ഗോവിന്ദച്ചാമിയുടെ പേര് മുഹമ്മദ് കുട്ടി എന്നായിരുന്നെങ്കില്‍; കര്‍ത്താവേ കാത്തോളണേ എന്ന് വിനായകന്‍
കൊച്ചി: വിഎസ് അച്യുതാനന്ദന്റെ വിയോഗ ശേഷം നടന്‍ വിനായകന്‍ ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. നേരത്തെ ഉമ്മന്‍ ചാണ്ടി അന്തരിച്ച വേളയിലും വിനായകന്റെ പ്രതികരണം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 'തന്റെ തന്തയും ചത്തു, സഖാവ് വിഎസും ചത്തു' എന്ന് തുടങ്ങുന്ന കുറിപ്പില്‍ ഗാന്ധി, നെഹ്‌റു, ഇന്ദിര, രാജീവ്, കരുണാകരന്‍, ജോര്‍ഡ് ഈഡന്‍ എന്നിവരുടെ പേരുകളും വിനായകന്‍ പരാമര്‍ശിച്ചിരുന്നു.
ഇതിനെതിരെയും പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 'ഡാ സതീശ പൊട്ടാ' എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഫോട്ടോ ഉള്‍പ്പെടുന്ന സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് വിനായകന്‍ കുറിച്ചത്. 'തൂക്കും നിന്നെ നിന്റെ മാളത്തില്‍ വന്ന്' എന്ന കമന്റും അതിന് നല്‍കിയ മറുപടിയും ചേര്‍ത്തുള്ള സ്‌ക്രീന്‍ഷോട്ടാണ് വിനായകന്‍ പങ്കുവച്ചത്.

Image From Actor Vinayakan
പിന്നീട് വിനായകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട കാര്യമാണ്. ബിഎ ആളൂര്‍, നാര്‍ക്കോട്ടിക് ജിഹാദ് ആരോപണം ഉന്നയിച്ച അച്ചന്‍ എന്നിവരെയും ഈ കുറിപ്പില്‍ സൂചിപ്പിക്കുന്നു. ഗോവിന്ദച്ചാമിയുടെ പേര് മുഹമ്മദ് കുട്ടി എന്നോ നസറുദ്ദീന്‍ ഷാ എന്നോ ആയിരുന്നെങ്കില്‍ നാര്‍ക്കോട്ടിക് ജിഹാദ് അച്ചന്‍ പുതിയ ജിഹാദുമായി വരുമായിരുന്നു എന്നാണ് വിനായകന്‍ പറയുന്നത്. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം:
''ചത്തു പോയ
ക്രിമിനല്‍ വക്കീല്‍
ഗോവിന്ദാച്ചാമിയുടെ
വക്കാലത്ത്
എടുക്കാന്‍
പണം
തന്നത് ആരാണെന്നു പറഞ്ഞിട്ടില്ല
സ്വര്‍ഗത്തിലോ,
നരകത്തിലേ,
ഭൂമിയിലോ
ഇരുന്ന്
ക്രിമിനല്‍ വക്കീല്‍
ആ പേര് പറഞ്ഞിട്ടില്ല.
ഭാഗ്യം
ഗോവിന്ദച്ചാമിയുടെ
പേര്
ചാര്‍ളി തോമസ്
എന്നായത്.
ഇതിനു പകരം
ഗോവിന്ദച്ചാമിയുടെ
പുതിയ പേര്
മുഹമ്മദ് കുട്ടി
എന്നോ
നസറുദ്ദീന്‍ ഷാ
എന്നോ
ആയിരുന്നെങ്കില്‍
നാര്‍ക്കോട്ടിക് ജിഹാദ് അച്ചന്‍
പുതിയ ജിഹാദുമായി വരുമായിരുന്നു.
ജയില്‍ ജിഹാദ്, ക്രൈം ജിഹാദ്, ബ്ലാ ജിഹാദ്...
കര്‍ത്താവേ,
നാര്‍ക്കോട്ടിക് ജിഹാദ് അച്ചനേയും
ഗോവിന്ദച്ചാമിയെന്ന
ചാര്‍ളി തോമസിനേയും
ക്രിമിനല്‍ വക്കീലായ
ആളൂരിനെയും.....
അയാളുടെ അമ്മയേയും ഉണ്ടെങ്കില്‍ അയാളുടെ ഭാര്യയേയും മകളേയും പേരമകളേയും കാത്തോളണേ...''












Click it and Unblock the Notifications