കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമലപോൾ ക്ഷേത്ര വിവാദം; 'ഹിന്ദുവാണെന്നല്ല, ആചാരം പാലിക്കാമെന്നായിരുന്നു എഴുതേണ്ടത്'; രാഹുൽ ഈശ്വർ

Google Oneindia Malayalam News

കൊച്ചി: പ്രശസ്തമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ അമല പോളിന് പ്രവേശനം നിഷേധിച്ചത് വലിയ ചർച്ചയായിരുന്നു. നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ച് ഇന്നലെയാണ് നടി ക്ഷേത്ര ദർശനത്തിനായി എത്തിയത്. എന്നാൽ ക്ഷേത്രത്തിൽ ഹിന്ദുമതവിശ്വാസികൾക്ക് മാത്രമാണ് പ്രവേശനമെന്ന ആചാരം ചൂണ്ടിക്കാട്ടി അവരെ ക്ഷേത്രം അധികൃതർ തടയുകയായിരുന്നു. ഇതിൽ കടുത്ത അതൃപ്തിയും നടിയും പ്രകടിപ്പു.

'മതപരമായ വിവേചനം 2023ലും നിലനിൽക്കുന്നുവെന്നതിൽ ദുഃഖവും നിരാശയുമുണ്ട്. എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല, പക്ഷെ അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി. മതപരമായ വിവേചനത്തിൽ ഉടൻ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരും', എന്നായിരുന്നു അമല പോൾ ക്ഷേത്രം രജിസ്റ്ററിൽ എഴുതിയത്. അതേസമയം ഇപ്പോഴിതാ വിവാദത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ ഈശ്വർ. സീ ന്യൂസ് മലയാളം ചർച്ചയിലാണ് വിഷയത്തിൽ രാഹുൽ നിലപാട് വ്യക്തമാക്കിയത്.

ഹിന്ദു വിശ്വാസികൾ അല്ലാത്തവർ


'അമ്പലങ്ങളിൽ പലപ്പോഴും കീഴ്വഴക്കമോ നിയമമോ ചട്ടമോ ഉണ്ടെങ്കിൽ, ഹിന്ദു വിശ്വാസികൾ അല്ലാത്തവർ കയറരുതെന്നുണ്ടെങ്കിൽ അമ്പലത്തിലെ ആൾക്കാർക്ക് അത് ലംഘിക്കാൻ കഴിയില്ല. അമല പോൾ വളരെ പ്രശസ്തയായ നടിയാണ്.മുൻപ് ഡയാനയായിരുന്ന നയൻതാരയ്ക്ക് അമ്പല ദർശനം നിഷേധിക്കുന്ന അവസ്ഥയുണ്ടായിരുന്നു, അത് ശരിയല്ല. വിശ്വാസികൾക്കാണ് പ്രാധാന്യം. ഹിന്ദുവായി ജനിച്ച് അവിശ്വാസിയായി കഴിയുന്ന എത്രയോ പേരുണ്ട്. അമല പോൾ ആണെങ്കിലും നയൻതാരയാണെങ്കിലും വിശ്വാസപരമായിട്ടോ, സാംസ്കാരിക പഠനത്തിനായിട്ടോ,ആത്മീയപരമായിട്ടോ വരാൻ താത്പര്യപ്പെടുന്നുണ്ടെങ്കിൽ‍ ഒരു കൺസൽട്ടേറ്റീവ് പ്രോസസിലൂടെ അവരെ അനുവദിക്കണം'.

