ദിലീപ് കേസിലെ മൊഴിമാറ്റം; അടവുമാറ്റി പോലീസ്, കൂടുതല്‍ തെളിവുകള്‍ക്ക് വഴികണ്ടു, 193 വച്ചു പൂട്ടും

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരേ ആദ്യം മൊഴി നല്‍കിയ സാക്ഷികള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി മാറ്റിയ സംഭവത്തില്‍ ആശങ്കയോടെ പോലീസ്. ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയ സാഹചര്യത്തില്‍ കൂടുതല്‍ സാക്ഷികള്‍ മൊഴിമാറ്റിയേക്കാമെന്നാണ് പോലീസ് കരുതുന്നത്. അതുകൊണ്ട് തന്നെ കേസില്‍ മറ്റുമാര്‍ഗങ്ങള്‍ തേടുകയാണ് പോലീസ്.

ഡോക്ടര്‍മാരെ വിറപ്പിച്ച് യുവതിയുടെ പ്രേതം!! മന്ത്രവാദികള്‍ ആശുപത്രിയില്‍, പുനര്‍ജനിക്കാനും പൂജ

ദിലീപിനെ കുടുക്കാനുള്ള പുതിയ തന്ത്രമാണ് പോലീസ് ആവിഷ്‌കരിക്കുന്നത്. സാക്ഷികര്‍ കൂറുമാറിയാലും ദിലീപിനെതിരേ ശക്തമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇനിയും ശേഖരിക്കുമെന്നും പോലീസ് പറയുന്നു. തെളിവ് ശേഖരണം തുടരുന്നതിനാലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നതെന്നും പോലീസ് അറിയിച്ചു. പോലീസ് നീക്കങ്ങള്‍ വിശദീകരിക്കാം...

ദിലീപിന്റെ ഭാര്യ കാവ്യ

ദിലീപിന്റെ ഭാര്യ കാവ്യ

ദിലീപിന്റെ ഭാര്യ കാവ്യാമാധവന്റെ കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ് മൊഴിമാറ്റിയിരിക്കുന്നത്. പോലീസിന് നല്‍കിയ മൊഴിയല്ല അയാള്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ നല്‍കിയത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സാക്ഷികള്‍ കൂറുമാറുമെന്ന് പോലീസ് ഭയപ്പെടുന്നു.

പള്‍സര്‍ സുനിയും വിജേഷും

പള്‍സര്‍ സുനിയും വിജേഷും

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും വിജേഷും കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ വന്നുവെന്നായിരുന്നു ജീവനക്കാരന്‍ നല്‍കിയ ആദ്യ മൊഴി. എന്നാല്‍ ഇതുസംബന്ധിച്ച് അറിയില്ല എന്നാണ് പിന്നീട് മജിസ്‌ട്രേറ്റിനോട് പറഞ്ഞത്.

മൊഴികള്‍ വീണ്ടും പരിശോധിക്കുന്നു

മൊഴികള്‍ വീണ്ടും പരിശോധിക്കുന്നു

നേരത്തെ നിരവധി പേരുടെ മൊഴി പോലീസ് എടുത്തിട്ടുണ്ട്. ഇപ്പോള്‍ അതെല്ലാം വീണ്ടും പരിശോധിക്കുകയാണ്. മൊഴി മാറ്റാന്‍ സാധ്യതയുള്ളതിനാല്‍ മറ്റു തെളിവുകള്‍ കൂടി ശേഖരിക്കാനാണ് പോലീസിന്റെ ശ്രമം.

കൂടുതല്‍ പേരുടെ മൊഴി എടുക്കും

കൂടുതല്‍ പേരുടെ മൊഴി എടുക്കും

പിഴവുകള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ പേരുടെ മൊഴി എടുക്കുന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. കേസ് ദുര്‍ബലപ്പെടാതിരിക്കാന്‍ ശാസ്ത്രീയ തെളവുകള്‍ ഏകോപിപ്പിക്കാനും പോലീസ് തീരുമാനിച്ചു.

അന്വേഷണ സംഘം എടുത്തുകാട്ടും

അന്വേഷണ സംഘം എടുത്തുകാട്ടും

ഇക്കാരണങ്ങള്‍ കൊണ്ടാണ് കുറ്റപത്രം വൈകുന്നത്. സിസിടിവി ദൃശ്യങ്ങളും ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടുകളുമെല്ലാം ദിലീപിനെതിരായ തെളിവുകളായി അന്വേഷണ സംഘം എടുത്തുകാട്ടും. സാക്ഷിമൊഴികള്‍ ഇനിയും മാറാന്‍ സാധ്യതയുണ്ടെന്ന് പോലീസ് കരുതുന്നു.

