മോശം പരാമർശം: വിനായകനെ വളഞ്ഞിട്ട് പിടിച്ച് മാധ്യമപ്രവർത്തകർ; പത്രസമ്മേളനം കഴിഞ്ഞിട്ടും തർക്കം, ബഹളം
മീ ടു വിവാദങ്ങളില്‍ മാധ്യപ്രവർത്തകരോട് പൊട്ടിത്തെറിച്ച് നടന്‍ വിനായകന്‍. പതിവ് പോലെ വളരെ ക്ഷുഭിതനായിട്ടായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് വിനായകന്‍ മറുപടി പറഞ്ഞത്. മീ ടു എന്ന് പറയുന്നത് ഇന്ത്യയില്‍ പീഡനമോ പീഡന ശ്രമമോ ആണെന്നായിരുന്നു വിനായകന്റെ വാദം.
'ഇന്ത്യയിലെ നിയമത്തിലെ ഭീകരമായിട്ടുള്ളൊരു കുറ്റകൃത്യമാണിത്. മനസ്സിലായോ ഞാന്‍ പറയുന്നത്. ഇത്രയും വലിയൊരു കുറ്റകൃത്യം ലളിതമായി തട്ടിക്കളയാന്‍ പറ്റുമോ, ഇവരെ പിടിച്ച് ജയിലില്‍ ഇടണ്ടേ, ഇത്തരമൊരു ആരോപണം നേരിട്ട എത്രപേർ ജയിലില്‍ പോയി' എന്നും പൊട്ടിത്തെറിച്ചുകൊണ്ട് വിനായകന്‍ ചോദിക്കുന്നു.

വികെ പ്രകാശം സംവിധാനം ചെയ്ത ഒരുത്തീ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മാധ്യമപ്രവർത്തകയെ അപമാനിക്കുന്ന രീതിയിലുള്ള വിനായകന്റെ പ്രസ്താവനയുണ്ടായത്. ഒരാളോട് ലൈംഗികബന്ധത്തിന് തയ്യാറാണോ എന്ന് ചോദിക്കുന്നത് മീ ടൂവാണെങ്കില്‍ അത് താന്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു വിനായകന്റെ പരാമർശം.
കറുപ്പില്‍ ഏഴഴക് വിടർത്തിയ മീരാ നന്ദന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

'ലൈംഗികമായി ബന്ധപ്പെടണമെന്ന് തോന്നിയാല്‍ താന്‍ ആരോടും ചോദിക്കും. വേണമെന്നു തോന്നിയാല്‍ ഈ പെണ്‍കുട്ടിയോടും ചോദിക്കുമെന്നമായിരുന്നു മാധ്യമപ്രവർത്തകയെ ചൂണ്ടിക്കൊണ്ട് വിനായകന്‍ ഒരുത്തിയുടെ പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഇക്കാര്യത്തെക്കുറിച്ചായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം

പത്രസമ്മേളനത്തില്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ 'ഞാന്‍ പറഞ്ഞതിന്റെ അർത്ഥം നിങ്ങള്‍ക്ക് തെറ്റിയതാണ്, ഞാന്‍ റോഡില്‍ക്കൂടെ പോയല്ല ചെയ്യുന്നത് എന്നാണ് പറഞ്ഞത്. ഞാനൊരു ചർച്ചയാണ് ഇവിടെ നടത്തുന്നത്. അല്ലാതെ ആ പെണ്‍കുട്ടിയോടോ ഇവിടെ ഇരിക്കുന്നോ ഏതെങ്കിലുമൊരു ആണിനോടുമല്ല ഞാന്‍ പറഞ്ഞത്. അങ്ങനെ തോന്നിയെങ്കില്‍ അവരോട് അന്ന് ഞാന്‍ സോറി പറഞ്ഞു. ഇന്ന് അവർ ഇവിടെ ഉണ്ടെങ്കില്‍ വീണ്ടും സോറി പറയുന്നു. അവർക്ക് വിഷമം ഇല്ലെങ്കില്‍ ആ സോറി പിന്‍വലിക്കുന്നു. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു'- എന്നും വിനായകന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പത്രസമ്മേളനം കഴിഞ്ഞിറങ്ങയിതിന് പിന്നാലെയും മാധ്യമപ്രവർത്തകയോട് നടത്തിയ പരാമർശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ദേഷ്യപ്പെട്ടുകൊണ്ടായിരുന്നു വിനായകന്റെ മറുപടി. ഇത് മാധ്യമപ്രവർത്തകരവും താരവും തമ്മിലുള്ള വാക്ക് തർക്കത്തിനും കാരണമാവുകയായിരുന്നു. നിങ്ങള്‍ പറയുന്നത് പോലുള്ള ഒരു കാര്യമില്ല. ആ കുട്ടിയുമായി അത് കഴിഞ്ഞ് അവിടെ ഇരുന്ന് ചായകുടിച്ചുകൊണ്ട് സംസാരിച്ചുവെന്നും വിനായകന്‍ പറഞ്ഞു.

ആ കുട്ടിക്ക് വിഷമം ഉണ്ടായെങ്കില്‍ മാത്രമാണ് ഞാന്‍ സോറി പറയുന്നത്. പീഡനത്തിനും പീഡന ശ്രമത്തിനും പുതിയ വാക്കുമായി വരരുത്. പീഡനമോ പീഡന ശ്രമമോ എന്ന് തന്നെ പറയണം. മീ ടു എന്നുള്ളത് മീ ത്രീ എന്നാക്കുമോ. മീ ടുവിനെ നിസാരവത്കരിക്കുന്നത് നിങ്ങളാണ്. അതിനെ നിസ്സാരമായി തള്ളിക്കളയരുത്. വിനായകന്‍ ആ കുറ്റം ചെയ്തിട്ടില്ല. ന്യായീകരണമാണെങ്കില്‍ എന്റെ ന്യീകരണം എനിക്ക് പറയണ്ടേയെന്നും മാധ്യപ്രവർത്തകരുമായി തർക്കിച്ചുകൊണ്ട് താരം പറഞ്ഞു.

അതേസമയം, നേരത്തെ പതിവ് പോലെ വളരെ ക്ഷുഭിതനായിട്ടായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് വിനായകന്‍ പത്രസമ്മേളനത്തിലും മറുപടി പറഞ്ഞത്. മീ ടു എന്ന് പറയുന്നത് ഇന്ത്യയില്‍ പീഡനമോ പീഡന ശ്രമമോ ആണെന്നായിരുന്നു വിനായകന്റെ വാദം. ഇത്രയും വലിയ കുറ്റകൃത്യത്തെ മീ ടൂ എന്ന് പറഞ്ഞ് ഊള പേരിട്ട് ജനങ്ങളെ പറ്റിക്കുകയാണോ. ഞാന്‍ ചെയ്തിട്ടുള്ളത് സ്ത്രീകളുമായിട്ടുള്ള ശാരീരിക ബന്ധങ്ങളാണ്. അത് ഞാന്‍ റോഡില്‍ കൂടെ പോയിരുന്ന് രാവിലെ നോട്ടീസ് കൊടുക്കുകയായിരുന്നില്ല. വിനായകന്‍ അത്രയും തരം താഴ്ന്നിട്ടില്ലെന്നും താരം അഭിപ്രായപ്പെട്ടു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications