ജനപ്രിയൻ ജയിലിലായിട്ട് ഒരു മാസം!ഉടനൊന്നും പുറത്തിറങ്ങാനാകില്ല! പോലീസ് ഡബ്ബിൾ സ്ട്രോങ്ങാണേ...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായിട്ട് വ്യാഴാഴ്ചത്തേക്ക് ഒരു മാസം തികയുന്നു. മണിക്കൂറുകൾ നീണ്ട രഹസ്യമായ ചോദ്യം ചെയ്യലിന് ശേഷം അപ്രതീക്ഷിതമായാണ് നടൻ ദിലീപിനെ ജൂലായ് 10ന് രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇനിയാർക്കും ചികിത്സ നിഷേധിക്കരുത്! കൊല്ലത്തെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെ ഉടൻ അറസ്റ്റ് ചെയ്യും

മരിച്ചാലും സമ്മതിക്കില്ല!കൊച്ചിയിൽ മതവിശ്വാസത്തിന്റെ പേരിൽ രക്തം സ്വീകരിക്കാത്ത യുവതി ഗുരുതരാവസ്ഥയിൽ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിലെ സൂത്രധാരൻ ദിലീപാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അദ്ദേഹത്തെ പിടികൂടിയത്. അറസ്റ്റിലാകുന്നതിന്റെ ഏതാനു ദിവസങ്ങൾക്ക് മുൻപ് ദിലീപിനെയും നാദിർഷായെയും 13 മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയപ്പോഴും ഒന്നുമറിയില്ലെന്ന മട്ടിലാണ് ദിലീപ് പ്രതികരിച്ചത്. എന്നാൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ മലയാള ചലച്ചിത്ര ലോകവും ആരാധകരും ഞെട്ടിത്തരിച്ചു. ജനപ്രിയ നടൻ ജയിലിലായതിന് പിന്നാലെ മലയാള സിനിമാ ലോകത്തെ പല സംഭവങ്ങളും പുറത്തുവരികയും ചെയ്തു.

ജനപ്രിയനെ തള്ളിപ്പറഞ്ഞ് ജനങ്ങൾ...

ജനപ്രിയനെ തള്ളിപ്പറഞ്ഞ് ജനങ്ങൾ...

ക്രൂരമായ കുറ്റകൃത്യത്തിന്റെ ആസൂത്രകനായ ജനപ്രിയ നടനെ മലയാളികളൊന്നടങ്കം തള്ളിപ്പറയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ദിലീപിനെ ഹാജരാക്കാൻ കോടതിയിലെത്തിച്ചപ്പോഴും, തെളിവെടുപ്പിന് കൊണ്ടുപോയ സമയത്തും കൂവിവിളിച്ചാണ് ജനങ്ങൾ എതിരേറ്റത്.

അമ്മയും കൈവിട്ടു...

അമ്മയും കൈവിട്ടു...

അറസ്റ്റിലാകുന്നതിന് തൊട്ടുമുൻപ് വരെ മലയാള സിനിമയിലെ കൊച്ചിരാജാവിനെ സംരക്ഷിച്ച താരസംഘടനയായ അമ്മയ്ക്കും ഒടുവിൽ നടനെ തള്ളിപ്പറയേണ്ടി വന്നു. അമ്മയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും ദിലീപിനെ പുറത്താക്കി.

ഒറ്റപ്പെട്ട് ദിലീപ്...

ഒറ്റപ്പെട്ട് ദിലീപ്...

അമ്മയ്ക്ക് പിന്നാലെ ദിലീപ് അംഗമായിട്ടുള്ള ചലച്ചിത്ര ലോകത്തെ എല്ലാ സംഘടനകളും താരത്തെ കൈവിട്ടു. ദിലീപ് മുൻകൈയെടുത്ത് സ്ഥാപിച്ച തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കും തങ്ങളുടെ നായകനെ ഇനി
വേണ്ടെന്ന് പ്രഖ്യാപിച്ചു.

കൂടുതൽ അന്വേഷണം...

കൂടുതൽ അന്വേഷണം...

നടിയെ ആക്രമിച്ച കേസിന് പിന്നാലെ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം വന്നു. ചാലക്കുടി ഡി സിനിമാസിനെതിരെയും ഭൂമി ഇടപാടുകളെക്കുറിച്ചും ആരോപണമുയർന്നു. ഇതോടെ ദിലീപിന് മേൽ കുരുക്ക് മുറുകി.

കുടുംബാംഗങ്ങളും...

കുടുംബാംഗങ്ങളും...

കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെയും മുൻ ഭാര്യ മഞ്ജു വാര്യരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. കാവ്യയുടെ അമ്മ, ദിലീപിന്റെ സഹോദരൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ തുടങ്ങിയവരെയെല്ലാം
പോലീസ് വെള്ളംകുടിപ്പിച്ചു.

ജാമ്യമില്ലാതെ....

ജാമ്യമില്ലാതെ....

അറസ്റ്റിലായ ദിലീപ് ഇതിനിടെ ജാമ്യാപേക്ഷയുമായി രണ്ട് തവണ കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിച്ചു. ആദ്യം അങ്കമാലി കോടതിയും പിന്നീട് ഹൈക്കോടതിയുമാണ് താരത്തിന് ജാമ്യം നിഷേധിച്ചത്.

ഒരു മാസമായി...

ഒരു മാസമായി...

കഴിഞ്ഞ മാസം പത്തിന് അറസ്റ്റിലായ ദിലീപ് അധികദിവസങ്ങളും ആലുവ സബ് ജയിലിനുള്ളിലായിരുന്നു. ഇതിനിടെ ദിലീപിനെ തൃശൂരിലും തൊടുപുഴയിലുമെത്തിച്ച് തെളിവെടുപ്പും നടത്തി.

കുറ്റപ്പത്രം ഉടൻ...

കുറ്റപ്പത്രം ഉടൻ...

നടിയെ ആക്രമിച്ച കേസിൽ നിലവിൽ പതിനൊന്നാം പ്രതിയായ ദിലീപിനെ രണ്ടാം പ്രതിയാക്കിയുള്ള പുതിയ കുറ്റപ്പത്രം ഉടൻ കോടതിയിൽ സമർപ്പിക്കും.

പുറത്തിറങ്ങാനാകില്ല?

പുറത്തിറങ്ങാനാകില്ല?

അഴിക്കുള്ളിൽ കഴിയുന്ന താരത്തെ ഒരിക്കലും പുറത്തിറങ്ങാനാകാത്ത വിധം പൂട്ടാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദേശം. ദിലീപിനെതിരെ ശക്തമായ തെളിവുകൾ ശേഖരിച്ച പോലീസ് ഒരു കാരണവശാലും താരത്തിന്
ശിക്ഷയിൽ ഇളവ് ലഭിക്കരുതെന്ന വാശിയിലാണ്.

Director Jose Thomas' Revealation About Dileep's Disease
വിചാരണ കഴിയും വരെ അകത്തു തന്നെ...

വിചാരണ കഴിയും വരെ അകത്തു തന്നെ...

കേസിന്റെ വിചാരണ പൂർത്തിയാക്കുന്നത് വരെ ദിലീപിനെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നാണ് പോലീസിന്റെ നിലപാട്. ദിലീപ് ചെയ്തത് ക്രൂരമായ കുറ്റകൃത്യമാണെന്നും പരമാവധി ശിക്ഷ ലഭിക്കണമെന്നുമാകും പ്രോസിക്യൂഷനും
കോടതിയിൽ വാദിക്കുക.

English summary
actress attack case;actor dileep still in aluva sub jail.
Please Wait while comments are loading...