കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമല പോളിനെ ക്ഷേത്രത്തില്‍ കയറ്റിയില്ല; റോഡില്‍ നിന്ന് ദര്‍ശനം നടത്തി, നടിയുടെ വാക്കുകള്‍ വൈറല്‍

Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം. ഇവിടെ പാര്‍വതി ദേവിയുടെ 12 ദിവസത്തെ നടതുറപ്പ് ഉല്‍സവം സമാപിച്ചത് കഴിഞ്ഞ ദിവസമാണ്. തെന്നിന്ത്യന്‍ സിനിമാ താരം അമല പോള് കഴിഞ്ഞ ദിവസം ഇവിടെ ദര്‍ശനത്തിനെത്തി. എന്നാല്‍ ക്ഷേത്ര ഭാരവാഹികള്‍ ഇടപെടുകയും പ്രവേശനം തടയുകയും ചെയ്തു.

തുടര്‍ന്ന് നടി റോഡില്‍ നിന്ന് ദര്‍ശനം നടത്തി പ്രസാദവും വാങ്ങി മടങ്ങി. മടങ്ങുന്ന നേരം ക്ഷേത്രത്തിലെ രജിസ്റ്ററില്‍ നടി അമല പോള്‍ എഴുതിവച്ച കുറിപ്പ് വൈറലാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

പ്രശസ്ത സിനിമാ നടിയാണ് അമല പോള്‍. മലയാളം, തമിഴ് തുടങ്ങി തെന്നിന്ത്യന്‍ ഭാഷാ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മറ്റു ഭാഷകളിലും അവര്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മോഡല്‍, നിര്‍മാതാവ് തുടങ്ങിയ രംഗത്തും ചര്‍ച്ചയായ താരം കൂടിയാണ് അമല പോള്‍. എന്നാല്‍ അവരെ സംബന്ധിച്ചുള്ള പുതിയ വാര്‍ത്ത അല്‍പ്പം വിഷമം ഉണ്ടാക്കുന്നതാണ്.

2

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ അമല പോള്‍ ദര്‍ശനത്തിന് എത്തിയത് കഴിഞ്ഞ ദിവസമാണ്. ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ ഇടപെടുകയും പ്രവേശനം നിഷേധിക്കുകയും ചെയ്തു. ഹിന്ദുമത വിശ്വാസികള്‍ക്ക് മാത്രമാണ് ക്ഷേത്രത്തിന് അകത്തേക്ക് പ്രവേശനം അനുവദിക്കുക എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടിയെ തടഞ്ഞത്. നടിയെ ഭാരവാഹികള്‍ ഇക്കാര്യം ധരിപ്പിക്കുകയും ചെയ്തു.

3

അമല പോള്‍ റോഡില്‍ നിന്ന് ദര്‍ശനം നടത്തുകയും പ്രസാദം വാങ്ങി മടങ്ങുകയും ചെയ്തു. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ശിവ-പാര്‍വതി ക്ഷേത്രങ്ങളിലൊന്നാണ് തിരുവൈരാണിക്കുളത്തേത്. പാര്‍വതി ദേവിയുടെ 12 ദിവസത്തെ നടതുറപ്പ് ഉല്‍സവം ഇന്നലെയാണ് ഇവിടെ സമാപിച്ചത്. ഇതോടനുബന്ധിച്ചായിരുന്നു നടിയുടെ ദര്‍ശനം. ഒരു ട്രസ്റ്റിന് കീഴിലാണ് ക്ഷേത്രത്തിന്റെ ഭരണം.

