കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര് പറഞ്ഞു പത്ത് വര്‍ഷമെന്ന്; ദിലീപിനെതിരെ കോടതി പറഞ്ഞത് ഇതാണ്, കുടുക്കിയ നിരീക്ഷണം

ജൂലൈ 10നാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായത്. ദിവസങ്ങള്‍ക്കകം തന്നെ ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് കനത്ത തിരിച്ചടി നല്‍കുന്ന കാര്യങ്ങളാണ് കോടതിയില്‍ നടന്നത്. ദിലീപിന്റെ ജാമ്യാപേക്ഷ രണ്ടാമതും തള്ളിയ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നടത്തിയ നിരീക്ഷണം ഞെട്ടിക്കുന്നത്. നടന്റെ ഭാവി പ്രതിസന്ധിയിലാക്കുന്ന കാര്യങ്ങളാണ് കോടതി നിരീക്ഷിച്ചത്.

റിപ്പോര്‍ട്ടര്‍ ചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കിയത്. ദിലീപിന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളിയ മജിസ്‌ട്രേറ്റ് കോടതി പ്രോസിക്യൂഷന്‍ വാദം പൂര്‍ണമായും അംഗീകരിക്കുകയും ചെയ്തു. 60 ദിവസത്തിലധികമായി ജയിലില്‍ കഴിയുന്ന തനിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന ദിലീപ് വാദം കോടതി തള്ളി.

 തന്റെ പേരിലുള്ള കുറ്റം

തന്റെ പേരിലുള്ള കുറ്റം

നടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ നിര്‍ദേശം നല്‍കിയെന്ന കുറ്റം മാത്രമേ തനിക്കെതിരേ ചുമത്തിയിട്ടുള്ളൂവെന്നായിരുന്നു ദിലീപിന്റെ ഇത്തവണത്തെ പ്രധാന വാദം. ഇതാകട്ടെ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റവുമാണ്.

കോടതി പാടേ തള്ളി

കോടതി പാടേ തള്ളി

പത്ത് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റത്തിന് 60 ദിവസത്തിലധികം ജയിലില്‍ കഴിഞ്ഞതിനാല്‍ സോപാധിക ജാമ്യം അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ ഈ വാദം കോടതി പാടേ തള്ളി.

കോടതി പറഞ്ഞത്

കോടതി പറഞ്ഞത്

കൂട്ടമാനഭംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ദിലീപിനെതിരേ നിലനില്‍ക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പത്ത് വര്‍ഷമല്ല 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ദിലീപിന്റെ പേരിലുണ്ടെന്നും കോടതി നിരീക്ഷിച്ചുവെന്ന് ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ തവണയും

കഴിഞ്ഞ തവണയും

ദിലീപിന്റെ വാദത്തെ പ്രോസിക്യൂഷന്‍ ഇത്തവണയും ശക്തമായി എതിര്‍ത്തിരുന്നു. പ്രോസിക്യൂഷന്‍ വാദം തന്നെയാണ് ഇത്തവയും കോടതി കണക്കിലെടുത്തത്. കഴിഞ്ഞ തവണയും ഇതുതന്നെയാണ് സംഭവിച്ചത്.

അന്വേഷണം അന്തിമഘട്ടത്തില്‍

അന്വേഷണം അന്തിമഘട്ടത്തില്‍

കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചു. ഈ ഘട്ടത്തില്‍ ദിലീപിന് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ ബോധിപ്പിച്ചതും കോടതി കണക്കിലെടുത്തു.

ജൂലൈ 10 മുതല്‍

ജൂലൈ 10 മുതല്‍

ജൂലൈ 10നാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായത്. ദിവസങ്ങള്‍ക്കകം തന്നെ ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് രണ്ടുതവണ ഹൈക്കോടതിയെയും സമീപിച്ചു.

ജില്ലാകോടതിയെ സമീപിക്കാതെ

ജില്ലാകോടതിയെ സമീപിക്കാതെ

ആദ്യം മജിസ്‌ട്രേറ്റ് കോടതി തള്ളിയ ഉടനെ ദിലീപ് ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുമെന്നായിരുന്നു സൂചന. എന്നാല്‍ അദ്ദേഹം ഹൈക്കോടതിയെ ആണ് സമീപിച്ചത്. ഒന്നല്ല രണ്ടു തവണ.

60 ദിവസം പിന്നിട്ടില്ലേ?

60 ദിവസം പിന്നിട്ടില്ലേ?

രണ്ടുതവണയും ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലാണ് ജാമ്യത്തിനായി വീണ്ടും മജിസ്‌ട്രേറ്റ് കോടതിയിലെത്തിയത്. ഇതിനിടെ രണ്ടുമാസം പിന്നിട്ടു. ഇത്രയും ദിവസങ്ങള്‍ ജയിലില്‍ കിടന്ന കാര്യവും ഹര്‍ജിയില്‍ ദിലീപ് കോടതിയെ ബോധിപ്പിച്ചു.

ഫോട്ടോ എടുക്കല്‍ മാത്രമല്ല

ഫോട്ടോ എടുക്കല്‍ മാത്രമല്ല

എന്നാല്‍ ജാമ്യഹര്‍ജിയില്‍ കഴിഞ്ഞ ശനിയാഴ്ച വാദം തുടങ്ങിയപ്പോള്‍ ശക്തമായ കാര്യങ്ങളാണ് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചത്. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് കൃത്യമായ വിവരങ്ങള്‍ നല്‍കിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ദിലീപ് പറഞ്ഞ പോലെ വെറും ഫോട്ടോ എടുക്കല്‍ മാത്രമല്ല നിര്‍ദേശിച്ചതെന്നും പോലീസ് ചൂണ്ടിക്കാട്ടി.

 അടച്ചിട്ട മുറിയില്‍

അടച്ചിട്ട മുറിയില്‍

അടച്ചിട്ട കോടതി മുറിയിലാണ് ജാമ്യഹര്‍ജിയില്‍ വാദം കേട്ടത്. ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യതയും കേസിന്റെ ഗൗരവവും കണക്കിലെടുത്തായിരുന്നു കോടതി രഹസ്യമായി വാദംകേട്ടത്. ദിലീപിന്റെ റിമാന്റ് കാലാവധി കോടതി 14 ദിവസംകൂടി നീട്ടിയിട്ടുണ്ട്.

എങ്ങനെയെല്ലാം ആക്രമിക്കണം

എങ്ങനെയെല്ലാം ആക്രമിക്കണം

ചിത്രങ്ങള്‍ എടുത്തു നല്‍കണം എന്നതിനപ്പുറം ദിലീപ് മറ്റു പല കാര്യങ്ങളും ആവശ്യപ്പെട്ടുവെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എങ്ങനെയെല്ലാം നടിയെ ആക്രമിക്കണം എന്നതും ദിലീപ് നിര്‍ദേശിച്ചുവെന്നാണ് പോലീസ് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.

 കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

ഏതൊക്കെ രീതിയില്‍ നടിയെ ആക്രമിക്കണം, ഫോട്ടോ എടുക്കണം എന്നീ കാര്യങ്ങളും ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമാണ് പോലീസ് കോടതിയെ ബോധിപ്പിച്ചത്. ദിലീപിന് കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു പോലീസ് നടപടി. ഈ വാദം അംഗീകരിച്ചാണ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

English summary
Actress Attack case: Court Observation against Dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X