24 പേരുടെ മൊഴി

24 പേരുടെ മൊഴി

നിലവില്‍ 24 പേരുടെ മൊഴി മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴി മാറ്റം ഭയന്നാണ് പോലീസ് ഇങ്ങനെ ചെയ്തത്. സിആര്‍പിസി 164 വകുപ്പ് അനുസരിച്ചായിരുന്നു ഈ മൊഴി രേഖപ്പെടുത്തല്‍.

സത്യവാചകം ചൊല്ലിയ ശേഷം

സത്യവാചകം ചൊല്ലിയ ശേഷം

സത്യവാചകം ചൊല്ലിയ ശേഷമാണ് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തുക. ഈ മൊഴി മാറ്റിയാല്‍ ഐപിസി 191, 193 വകുപ്പുകള്‍ പ്രകാരം ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പിന്നീടുള്ള മൊഴിമാറ്റം.

ദിലീപ് കേസിലുണ്ടാകരുത്

ദിലീപ് കേസിലുണ്ടാകരുത്

പോലീസിന് മുന്നില്‍ ഒന്ന് പറയും. കോടതിയില്‍ മറ്റൊന്ന് പറയും. മിക്ക കേസുകളിലും കാണുന്ന രീതിയാണിത്. ടിപി വധക്കേസില്‍ ഇത്തരം മൊഴിമാറ്റവും കൂറുമാറ്റവുണ് പോലീസിന് തിരിച്ചടിയായിരുന്നത്. ഈ തിരിച്ചടി ദിലീപ് കേസിലുണ്ടാകരുതെന്ന് പോലീസ് കരുതുന്നു.

ശാസ്ത്രീയ തെളിവുകള്‍

ശാസ്ത്രീയ തെളിവുകള്‍

അതുകൊണ്ടാണ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതും ഏകോപിപ്പിക്കുന്നതും. പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് അന്വേഷണ സംഘം പറയുന്നു. കുറ്റപത്രം അധികം വൈകാതെ സമര്‍പ്പിക്കുമെന്നും പോലീസ് അറിയിച്ചു.

പ്രതിഭാഗത്തിന് ധൈര്യം

പ്രതിഭാഗത്തിന് ധൈര്യം

കുറ്റപത്രം വൈകുന്നത് പ്രതിഭാഗത്തിന് ധൈര്യം പകര്‍ന്നിട്ടുണ്ട്. വ്യക്തമായ തെളിവില്ലാത്തതിനാലാണ് കുറ്റപത്രം വൈകുന്നതെന്ന് അവര്‍ കരുതുന്നു. ആദ്യം പ്രതിയെ പിടിച്ച ശേഷം കേസ് ഉണ്ടാക്കുകയാണ് പോലീസ് ചെയ്തതെന്ന നിഗമനത്തിലാണ് പ്രതിഭാഗം.

തെളിവില്ലാതെ വിയര്‍ക്കുന്നു

തെളിവില്ലാതെ വിയര്‍ക്കുന്നു

തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണ്. എല്ലാ തെളിവുകളും ലഭിച്ച ശേഷമാണ് പ്രതിയെ പിടിക്കേണ്ടത്. എന്നാല്‍ നടിയുടെ കേസില്‍ പോലീസ് ആദ്യംപ്രതിയെ പിടിക്കുകയാണ് ചെയ്തത്. പിന്നീട് തെളിവ് കണ്ടെത്താന്‍ സാധിക്കാതെ വിയര്‍ക്കുന്നുവെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്.

പ്രതിഭാഗം കരുതലോടെ

പ്രതിഭാഗം കരുതലോടെ

കുറ്റപത്രം സമര്‍പ്പിച്ചാല്‍ പ്രതിഭാഗം അടുത്ത നീക്കം ശക്തമാക്കും. കുറ്റപത്രത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി കുറ്റപത്രം റദ്ദാക്കണമെന്ന് വേണമെങ്കില്‍ പ്രതിഭാഗത്തിന് ആവശ്യപ്പെടാം. അങ്ങനെ റദ്ദാക്കപ്പെട്ടാല്‍ ദിലീപ് കേസില്‍ നിന്ന് മോചിതനാകുകയും നഷ്ടപരിഹാരം തേടാന്‍ പ്രതിക്ക് അവകാശമുണ്ടാകുകയും ചെയ്യും. അതോടെ പോലീസ് കൂടുതല്‍ വെട്ടിലാകുകയാണ് ചെയ്യുക. ഈ സാഹചര്യം പരമാവധി ഒഴിവാക്കാനാണ് പോലീസ് ശ്രമം.

English summary
Actress Attack case: Police collected More Proof against Dileep

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്