കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്റെ പേരിൽ ഉള്ളത് രണ്ടോ മൂന്നോ 'മീ ടു', സിനിമയിൽ ഒരു പെൺകൊച്ചും എന്നെ കുറിച്ച് മോശമായി പറയില്ല';വിനായകൻ

Google Oneindia Malayalam News

കൊച്ചി; മീ ടുവിനെ കുറിച്ച് നടൻ വിനായകൻ പറഞ്ഞ നിലപാടുകൾ വിവാദമായിരുന്നു. ഒരുത്തീ' സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ മീ ടൂവിനെ പരിഹസിക്കുന്ന തരത്തില്‍ വിനായകന്‍ സംസാരിച്ചതായിരുന്നു വിവാദങ്ങൾക്ക് കാരണമായത്. കഴിഞ്ഞ ദിവസം 12 എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള പരിപാടിയ്ക്കിടെയും നടനോട് മാധ്യമങ്ങൾ ചോദ്യം ഉയർത്തിയിരുന്നു. ശാരീരിക പീഡനങ്ങളെ മീ ടൂ എന്ന പേരിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നായിരുന്നു വിനായകൻ പറഞ്ഞത്. ഇപ്പോഴിതാ വിഷയത്തിൽ തന്റെ നിലപാട് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുകയാണ് താരം. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. വായിക്കാം

'ഭാവന വന്നാൽ പിന്നെ ചുറ്റും ഉള്ളതൊന്നും കാണൂല'; കിടിലൻ ചിത്രങ്ങളുമായി വീണ്ടും താരം

1

'മീ ടു വിവാദം ഞാൻ ഉണ്ടാക്കിയതല്ല. മീടുവിനെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ അവരോട് അതിന്റെ അർത്ഥം താൻ ചോദിച്ചു. അവർക്ക് അതിന് മറുപടി നൽകാൻ സാധിച്ചില്ല. അവരുടെ വിവരക്കേടിന് എനിക്ക് എന്ത് ചെയ്യാൻ സാധിക്കും. എന്നോട് ചോദ്യം ചോദിക്കുന്നവർ അവർ ചോദിക്കാനുപയോഗിക്കുന്ന വാക്കുകളുടെ മിനിമം അർത്ഥം എങ്കിലും മനസിലാക്കി വെക്കണം. വാക്കുകൾ ഉപയോഗിക്കുമ്പോ ഞാൻ ശ്രദ്ധിച്ചാണ് ഉപയോഗിക്കാറുള്ളത്'.

2

'ഒരു പെൺകുട്ടിയെ മാനസികമായോ ശാരീരികമായോ പീഡിപ്പിച്ചവനെ പിടിച്ച് ജയിലിൽ ഇടുകയാണ് വേണ്ടത്. അതിന് മീ ടു എന്ന വൃത്തിക്കെട്ട വാക്ക് കൊടുത്ത് വിളിക്കുകയല്ല വേണ്ടത്. തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ചോ പീഡന ശ്രമത്തെ കുറിച്ചോ സ്ത്രീകൾ നട്ടെല്ലോടെ തുറന്ന് പറയൂ. അവർക്ക് പിന്നിൽ താൻ ഉണ്ടാകും. അല്ലാതെ മീ ടു എന്ന വാക്കും കൊണ്ട് എന്റടുത്തേക്ക് വരേണ്ടതില്ല'.

3

'എന്റെ പേരിൽ രണ്ട് മൂന്ന് മീ ടു ഉണ്ട്. അതായത് രണ്ട് മൂന്ന് പീഡന ശ്രമങ്ങൾ, അതും എന്റ പേരിൽ. കൃത്യമായി ഞാൻ പറയുന്നു. എന്റെ പേരിൽ അങ്ങനെ ഒരു കുറ്റം ഉണ്ടായിട്ടുണ്ടാകില്ല. 27 കൊല്ലമായി താൻ സിനിമയിൽ അഭിനയിക്കുന്നു. ഇത്രേം വലിയൊരു ഇൻഡസ്ട്രിയിൽ ഒരു പെൺകൊച്ച് എന്നെ കുറിച്ച് പറയില്ല. എന്റെ കൂടെ അഭിനയിച്ച പെൺകുട്ടികളോട് ചോദിച്ചു നോക്കൂ.
വിനായകൻ ആ പെണ്ണിനെ ചീത്ത പറയുന്നു, ഈ പെണ്ണിനെ പിടിച്ച് കൊണ്ട് പോകുന്നു എന്നൊക്കെയാകും നിങ്ങൾ കേട്ടത്, എന്നാൽ അങ്ങനെയല്ല',വിനായകൻ വ്യക്തമാക്കി.