4

ക്ഷേത്രത്തിലെ രജിസ്റ്ററില്‍ നടി എഴുതിയ കുറിപ്പ് ചര്‍ച്ചയായിട്ടുണ്ട്. മതപരമായ വിവേചനം ഇക്കാലത്തും നിലനില്‍ക്കുന്നതില്‍ നിരാശയുണ്ട്. ദേവിയുടെ അടുത്ത് പോകാന്‍ സാധിച്ചില്ല. അകലെ നിന്ന് ചൈതന്യം അനുഭവിച്ചു. മത വിവേചനത്തില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ മനുഷ്യരായി എല്ലാവരെയും പരിഗണിക്കുന്ന കാലം വരുമെന്നും അമല പോള്‍ രജിസ്റ്ററില്‍ കുറിച്ചു.

5

സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ പ്രതികരിച്ചു. ഗുരുവായൂരിലേത് പോലെ ഹിന്ദുമതസ്ഥര്‍ക്ക് മാത്രമാണ് നിലവില്‍ പ്രവേശനം നല്‍കുന്നത്. ആചാരങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്തത്. ഇതര മതസ്ഥര്‍ ക്ഷേത്രത്തില്‍ വരുന്നുണ്ടാകാം. അതാരും അറിയുന്നില്ല. എന്നാല്‍ സെലിബ്രിറ്റി വന്നാല്‍ എല്ലാവരും അറിയും. വിവാദമാകും. ഇതര മതവിശ്വാസിയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിന് തടസമുണ്ടെന്നും ട്രസ്റ്റ് സെക്രട്ടറി പ്രസൂണ്‍ കുമാര്‍ ന്യൂസ് 18യോട് പറഞ്ഞു.

6

വിഷയത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു വ്യത്യസ്തമായ പ്രതികരണമാണ് നടത്തിയത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ- 'ഇന്നലെ തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പ്രശസ്ത നടി അമല പോളിന് ക്ഷേത്ര പ്രവേശനം അനുവദിച്ചില്ല. അതിലുള്ള അവരുടെ പ്രതിഷേധം അവര്‍ പ്രകടിപ്പിക്കുകയും ചെയ്തു. ക്ഷേത്ര വിശ്വാസികളായ അന്യ മതസ്ഥര്‍ക്ക് മുന്നില്‍ ക്ഷേത്ര വാതില്‍ കൊട്ടിയടക്കുന്നതിനെ സംബന്ധിച്ച് വിത്യസ്ത അഭിപ്രായങ്ങളുണ്ട്...

7

വിശ്വാസിയായ ഒരു അന്യമതസ്ഥന് അനുവാദം നിഷേധിക്കുകയും അവിശ്വാസിയും ക്ഷേത്രധ്വംസകനുമായ ഒരു ഹിന്ദുവിന് അവന്റെ ജന്മാവകാശം മാത്രം കണക്കിലെടുത്ത് ക്ഷേത്ര ഭരണത്തിന് വരെ അവസരം നല്‍കുകയും ചെയ്യുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടാവുന്നതാണ്. തിരുപ്പതി തുടങ്ങിയ ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന പോലെ പ്രസ്തുത മൂര്‍ത്തിയിലും ആചാരനുഷ്ഠാനങ്ങളിലുമുള്ള വിശ്വാസം എഴുതി വാങ്ങി അവര്‍ക്ക് ക്ഷേത്ര ദര്‍ശനം അനുവദിക്കാവുന്നതല്ലേ ? ആചാര്യന്‍മാര്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി കാലോചിതമായ ഒരു തീരുമാനമെടുക്കുന്നത് ഉചിതമായിരിക്കും.'

ഉള്ളിയുമായി നാട്ടിലേക്ക് വരുന്ന പ്രവാസികള്‍; യുഎഇയില്‍ കര്‍ശന നടപടി, അത്തറും സ്വര്‍ണവും പഴങ്കഥ...ഉള്ളിയുമായി നാട്ടിലേക്ക് വരുന്ന പ്രവാസികള്‍; യുഎഇയില്‍ കര്‍ശന നടപടി, അത്തറും സ്വര്‍ണവും പഴങ്കഥ...

English summary
Amala Paul Denied Entry in Thiruvairanikulam Mahadeva Temple; Actress Reply Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X