'മാളികപ്പുറം സിനിമ ഐതിഹ്യ വിരുദ്ധമോ': കല്ലു പോയത് ആചാരം പാലിച്ചെന്ന് മറുപടി, പുതിയ ചർച്ച'മാളികപ്പുറം സിനിമ ഐതിഹ്യ വിരുദ്ധമോ': കല്ലു പോയത് ആചാരം പാലിച്ചെന്ന് മറുപടി, പുതിയ ചർച്ച

ക്ഷേത്ര കമ്മിറ്റികൾ പലപ്പോഴും വിവാദം ഭയന്നാണ്


'അല്ലാതെ അമ്പലത്തെ കുറ്റം പറയുകയോ വിവേചനത്തിന്റെ കേന്ദ്രങ്ങളാണെന്ന് വിമർശിക്കുകയോ ചെയ്യുകയല്ല വേണ്ടത്. ഇവർ സെലിബ്രിറ്റികളായത് കൊണ്ട് എല്ലാവരും അറിയുമല്ലോ. അതുകൊണ്ട് കുറച്ച് മുൻപേ അനുമതി എടുക്കുന്ന രീതിയിലേക്ക് പോണം. വിവാദമോ തർക്കമോ ആകാത്ത രീതിയിലേക്ക് പോകാൻ അനുവദിക്കണം.ക്ഷേത്ര കമ്മിറ്റികൾ പലപ്പോഴും വിവാദം ഭയന്നാണ് ഇത്തരം സെലിബ്രിറ്റികളെ ദർശനത്തിൽ നിന്നും തടയുന്നത്'.

യേശുദാസിന്റെ ഗുരുവായൂർ പ്രവേശനം

'യേശുദാസിന്റെ ഗുരുവായൂർ പ്രവേശനം ‍ഞങ്ങൾ എല്ലാവരും ഏറെ പരിശ്രമിച്ചതാണ്. യേശുദാസനെ പോല ഗുരുവായൂരപ്പനേയും അയ്യപ്പനേയും പാടി ഉണർത്തുന്ന അദ്ദേഹത്തെ പോലൊരാൾക്ക് ദർശനം നൽകിയില്ലെങ്കിൽ ചരിത്രം നമ്മളെ തെറ്റുകാർ എന്ന് അടയാളപ്പെടുത്തും. വിശ്വാസപൂർവ്വം ആദരപൂർവ്വം ബഹുമാനപൂർവ്വം വരാൻ ആഗ്രഹിക്കുന്നവരെ പ്രവേശിപ്പിക്കാൻ അനുവദിക്കണം'.

ജാസ്മിൻ ബാംഗ്ലൂരേക്ക് വിളിച്ചു, നിമിഷ ദുബായിലേക്കും; ചിലരെ കാണാൻ സർപ്രൈസ് ആയി പോകും;ഞെട്ടിച്ച് റോബിന്റെ മറുപടിജാസ്മിൻ ബാംഗ്ലൂരേക്ക് വിളിച്ചു, നിമിഷ ദുബായിലേക്കും; ചിലരെ കാണാൻ സർപ്രൈസ് ആയി പോകും;ഞെട്ടിച്ച് റോബിന്റെ മറുപടി

വലിയ യുക്തിയൊന്നുമില്ലാത്ത കാര്യമാണിത്


'പ്രത്യേകിച്ച് വലിയ യുക്തിയൊന്നുമില്ലാത്ത കാര്യമാണിത്. ഇന്നലെ ചെയ്ത അബദ്ധം നാളത്തെ ആചാരം ആകുന്നു എന്ന് പറയുന്നത് പോലെത്തെ കാര്യമാണിത്. ഒരുപാട് ആചാരങ്ങൾക്ക് ശാസ്ത്രീയപരമായ, സാംസ്കാരികപരമായ കാരണങ്ങൾ ഉണ്ട്. പക്ഷേ സെലിബ്രിറ്റികളെ തടയുന്നതിന് കാരണം വിവാദങ്ങൾ ഭയക്കുന്നത് കൊണ്ടാണ്. അമ്പലകമ്മിറ്റിക്കാരേയും കുറ്റപെടുത്താൻ ആവില്ല'.

