്നത്. എന്നാല്‍ അവര്‍ മനസ്സിലാക്കേണ്ടത് സിനിമ മുന്നോട്ട് വെക്കുന്ന ആശയമാണ്. ജോജുവിന്‍റെ കഥാപാത്രം ഒരുപാട് തെറിപറയുന്നുവെന്ന് പറഞ്ഞ് ആദ്യ ദിവസം തന്നെ അതിന്‍റെ ക്ലിപ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആളുകള്‍ പുറത്ത് വിട്ടു. ജോജു വരുന്ന സീനിലെ സാഹചര്യത്തിനൊത്തുള്ള കഥാപാത്രത്തിന്‍റെ ഡയലോഗ് അങ്ങനെയാണ്. സിനിമയിലെ ആ പ്രദേശത്തുള്ളവരെ സംബന്ധിച്ച തെറി സര്‍വ്വ സാധാരണമാണ്. അതിന് അനുസരിച്ചുള്ള ഡയലോഗ് ഡെലിവറിയാണ്. തെറിയില്ലാത്ത സിനിമയാണെങ്കില്‍ ചുരുളിയുടെ ആത്മാവ് നഷ്ടപ്പെടുമെന്നും വിനയ് ഫോര്‍ട്ട് പറയുന്നു.

നിയമം പാലിക്കേണ്ടവര്‍ കുറ്റവാളികളാകുമ്പോഴുള്ള സാഹചര്യം

നിയമം പാലിക്കേണ്ടവര്‍ കുറ്റവാളികളാകുമ്പോഴുള്ള സാഹചര്യമാണ് സിനിമയിലും കാണുന്നത്. കഥ പറയാനുദ്ദേശിക്കുന്ന രാഷ്ട്രീയമാണ് സിനിമയിലും യഥാര്‍ത്ഥ കഥയില്‍ നിന്നും പ്രചോദനം ഉള്‍‌കൊണ്ടാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്. സിനിമ എന്ന് പറയുന്നത് എഴുത്ത് കാരന്റെ ഭാവനയാണ്. സംഭവ കഥയെ ആസ്പദമാക്കിയതല്ലെങ്കില്‍ പോലും ഏതൊരു സിനിമയായാലും അത് നല്ലതാവാണം. യഥാര്‍ത്ഥ സംഭവങ്ങളെവച്ചുള്ള ഒരുപാട് മോശം സിനിമകളും പുറത്ത് വന്നിട്ടുണ്ട്.

സിനിമ ഇറങ്ങിയതിന് ശേഷം ആളുകള്‍ തെറി പറയുന്നു

സിനിമ ഇറങ്ങിയതിന് ശേഷം ആളുകള്‍ തെറി പറയുന്നുണ്ട്. നടന്‍ എന്ന നിലയില്‍ അതില്‍ സന്തോഷമുണ്ട്. ഏറ്റവും കൂടുതല്‍ തെറിപറയുന്ന ആളുകള്‍ ഓര്‍ക്കേണ്ടത് അവരാരും സിനിമ കാണാന്‍ നിര്‍ബന്ധിതരാകുന്നില്ല എന്നാണ്. ആരേയും നിര്‍ബന്ധിച്ച് സിനിമ കാണിക്കുന്നില്ല. ആളുകള്‍ വേണമെങ്കില്‍ കണ്ടാല്‍ മതിയല്ലോ എന്നത് കൊണ്ടാണല്ലോ ചുരുളി ഒടിടിയില്‍ റിലീസ് ചെയത്തെന്നും താരം ചോദിക്കുന്നു.

സര്‍ട്ടിഫിക്കേഷന്‍ പോലും കിട്ടാത്തൊരു സിനിമയില്‍ ഒരു കുട്ടിയെ

സര്‍ട്ടിഫിക്കേഷന്‍ പോലും കിട്ടാത്തൊരു സിനിമയില്‍ ഒരു കുട്ടിയെ ഉപയോഗിച്ചത് അത് സിനിമയിലെ ഒരു കഥാപാത്രമായത് കൊണ്ടാണ്. സിനിമ കുട്ടികള്‍ കാണണമോയെന്ന് തീരുമാനിക്കേണ്ടത് വീട്ടുകാരാണ്. എന്‍റെ കുട്ടി ഈ സിനിമ കണ്ടുവെന്ന് പറയുന്നത് എന്‍റെ കഴിവുകേടാണ്. ഇതിനേക്കാള്‍ തെറികളുള്ള വെബ്സീരീസുകളുണ്ട്. സിനിമയില്‍ ഞാന്‍ സംസാരിക്കുന്നത് എന്‍റെ കഥാപാത്രമാണ്. ഒരു വ്യക്തി എന്നതിന് അപ്പുറം എന്നിലെ നടനെയാണ് സിനിമയില്‍ കാണേണ്ടത്.

Recommended Video

cmsvideo
ചുരുളി സർട്ടിഫൈഡ് പതിപ്പല്ല, തെറിവിളിക്ക് സെൻസർ ബോർഡ് ഉത്തരവാദികളല്ല | Oneindia Malayalam
ചുരുളി സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ തീരുമാനമായിരുന്നു

ചുരുളി സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ തീരുമാനമായിരുന്നു. എന്നാള്‍ ആളുകള്‍ തെറി പറഞ്ഞാണ് പ്രതികരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ഇന്‍ബോക്സില്‍ മുഴുവന്‍ തെറിയാണ്. സ്ത്രീകളുടെ ഏതെങ്കിലും പോസ്റ്റ് എടുത്താലും സദാചാരവാദികളെ കാണാം. തീയേറ്ററില്‍ വരേണ്ട ഒരു സിനിമയായിരുന്നു ചുരുളി. സിനിമയുടെ ആശയം പറയാനുദ്ദേശിച്ച രീതി സെന്‍സര്‍ഷിപ്പ് കിട്ടാന്‍പോലും സാധ്യതയില്ലായിരുന്നു. അതുകൊണ്ടാണ് ഒടിടി റിലീസെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറയുന്നു.

English summary
Actor Vinay Fort says there are negative comments in inbox after churuli movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X