കാവ്യയുടെ കാര്യം ഇപ്പോൾ പറയാനാകില്ല! അപ്പുണ്ണി എല്ലാ തെളിവുകളും നൽകി;പക്ഷേ, മാപ്പുസാക്ഷിയാക്കുന്നത്

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ആർക്കും ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്ന് ആലുവ റൂറൽ എസ്പി എവി ജോർജ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ച ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ കേസിൽ ഇതുവരെ പ്രതി ചേർത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി മെട്രോ 'പാളം തെറ്റി'?ശമ്പളം കൊടുക്കുന്നില്ല, കൊച്ചി മെട്രോയിലെ തൊഴിലാളികൾ പണിമുടക്കുന്നു....

ബിന്ദു നാണംകെട്ടു?ഉമ്മൻചാണ്ടിക്കൊപ്പംകാറിൽ കയറാൻ ബിന്ദുകൃഷ്ണയുടെ ശ്രമം!അതൊന്നും നടക്കില്ലെന്ന് ഭാര്യ

എന്നാൽ അപ്പുണ്ണിയെ മാപ്പു സാക്ഷിയാക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എവി ജോർജ് വ്യക്തമായൊരു മറുപടി നൽകിയില്ല. അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കുന്ന കാര്യമെല്ലാം അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം, നടി കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമോ എന്നതൊന്നും ഇപ്പോൾ പറയാനാകില്ലെന്നും ആലുവ റൂറൽ എസ്പി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

ഭർത്താവിനെ ഇറക്കിവിട്ടു!കാമുകനെ കൂടെക്കൂട്ടി! വയനാട്ടിലൂടെ കാറിൽ കറങ്ങുന്ന സുന്ദരി കൊലക്കേസിൽ അകത്ത്

ആവശ്യമായ തെളിവ് ലഭിച്ചു...

ആവശ്യമായ തെളിവ് ലഭിച്ചു...

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ച അപ്പുണ്ണിയിൽ നിന്നും അന്വേഷണ സംഘത്തിന് ആവശ്യമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് റൂറൽ എസ്പി എവി ജോർജ് പറഞ്ഞത്.

പ്രതിയാക്കിയിട്ടില്ല....

പ്രതിയാക്കിയിട്ടില്ല....

ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ കേസിൽ ഇതുവരെ പ്രതി ചേർത്തിട്ടില്ലെന്ന കാര്യവും അദ്ദേഹം സ്ഥിരീകരിച്ചു. അപ്പുണ്ണിയെ മാപ്പു സാക്ഷിയാക്കുമോ എന്ന കാര്യം അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടത്.

കാവ്യാ മാധവൻ...

കാവ്യാ മാധവൻ...

കേസിൽ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്ത നടി കാവ്യാ മാധവനെയും അമ്മയെയും വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണ ഉദ്യോഗസ്ഥർ...

അന്വേഷണ ഉദ്യോഗസ്ഥർ...

ദിലീപിന്റെ ഭാര്യയായ കാവ്യാ മാധവനെയും, അമ്മ ശ്യാമളയെയും വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന കാര്യം അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടത്.

ആർക്കും ക്ലീൻചിറ്റ് നൽകിയിട്ടില്ല...

ആർക്കും ക്ലീൻചിറ്റ് നൽകിയിട്ടില്ല...

നടിയെ ആക്രമിച്ച കേസിൽ ആർക്കും ഇതുവരെ ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്നും ആലുവ റൂറൽ എസ്പിയായ എവി ജോർജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അപ്പുണ്ണി...

അപ്പുണ്ണി...

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മാനേജർ അപ്പുണ്ണി കഴിഞ്ഞ ദിവസമാണ് ആലുവ പോലീസ് ക്ലബിൽ ഹാജരായത്. ആറു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം അപ്പുണ്ണിയെ പോലീസ് വിട്ടയച്ചിരുന്നു.

Appunni made the revelations
കാവ്യയും...

കാവ്യയും...

കേസിൽ പ്രതിയായി റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെയും അമ്മ ശ്യാമളയെയും നേരത്തെ പോലീസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. ഇരുവരെയും വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന അഭ്യൂഹം
പരക്കുന്നതിനിടെയാണ് റൂറൽ എസ്പിയുടെ പ്രതികരണം.

English summary
actress attack case;aluva rural sp av george response about appuni's interrogation.
Please Wait while comments are loading...