4

ഒടിടി സിനിമകളേയും നടൻ വിമർശിച്ചു. 'സിനിമ എന്നത് സിനിമയാണ്, അത് ടിവിയിൽ കാണാൻ ഉള്ളതല്ല. തീയറ്ററിൽ കാണുമ്പോഴാണ് സിനിമ സിനിമയാകുന്നത്. ഒടിടിയിൽ വരുന്നത് 'ഒടിടി സിനിമകളാണ്'. താൻ സ്വന്തം സിനിമ പോലും കാണാത്ത ആളാണ്. അഭിനയിക്കുക, കാശ് വാങ്ങുക എന്നതാണ് പ്രധാനം. കാശ് തന്നെയാണ് തനിക്ക് വലുത്. പൈസ കണ്ടോണ്ടിരിക്കുമ്പോ രസമല്ലേ?,നടൻ പറഞ്ഞു.

5

'തന്നെ സംബന്ധിച്ച് കടങ്ങൾ ഇല്ല, ഭക്ഷണ പ്രിയനുമല്ല. ചാരിറ്റി എന്ന പേരിട്ട് താൻ ആർക്കും സഹായം ചെയ്യാറില്ല, ഫോട്ടോ എടുത്ത് കൊടുക്കാറും ഇല്ല. എന്നാൽ എന്നെ കൊണ്ട് ആകും പോലെയുള്ള സാമ്പത്തിക സഹായങ്ങൾ ചെയ്യും. അതിനെ കുറിച്ച് മാധ്യമങ്ങൾക്ക് മുൻപിൽ പറയാൻ തനിക്ക് താത്പര്യവും ഇല്ല', വിനായകൻ പറഞ്ഞു.

ദിലീപിന്റെ തന്ത്രപരമായ നീക്കം; ഹൈക്കോടതിയിൽ ഹർജി.. 'റിപ്പോർട്ട് ക്രൈംബ്രാഞ്ചിന്റെ കൈയ്യിലുണ്ട്'ദിലീപിന്റെ തന്ത്രപരമായ നീക്കം; ഹൈക്കോടതിയിൽ ഹർജി.. 'റിപ്പോർട്ട് ക്രൈംബ്രാഞ്ചിന്റെ കൈയ്യിലുണ്ട്'

6

'സമൂഹവുമായി അത്ര ബന്ധമില്ലാത്ത ആളാണ് ഞാൻ. സിനിമയില്ലാത്ത സമയങ്ങളിൽ വീട്ടിൽ തന്നെ ചെലവഴിക്കും. ഞാൻ ജീവിതത്തിൽ മാറിയിട്ടില്ല. എന്നാൽ സമൂഹം എന്നെ കാണുന്ന രീതി മാറി. ജനത്തിനിടയിലേക്ക് ഇറങ്ങുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഞാൻ മനസിലാക്കി. അതുകൊണ്ട് തന്നെ അകത്തേക്ക് ഒതുങ്ങി.
എന്തെങ്കിലും അറിവ് കിട്ടുമെങ്കിൽ മാത്രമാണ് താൻ പുറത്തുള്ളൊരാളോട് സംസാരിക്കാറുള്ളത്. അല്ലാതെ സംസാരിക്കാറില്ല, നടൻ പറഞ്ഞു. .

7

രാഷ്ട്രീയ നിലപാടുകളെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ-'ഞാൻ സംഘടനാ രാഷ്ട്രീയം പറയുന്ന ആളല്ല. രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുമ്പോൾ അവരുടെ ചട്ടക്കൂടുകളിലും നിയമങ്ങളിലും നിന്ന് പ്രവർത്തിക്കേണ്ടി വരും. എനിക്ക് രാജ്യത്തെ നിയമങ്ങൾ തന്നെ ധാരാളമാണ്. ഇനി പാർട്ടികളുടെ നിയമങ്ങൾ കൂടി പാലിക്കാൻ സാധിക്കില്ല. ഫ്രീ ബേഡായി തുടരുന്നതാണ് താത്പര്യം'.

Recommended Video

cmsvideo
ആരെയാണെറിയുന്നതെന്ന് അവന്‍ മനസ്സിലാക്കിയാല്‍ കൊള്ളാമെന്ന് രഞ്ജിത്

English summary
actor vinayakan says in film for 27 years, no girl has ever spoken bad about me
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X