കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുളിച്ചൊരുങ്ങി ദിലീപ്; കുറിതൊട്ട് കാവ്യാമാധവന്‍, ഇരുവരും ചേര്‍ന്ന് ഒരു യാത്ര, ഇതൊരു കടപ്പാടാണ്

ദിലീപും കാവ്യയും ദിലീപിന്റെ അറസ്റ്റിന് തൊട്ടുമുമ്പ് ക്ഷേത്രദര്‍ശനം നടത്തിയത് വാര്‍ത്തയായിരുന്നു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

Recommended Video

cmsvideo
ദിലീപും കാവ്യയും ആദ്യം പോയത് ഇങ്ങോട്ട് | Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപിന്റെ ഓരോ നീക്കങ്ങളും മാധ്യമങ്ങള്‍ ഒപ്പിയെടുക്കുകയാണ്. ദിലീപ് എങ്ങോട്ട് പോകുന്നു, ആരെ കാണുന്നു എന്നതെല്ലാം നോക്കി പിന്നാലെയുണ്ട് മാധ്യമപ്പട. അങ്ങനെ ദിലീപിന്റെ ആദ്യ യാത്രയുടെ വിവരങ്ങളും പുറത്തുവന്നു.

ജയിലില്‍ നിന്ന് 85 ദിവസത്തിന് ശേഷമാണ് ദിലീപ് ചൊവ്വാഴ്ച പുറത്തിറങ്ങിയത്. ദിലീപിന് പുറത്തിറങ്ങാന്‍ സഹായിച്ചത് അഡ്വ. ബി രാമന്‍പിള്ളയുടെ ശക്തമായ വാദങ്ങളാണ്. അതുകൊണ്ട് തന്നെ ദിലീപും ഭാര്യ കാവ്യാമാധവനും ബുധനാഴ്ച ആദ്യം പോയതു അദ്ദേഹത്തെ കാണാനാണ്.

രാംകുമാറിനെ വിട്ട ശേഷം

രാംകുമാറിനെ വിട്ട ശേഷം

ദിലീപിന് വേണ്ടി ആദ്യം കോടതിയില്‍ ഹാജരായത് മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. കെ രാംകുമാര്‍ ആയിരുന്നു. മജിസ്‌ട്രേറ്റ് കോടതിയില്‍ ആദ്യം ജാമ്യാപേക്ഷ സമര്‍പ്പിച്ചതും അദ്ദേഹം തന്നെ.

ദിലീപിന് പുറത്തേക്ക് വഴി

ദിലീപിന് പുറത്തേക്ക് വഴി

എന്നാല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ അദ്ദേഹത്തെ വിട്ട് ദിലീപ് രാമന്‍പിള്ളയെ വക്കാലത്ത് ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം നടത്തിയ നീക്കങ്ങളാണ് ദിലീപിന് പുറത്തേക്ക് വഴിതെളിച്ചത്.

ദിലീപും കാവ്യയും ഒരുമിച്ച്

ദിലീപും കാവ്യയും ഒരുമിച്ച്

മൂന്ന് മാസത്തിന് ശേഷം ദിലീപും കാവ്യയും ഒരുമിച്ച് ആദ്യമായാണ് യാത്ര ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. വളരെ സന്തോഷവതിയായാണ് കാവ്യയെ കണ്ടത്.

കണ്ണ് കലങ്ങിയ കാവ്യ

കണ്ണ് കലങ്ങിയ കാവ്യ

ദിലീപിനെ ജയിലില്‍ കാണാന്‍ വന്നപ്പോഴും ദിലീപ് ഇടക്കാല പരോള്‍ നേടി ആലുവയിലെ വീട്ടിലെത്തിയപ്പോഴും കാവ്യയുടെ കണ്ണ് കലങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ സാഹചര്യം മാറി.

തറവാട്ടു വീട്ടിലേക്ക്

തറവാട്ടു വീട്ടിലേക്ക്

ജാമ്യംനേടിയ ദിലീപ് പറവൂര്‍ കവല വിഐപി ലൈനിലുള്ള തറവാട്ടു വീട്ടിലേക്കാണ് എത്തിയത്. കാവ്യയും മകള്‍ മീനാക്ഷയും അമ്മയുമെല്ലാം അവിടെയുണ്ടായിരുന്നു. കൂടെ നടന്‍ സിദ്ദീഖും. തൊട്ടുപിറകെ സംവിധായകന്‍ നാദിര്‍ഷയും ദിലീപിനെ കാണാന്‍ എത്തി.

സന്തോഷം അറിയിച്ചു

സന്തോഷം അറിയിച്ചു

രാമന്‍പിള്ളയെ കണ്ട് സന്തോഷം അറിയിക്കുകയായിരുന്നു ദിലീപിന്റെ വരവിന്റെ ഉദ്ദേശം. കേസിന്റെ കാര്യങ്ങളും അല്‍പ്പം സംസാരിച്ചു. ദിലീപിനെ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് പുറത്തെത്തിച്ചത് രാമന്‍പിള്ളയുടെ തന്ത്രപരമായ നീക്കങ്ങളായിരുന്നു.

അഞ്ചാമൂഴത്തില്‍ നേടി

അഞ്ചാമൂഴത്തില്‍ നേടി

അഞ്ചാംതവണ സമര്‍പ്പിച്ച അപേക്ഷയാണ് ദിലീപിന് ഗുണം ചെയ്തത്. അതില്‍ രാമന്‍പിള്ള പരാജയപ്പെട്ടിരുന്നെങ്കില്‍ ദിലീപ് വിചാരണ തടവുകാരനായി ഏറെ കാലം ജയിലില്‍ കഴിയേണ്ടി വന്നേനെ.

ഇനിയുമുണ്ട് യാത്രകള്‍

ഇനിയുമുണ്ട് യാത്രകള്‍

ഇക്കാര്യത്തിലുള്ള നന്ദി അറിയിക്കുകയാണ് ദിലീപിന്റെയും കാവ്യയുടെയും വരവിന്റെ ഉദ്ദേശം. ഇനി കോട്ടയത്തെ ജഡ്ജി അമ്മാവന്‍ കോവിലിലും ദിലീപ് കുടുംബ സമേതം എത്തുമെന്നാണ് വിവരം.

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ക്ഷേത്രം

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ക്ഷേത്രം

ദിലീപും കാവ്യയും ദിലീപിന്റെ അറസ്റ്റിന് തൊട്ടുമുമ്പ് ക്ഷേത്രദര്‍ശനം നടത്തിയത് വാര്‍ത്തയായിരുന്നു. ദിലീപിന് തുടക്കത്തില്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഭാര്യ കാവ്യാമാധവനൊപ്പം കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ജൂലൈ നാലിന് പുലര്‍ച്ചെ ആയിരുന്നു ദര്‍ശനം.

28 സ്വര്‍ണത്താലികള്‍

28 സ്വര്‍ണത്താലികള്‍

ശത്രുസംഹാര പൂജയടക്കം വഴിപാടുകള്‍ നടത്തിയാണ് അന്ന് ദിലീപും കാവ്യയും മടങ്ങിയത്. 28 സ്വര്‍ണത്താലികളും ദിലീപ് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെയാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയതും.

English summary
Actress Attack case: Dileep and Kavya meet Raman Pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X