• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മയക്ക് മരുന്ന് കേസില്‍ നടി സോണിയ അഗര്‍വാള്‍ അറസ്റ്റില്‍: ഫ്ലാറ്റില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു

Google Oneindia Malayalam News

ബംഗ്ലൂരു: കന്നഡ സിനിമാ മേഖലയിലെ മയക്ക് മരുന്ന് ബന്ധങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണമാണ് പൊലീസ് നടത്തി വരുന്നത്. കന്നഡ സിനിമ മേഖലയില്‍ വന്‍ മയക്കുമരുന്ന് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി അടുത്തിടെ പൊലീസ് തന്നെ വ്യക്തമാക്കിയിരുന്നു. പതിനഞ്ചിലേറെ നടീ - നടന്‍മാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായും കഴിഞ്ഞ ആഴ്ച പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ സഞ്ജന ഗൽറാണി, രാഗിണി ദ്വിവേദി എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിനിമാ മേഖലയില്‍ നിന്ന് തന്നെ കേസുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

കിടിലന്‍ ലുക്കില്‍ സ്റ്റാര്‍ മാജിക് താരം അന്ന ചാക്കോ: വൈറലായി ചിത്രങ്ങള്‍

സോണിയ അഗര്‍വാള്‍

നടിയും മോഡലുമായ സോണിയ അഗര്‍വാളിനെയാണ് കര്‍ണ്ണാടക പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം നടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സോണിയക്ക് പുറമെ കന്നഡ സിനിമാ താരവും വ്യവസായിയുമായ ഭരത്, ഡെജി ചിന്നപ്പ എന്നിവരേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

പിണറായി അങ്ങനെ ചെയ്തപ്പോള്‍ വിഷമമുണ്ടായോ? മേജര്‍ രവിയോട് മനസ്സ് തുറന്ന് കെകെ ശൈലജപിണറായി അങ്ങനെ ചെയ്തപ്പോള്‍ വിഷമമുണ്ടായോ? മേജര്‍ രവിയോട് മനസ്സ് തുറന്ന് കെകെ ശൈലജ

റെയ്ഡ്

ഈസ്റ്റ് ഡിവിഷന്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ മുതല്‍ ഏതാനും സിനിമ താരങ്ങളുടെ വീടുകളില്‍ ഇന്ന് ഒരേസമയം റെയ്ഡ് നടന്നിരുന്നു. റെയ്ഡില്‍ നടിയുടെ ഫ്ലാറ്റില്‍ നിന്നും മയക്ക് മരുന്നു കഞ്ചാവും കണ്ടെടുത്തു. ഇന്നലെ കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് 21 കോടി രൂപ വിലവരുന്ന കഞ്ചാവ് എന്‍സിബി പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.

മുരളി നെടുംതൂണ്‍; പിന്നോട്ടില്ല, അടിയുറച്ച തീരുമാനവുമായി സുധാകരന്‍ മുന്നോട്ട്, എഐസിസി പിന്തുണയുംമുരളി നെടുംതൂണ്‍; പിന്നോട്ടില്ല, അടിയുറച്ച തീരുമാനവുമായി സുധാകരന്‍ മുന്നോട്ട്, എഐസിസി പിന്തുണയും

സോണിയ

രാജാജിനഗര്‍, ബെന്‍സണ്‍ ടൗണ്‍, ബനശങ്കരി എന്നിവിടങ്ങളിലെ വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സോണിയയുടെ വീട്ടില്‍ റെയിഡ് നടക്കുമ്പോള്‍ താരം വീട്ടില്‍ ഉണ്ടായിരുന്നില്ല. പിന്നീട് നഗരത്തിലെ മറ്റൊരു ആഡംബര ഹോട്ടലില്‍ നിന്നാണ് താരത്തെ പിടികൂടിയത്. നടിയും മോഡലുമായ സോണിയ അഗര്‍വാള്‍ കോസ്മെറ്റിക് ഇൻഡസ്ട്രിയലിസ്റ്റ് കൂടിയാണ്.

വിവേക് ഒബ്രോയി

അതേസമയം, സഞ്ജന ഗൽറാണി, രാഗിണി ദ്വിവേദി എന്നിവര്‍ മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് സ്ഥിരീകരിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ബോളിവുഡ് നടന്‍ വിവേക് ഒബ്രോയിയുടെ ഭാര്യ സഹോദരന്‍ ആല്‍വയാണ് കേസിലെ പ്രധാന കണ്ണിയെന്നും പൊലീസ് പറയുന്നു.

അന്വേഷണ സംഘം

മുന്‍ മന്ത്രിയായ ജീവരാജ് ആല്‍വയുടെ മകന്‍ കൂടിയാണ് ആദിത്യ ആല്‍വ. മലയാളിയായ മുഹമ്മദ് അനൂപ്, അനിഖ, റീജേഷ് എന്നിവരുമായി ആദിത്യ ആൽവയ്ക്ക് ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് കോടതിയിൽ അറിയിച്ചു. ഇത് തെളിയിക്കുന്ന ഫോണ്‍ രേഖകള്‍ ഉള്‍പ്പടേയുള്ളവയും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

തലമുടിനാരില്‍

തലമുടിനാരില്‍ നടത്തിയ പരിശോധനയിലൂടെയായിരുന്നു രാഗിണി ദ്വിവേദിയും സഞ്ജനാ ഗൽറാണിയും മയക്ക് മരുന്ന് ഉപയോഗിച്ചതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. നേരത്തെ കൊച്ചിയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പനയിലും മുടി പരിശോധനയക്ക് പൊലീസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ സിനിമാ താരങ്ങളും സിനിമാ പ്രവര്‍ത്തകരും അടങ്ങിയ ആ കേസില്‍ മുടി പരിശോധന നടന്നിരുന്നില്ല. കേരളത്തില്‍ ഫൊറൻസിക് ലാബിലും കെമിക്കൽ ലാബിലും പരിശോധനാ സൗകര്യമുണ്ട്.

ലഹരി

ലഹരി ഉപയോഗിച്ചെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതോടെ ജാമ്യത്തില്‍ തുടരുന്ന രാഗിണി ദ്വിവേദിയും സഞ്ജനാ ഗൽറാണിയും ജയിലില്‍ പോകുമോയെന്നാണ് ഏവരും ഇപ്പോള്‍ ഉറ്റു നോക്കുന്നത്. മലയാളത്തില്‍ ഉള്‍പ്പടെ നിരവധി ഭാഷകളില്‍ അഭിനയിച്ച് പ്രശസ്ത നായിക നിക്കി ഗല്‍റാണിയുടെ സഹോദരി കൂടിയാണ് സഞ്ജന. 2005ൽ സോഗ്ഗ്‌ഡ്‌ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ഇവര്‍ സിനിമാ മേഖലയിലേക്ക് എത്തിയത്.

cmsvideo
  അഫ്ഗാനിലെ ചാനലുകളെ അവസ്ഥ കണ്ടോ ? തോക്കിൻ തുമ്പിൽ വാർത്ത വായിക്കുന്ന അവതാരകൻ
  English summary
  Actress and model Sonia Agarwal arrested in drug case: Cannabis seized from flat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X