അഹിന്ദു എന്ന് പറയുന്ന പ്രയോഗം തന്നെ


'അഹിന്ദു എന്ന് പറയുന്ന പ്രയോഗം തന്നെ വിവാദപരവും ഒഴിവാക്കേണ്ടതുമായ പ്രയോഗമാണ്. സുപ്രീം കോടതി പോലും പറയുന്നത് ഹിന്ദു എന്നത് ഒരു ജീവിത രീതിയാണെന്നതാണ്. അമ്പലങ്ങൾക്കൊരു സാംസ്കാരിക, ധാരമ്മിക, ആത്മീയ ബേസുണ്ട്. അമ്പലത്തിൽ വരുന്നവരുടെ ഉദ്ദേശം കറക്ടായിരിക്കണം. കനകദുർഗയും രഹന ഫാത്തിമയും ബിന്ദു അമ്മിണിയും പോലുള്ളവർ ആകരുത്. ആക്ടിവിസം കാണിക്കാൻ വരുന്നവർ ആകരുത്. വിശ്വാസത്തോടെ വരുന്നവരെ സ്വീകരിക്കണമെന്നതാണ് എല്ലാവരുടേയും മനസ്'.

അമല പോൾ വളരെ ബ്രില്യന്റ് ആയ നടിയാണ്


'അമല പോൾ വളരെ ബ്രില്യന്റ് ആയ നടിയാണ്.അവർക്ക് ഇതിന് പിന്നിലെ സങ്കീർണമായ കാര്യങ്ങൾ മനസിലായി കൊള്ളണമെന്ന് ഇല്ല. അവരുടെ കാഴ്ചപാടാണ് പല ന്യൂജനറേഷൻ ആളുകൾക്ക് ഉള്ളത്. അതിനോട് പൂർണമായും യോജിക്കുന്നു. ഇവിടെ ഇരിക്കുന്ന മൂർത്തിയോട് ആരാധന ഉണ്ടെന്ന് എഴുതി കൊടുത്താൽ മതി, ഞാൻ ഹിന്ദുവാണെന്നൊന്നും എഴുതി കൊടുക്കേണ്ടതില്ല. അമ്പലം എന്നത് നിയമപ്രകാരം, ദേവൻമാരുടെ അല്ലെങ്കിൽ ദേവതമാരുടെ വീടാണ്. തിരുവൈരാണിക്കുളത്തപ്പനെ കാണണമെങ്കിൽ അവിടുത്ത ആചാര മര്യാദകൾ പാലിക്കാമെന്നാണ് പറയേണ്ടത്. അല്ലാതെ ഹിന്ദുവാണെന്ന് എഴുതി കൊടുക്കുന്നതിനേക്കാൾ ആ ദേവനിലോ ദേവതയിലോ വിശ്വാസം ഉണ്ടെന്നതാണ് പറയേണ്ടത്.അമല പോളിന്റെ പ്രതികരണം മനസിലാക്കുന്നു. കുറേക്കൂടെ കുറ്റം പറയാത്ത രീതിയിലായിരിക്കണം പ്രതികരണം. സമന്വയത്തിലൂടെ മാറ്റം വരണം. അമലയുടെ അനുഭവത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. ഭാവിയിൽ അത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കട്ടെ', രാഹുൽ പറഞ്ഞു. ‌‌‌

അച്ഛന് മുന്നില്‍ റോബിന്‍ ചമ്മിപ്പോയി; നെറ്റ് ഡ്രൈവില്‍ പറഞ്ഞത് ഇത് എന്റെ വിജയം, വെളിപ്പെടുത്തി ആരതിഅച്ഛന് മുന്നില്‍ റോബിന്‍ ചമ്മിപ്പോയി; നെറ്റ് ഡ്രൈവില്‍ പറഞ്ഞത് ഇത് എന്റെ വിജയം, വെളിപ്പെടുത്തി ആരതി

English summary
Actress Amala Paul Temple Controversy; This Is Rahul Eswar's Reply, Should Say Ready Follow Rules
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X