ഗൂഡാലോചന കുറ്റം ചുമത്തി അറസ്റ്റ്, ദിലീപിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ രാജസേനന്‍

  • By: Kishor
Subscribe to Oneindia Malayalam

നടിയെ ആക്രമിക്കപ്പെട്ട കേസിൽ ഗൂഡാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട നടന്‍ ദിലീപിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ രാജസേനന് രംഗത്തെത്തി. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ നടന്ന ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിലാണ് രാജസേനൻ ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.

Dileep Arrest: ദിലീപിപിന് പിന്നാലെ കാവ്യയുടെ അമ്മ ശ്യാമളയും അറസ്റ്റിൽ? കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്യും?

Dileep Arrest: അയലത്തെ ചെക്കൻ ചെയ്തത് ആരും പ്രതീക്ഷിക്കാത്ത ഹീനകൃത്യം.. ദിലീപിനെ കാത്തിരിക്കുന്നത് ജീവപര്യന്തം?

ദിലീപിനെ ഈ കേസിൽ രക്ഷിക്കാൻ ശ്രമിച്ച താരംസഘടനയായ അമ്മയ്ക്ക് നേരെയും രാജസേനൻ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു. 37 സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള വെറ്ററനായ രാജസേനനെ വരെ ഒതുക്കാൻ പോന്ന വളർച്ചയാണ് ദിലീപിന് ഉണ്ടായതെന്ന് പറഞ്ഞാൽ ആരാധകർ വിശ്വസിക്കുമോ. ഞെട്ടിക്കുന്ന ആ വിവരങ്ങളിലേക്ക്..

ദിലീപിൻറെ സംഭാവനകൾ

ദിലീപിൻറെ സംഭാവനകൾ

സിനിമയില്‍ നിരവധി നെഗറ്റീവ് സംഭവങ്ങള്‍ ഉണ്ടാക്കിയ ആളാണ് ദിലീപ്. രാജസേനനും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. അതിലൊന്ന് രാജസേനൻ പറയുന്നു. കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്‍റെ സിനിമ ചെയ്യാന്‍ താന്‍ ദിലീപിനെ വിളിച്ച് 10 ലക്ഷം രൂപ അഡ്വാന്‍സ് കൊടുപ്പിച്ച സംഭവമാണ് രാജസേനന് പറയാനുള്ളത്.

ദിലീപ് ചില്ലറക്കാരനല്ല

ദിലീപ് ചില്ലറക്കാരനല്ല

‍മലയാള സിനിമയില്‍ ആളുകളെ അകറ്റി നിര്‍ത്തുന്ന വലിയ സംഘമുണ്ട്. ഈ സംഘത്തിന്റെ നേതാവാണ് ദിലീപ് എന്നാണ് സംവിധായകൻ രാജസേനന്‍ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ആരോപിച്ചത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വളരെ വര്‍ഷങ്ങളായി തുടങ്ങിയിട്ടെന്ന് രാജസേനന്‍ തുറന്ന് പറഞ്ഞു.

എന്താണ് അന്ന് സംഭവിച്ചത്

എന്താണ് അന്ന് സംഭവിച്ചത്

ഉദയകൃഷ്ണനും സിബി കെ തോമസിനും തിരക്കഥ എഴുതണമെന്ന് ദിലീപ് നിര്‍ബന്ധം പിടിച്ചു. തുടര്‍ന്ന് അവര്‍ക്കും അഡ്വാന്‍സ് കൊടുപ്പിച്ചു. പക്ഷേ പിന്നെ ഇവര്‍ ഉരുണ്ടു കളിച്ചു. ദിലീപ് ആ പ്രൊജക്ട് വേറെ ആളെക്കൊണ്ട് സംവിധാനം ചെയ്യിക്കാന്‍ ശ്രമിച്ചു. ദിലീപിനെ സമീപിച്ചാല്‍ ഉദയനും സിബിയും എഴുതിയില്ലെന്നു പറയും. അവരെ സമീപിച്ചാല്‍ ദിലീപ് ഒന്നും പറഞ്ഞിട്ടില്ല എന്നാവും മറുപടി. - രാജസേനൻ ഏഷ്യാനെറ്റിനോട് പറഞ്ഞു.

എന്ത് ജനപ്രിയ നായകൻ

എന്ത് ജനപ്രിയ നായകൻ

ആ പ്രോജക്ടിന് വേണ്ടി ദിലീപ് പല തരികിട കളികളും കളിച്ചു. പക്ഷേ ആ പ്രൊജക്ട് നടന്നില്ല. സംവിധായകന്‍ തുളസീദാസ് ഉള്‍പ്പെടെ നിരവധി പേരെ ദിലീപ് ഇതേ രീതിയില്‍ വേദനിപ്പിച്ചിട്ടുണ്ട്. ഇത് ദിലീപിനെ തേടിയെത്തിയ വിധിയാണ്. ജനപ്രിയന്‍ എന്ന വാക്ക് ഇനി ഉപയോഗിക്കരുതെന്നാണ് രാജസേനന്‍ പറഞ്ഞത്.

അമ്മയുടെ ശക്തി ദിലീപ്

അമ്മയുടെ ശക്തി ദിലീപ്

അമ്മയും ദിലീപും സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ അംഗങ്ങളായി സംഘടനയാണ് അമ്മ. എങ്കിലും അമ്മയുടെ പ്രധാന ശക്തി എന്ന് പറയുന്നത് ദിലീപാണ്. സംഘടനയ്ക്ക് ഫണ്ട് ഉണ്ടാക്കി കൊടുത്തതും ദിലീപാണ്. അതുകൊണ്ട് ദിലീപിനെ സംരക്ഷിച്ച് മാത്രമേ അമ്മയ്ക്ക് നില്‍ക്കാന്‍ സാധിക്കു എന്നും സംവിധായകന്‍ രാജസേനന്‍ പറയുന്നുണ്ട്.

രാജസേനൻ അന്ന് പറഞ്ഞത്.

രാജസേനൻ അന്ന് പറഞ്ഞത്.

ദിലീപിനെതിരെ ശക്തമായ ആരോപണങ്ങള്‍ ചുറ്റിലും ഉയരുന്നുണ്ടെങ്കിലും ദിലീപ് ഇപ്പോഴും സുരക്ഷിതനാണെന്ന് രാജസേനന്‍ മാതൃഭൂമി ന്യൂസിന്റെ ചാനല്‍ ചര്‍ച്ചയില്‍ മുമ്പ് പറഞ്ഞിരുന്നു. ട്വന്റി ട്വന്റിയും ദിലീപും താര സംഘടനയായ അമ്മയ്ക്ക് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു സംഘടനയിലെ താരങ്ങളെ അണിനിരത്തി ഒരു സിനിമ എടുക്കുന്നതിനേക്കുറിച്ച് ആലോചിക്കുന്നത്. ട്വിന്റി ട്വന്റി എന്ന ആ സിനിമ നിര്‍മിക്കാന്‍ ആരും മുന്നോട്ട് വന്നില്ല. ഒടുവില്‍ ദിലീപ് മുന്നോട്ട് വരികയായിരുന്നു.

English summary
Actress attack case: Director Rajasenan reacts after actor Dileep arrested.
Please Wait while comments are loading...