Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദൃശ്യങ്ങളിലെ ശബ്ദം മാറിയാൽ പോലും അർത്ഥം മാറും';ദിലീപിന്റെ ആവശ്യത്തെ എതിർത്ത് അതിജീവിത

കൊച്ചി; നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്ന എട്ടാ പ്രതി ദിലീപിന്റെ ആവശ്യത്തിൽ സംസ്ഥാന സർക്കാരിനോട് നിലപാട് അറിയിക്കാൻ ഹൈക്കോടതി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് വിശദമായി പിശോധന വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജിയിലാണ് ഹൈക്കോടതി നിലപാട് ആരാഞ്ഞത്. എന്നാൽ പ്രതിഭാഗത്തിന്റെ ആവശ്യത്തെ പ്രോസിക്യൂഷനും അതിജീവിതയും കോടതിയിൽ ശക്തമായി എതിർത്തു.

അഹാന കൃഷ്ണയുടെ ബിക്കിനി ഫോട്ടോഷൂട്ട്;വാട് എ ഹോട്ടിയെന്ന് ആരാധകർ.. വൈറൽ

1

ദൃശ്യങ്ങൾ രണ്ട് തവണ ആക്സസ് ചെയ്തുവെന്നായിരുന്നു എഫ് എസ് എൽ റിപ്പോർട്ട്. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന് കണ്ടെത്തിയതോടെയാണ് ദൃശ്യങ്ങൾ ആക്സസ് ചെയ്തുവെന്ന് എഫ് എസ് എൽ വ്യക്തമാക്കിയത്. തുടരന്വേഷണത്തിൽ ഏറെ നിർണായകമായേക്കാവുന്ന ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീണ്ടും മെമ്മറി കാർഡ് പരിശോധിക്കണമെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.

2

ഇക്കാര്യം ചൂണ്ടിക്കാട്ടി വിചാരണ കോടതിയെ സമീപിച്ചെങ്കിലും കോടതി ആവശ്യം തള്ളി. തുടർന്നാണ് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യം ഉന്നയിച്ച് അതിജീവിതയും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കോടതിയുടെ കൈയ്യിലുള്ള ദൃശ്യങ്ങൾ ആരാണ് പകർത്തിയതെന്ന് അറിയണമെന്നായിരുന്നു അതിജീവിത ആവശ്യപ്പെട്ടത്.

3

തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളാണ് ആ മെമ്മറി കാർഡിൽ ഉള്ളത്. അത് പുറത്ത് പോയാൽ തന്റെ ഭാവി എന്താകും. അതിനാൽ ആരാണ് ദൃശ്യങ്ങൾ ആക്സസ് ചെയ്തതെന്ന് തനിക്ക് അറിയണമെന്നും അതിജീവിത പറഞ്ഞിരുന്നു. എന്നാൽ ദൃശ്യങ്ങൾ പരിശോധിച്ച റിപ്പോർട്ട് അന്വേഷണ സംഘത്തിന്റെ കൈവശം ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം ദിലീപ് ഹൈക്കോടതിയിൽ വാദിച്ചത്.

4

വിചാരണ നീട്ടി കൊണ്ടുപോകാനുള്ള ശ്രമമാണ് പ്രോസിക്യൂഷൻ നടത്തുന്നതെന്നും ഹർജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെങ്കിൽ കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്ന ആവശ്യവും പ്രതി ഉയർത്തിയിരുന്നു. എന്നാൽ എവിടെ വെച്ചാണ് മെമ്മറി കാർഡ് പരിശോധിക്കേണ്ടത് എന്ന് പറയാൻ പ്രതിക്ക് എന്താണ് അധികാരം എന്നായിരുന്നു പ്രോസിക്യൂഷനും അതിജീവിതയും ചോദിച്ചു.

5

മെമ്മറി കാർഡ് പരിശോധിക്കുന്നതിൽ എന്താണ് തെറ്റെന്നും ഹാഷ് വാല്യു മാറിയത് സംബന്ധിച്ചാണ് അറിയേണ്ടതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. കോടതിയെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

6

എഡിറ്റ് നടന്നിട്ടുണ്ടോ, ദൃശ്യങ്ങൾ കോപ്പി ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യമാണ് പ്രധാനമായും അറിയേണ്ടത്. ദൃശ്യങ്ങളിലെ ശബ്ദം മാറിയാൽ പോലും അർത്ഥം മാറും, പ്രോസിക്യൂഷൻ പറഞ്ഞു. മാത്രമല്ല സംസ്ഥാന ഫോറൻസിക് ലാബിൽ പരിശോധിക്കാതെ കേന്ദ്ര ലാബിൽ പരിശോധിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുകയെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

7

മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്നാണ് ഫോറൻസിക് റിപ്പോർട്ടെങ്കിലും ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറാത്ത സാഹചര്യത്തിൽ എന്തിനാണ് ആശങ്ക പെടുന്നതെന്ന് ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു. എന്നാൽ ഹാഷ് വാല്യു മാറിയത് അന്വേഷിക്കണമെന്ന് തന്നെയാണ് കോടതിയിൽ സർക്കാർ ആവർത്തിച്ചത്. കോടതിയിൽ നിന്ന് അത് പരിശോധിക്കപ്പെട്ടെങ്കിൽ അന്വേഷണം ആവശ്യപ്പെടാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

8

എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കേയാണ് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റമുണ്ടാകുന്നത്. 2018 ജനുവരി ഒന്‍പതിനും ഡിസംബര്‍ 18നും ദൃശ്യങ്ങൾ ആക്സസ് ചെയ്തുവെന്നാണ് കണ്ടെത്തിയത്.

Recommended Video

cmsvideo
    Dileep | സിദ്ധിഖിനെ ചോദ്യം ചെയ്ത് Crime Branch | *Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+