• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അശ്ലീല കമന്റിട്ട ആളെ നേരിൽ കണ്ട് നടി അപർണ നായർ, അയാളോട് ചോദിച്ചത് ഒരൊറ്റ കാര്യം!

കൊച്ചി: ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടക്കമുളള സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിക്കുകയും അശ്ലീലം പറയുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. പലരും ശക്തമായ മറുപടികള്‍ തന്നെ തിരിച്ച് കൊടുക്കാറുമുണ്ട്.

നടി അപര്‍ണ നായരുടെ പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ടയാള്‍ക്ക് അവര്‍ നല്‍കിയ മറുപടി കഴിഞ്ഞ ദിവസം വൈറലായിരുന്നു. കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം അപര്‍ണ പങ്കുവെച്ചിരുന്നു. മാത്രമല്ല ഇയാള്‍ക്കെതിരെ പരാതിയും നല്‍കി. അശ്ലീല കമന്റിട്ടയാളെ നേരിട്ട് കണ്ട അനുഭവവും അപര്‍ണ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

സൈബർ സെൽ ഓഫിസിലേക്ക്

സൈബർ സെൽ ഓഫിസിലേക്ക്

നടന്നത് എന്തെന്ന് വിശദമാക്കുന്ന അപർണ നായരുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം വായിക്കാം: '' അജിത് കുമാർ വിഷയവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട ADGP മനോജ്‌ എബ്രഹാം സാറിന് ഒരു പരാതി നൽകിയിരുന്നു, തുടർന്ന് സൈബർ സെല്ലിന്റെ അന്വേഷണം ഉണ്ടാവുകയും ഇന്ന് രാവിലെ സൈബർ സെൽ ഓഫിസിലേക്ക് രണ്ടുപേരെയും വിളിപ്പിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ മറുപടി

അദ്ദേഹത്തിന്റെ മറുപടി

സൈബർ സെൽ ഓഫീസിൽ കൃത്യസമയം എത്തിയ ഞാൻ ഒരുമണിക്കൂറോളം അജിത് കുമാറിനെ കാത്തുനിന്ന ശേഷം അദ്ദേഹം എത്തുകയും ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് സംസാരിക്കുകയും ചെയ്തു. എനിക്ക് ആകെ ചോദിക്കാൻ ഉണ്ടായിരുന്ന ചോദ്യം എന്തിന് അങ്ങനെ കമന്റ് ചെയ്തു എന്ന് മാത്രമായിരുന്നു, സോഷ്യൽ മീഡിയയിൽ രാഷ്ട്രീയപരമായ കമന്റുകളും മറ്റും ചെയ്യാറുണ്ടെന്നും, സമാനമായ രീതിയിൽ കമന്റ് ചെയ്തു പോയതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി, എന്താല്ലേ... !!!

cmsvideo
  എല്ലാം തുറന്ന് പറഞ്ഞു സീമ വിനീത്ത് | Oneindia Malayalam
  പരാതി പിൻവലിച്ചു

  പരാതി പിൻവലിച്ചു

  എന്തായാലും പ്രസ്തുത വ്യക്തിയുടെ കുടുംബത്തെയും അദ്ദേഹത്തിന്റെ സാമ്പത്തികാവസ്ഥയും കണക്കിലെടുത്ത് എന്റെ പരാതി ഞാൻ പിൻവലിച്ചിരിക്കുകയാണ്. അതോടൊപ്പം മറ്റൊരു സ്ത്രീയോടും ഈ രീതിയിൽ പെരുമാറില്ല എന്ന ഉറപ്പും അധികാരികളുടെ മുന്നിൽ വെച്ച് എഴുതി വാങ്ങി.

  മനഃപൂർവ്വമായ പ്രവർത്തി

  മനഃപൂർവ്വമായ പ്രവർത്തി

  പരാതി നൽകാൻ എനിക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകിയ മാധ്യമസുഹൃത്തിനും, ADGP മനോജ്‌ എബ്രഹാം സാറിനും, സൈബർ പോലീസ് SI മണികണ്ഠൻ സാറിനും, ജിബിൻ ഗോപിനാഥ്‌ & തിരുവനന്തപുരം വനിത സെല്ലിലെ ഉദ്യോഗസ്ഥർക്കും ഞാൻ ആത്മാർഥമായ നന്ദി അറിയിക്കുന്നു. നന്ദി Keralapolice! NB: അജിതിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാകാം എന്നഭിപ്രായപ്പെട്ട സുഹൃത്തുക്കളുടെ അറിവിലേക്ക്, അത് അയാളുടെ മനഃപൂർവ്വമായ പ്രവർത്തി ആയിരുന്നു''.

  രതി വൈകൃതങ്ങള്‍ പ്രോത്സാഹിപ്പിക്കാനല്ല

  രതി വൈകൃതങ്ങള്‍ പ്രോത്സാഹിപ്പിക്കാനല്ല

  അശ്ലീല കമന്റിട്ടതിന് അപർണ കഴിഞ്ഞ ദിവസം നൽകിയ മറുപടി ഇങ്ങനെ: '' എന്റെ അഭ്യുതയകാംഷികളുമായി ആശയവിനിമയം നടത്താന്‍ വേണ്ടിയാണ് ഈയൊരു ഫേസ്ബുക്ക് പേജ് കൊണ്ട് ഞാന്‍ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും, അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങള്‍ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതല്ല.

  നിങ്ങള്‍ക്ക് തെറ്റി

  നിങ്ങള്‍ക്ക് തെറ്റി

  ഇത്തരം കമന്റുകളിലൂടെ നിങ്ങളുടെ ലൈംഗികമായ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി, വികലമായ നീക്കത്തെ കണ്ടു ഞാന്‍ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് വീണ്ടും തെറ്റി.

  എന്റെ തൊഴിലിന് വേണ്ടി

  എന്റെ തൊഴിലിന് വേണ്ടി

  അജിത് കുമാര്‍, നിങ്ങളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയില്‍ സ്വന്തം മകളെ വാത്സല്യപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തിയിട്ടുള്ള നിങ്ങള്‍ മനസിലാക്കുക, ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഒരച്ഛന്റെ മകളാണ് ഞാനും എന്നത്. ഞാനിവിടെയുള്ളതിന് കാരണം എന്റെ തൊഴിലിന് വേണ്ടിയാണ്, 30 സെക്കന്റ് നീണ്ടു നില്‍ക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല!

  ഫേസ്ബുക്ക് പോസ്റ്റ്

  അപർണ നായരുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

  English summary
  Actress Aparna Nair met the man who wrote abusive comment in Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X