ദിലീപ് 11ല്‍ നിന്നു രണ്ടിലേക്ക് ഉയരും; 20 വര്‍ഷം തടവ് ലഭിക്കുന്ന കുറ്റം, പക്ഷേ, പഴുതുണ്ട്!!

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: പ്രമുഖ നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റങ്ങള്‍. ശിക്ഷിക്കപ്പെട്ടാല്‍ നടന്റെ ഭാവി അവതാളത്തിലാകും. കാരണം 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

ദിലീപിനെതിരേ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് അന്വേഷണ സംഘം. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പോലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചതാണ് അന്വേഷണം അല്‍പ്പമെങ്കിലും വഴിതെറ്റാന്‍ കാരണമായത്. ഇയാള്‍ പറഞ്ഞ സ്രാവുകള്‍ കേസില്‍ ഇല്ലെന്ന നിഗമനത്തിലാണ് പോലീസ്. വിചാരണ കോടതിയില്‍ നിന്നു തന്നെ ദീര്‍ഘകാല ജയില്‍ശിക്ഷ ദിലീപിന് ഉറപ്പിക്കാനുള്ള ശ്രമമാണ് അന്വേഷണ സംഘം നടത്തുന്നത്.

അനുബന്ധ കുറ്റപത്രം

അനുബന്ധ കുറ്റപത്രം

ദിലീപിനെതിരേ ഒരുമാസത്തിനകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസിന്റെ നീക്കം. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചാല്‍ ദിലീപിന് ജാമ്യം ലഭിക്കാന്‍ സാധ്യത കുറവാണ്.

13 പ്രതികള്‍

13 പ്രതികള്‍

ദിലീപിന് ജാമ്യം ലഭിക്കുന്നത് തടയുക എന്ന ഉദ്ദേശത്തോടെയാണ് പോലീസ് നീങ്ങുന്നത്. കേസ് അന്വേഷണം അവസാന ഘട്ടത്തിലെത്തിയതോടെ കേസില്‍ 13 പ്രതികള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

രണ്ടാം പ്രതിയാകും

രണ്ടാം പ്രതിയാകും

തെളിവ് നശിപ്പിച്ചവര്‍ ഉള്‍പ്പെടെയാണ് 13 പ്രതികള്‍. ഇപ്പോള്‍ ദിലീപിനെ പതിനൊന്നാം പ്രതിയായാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പക്ഷേ, കുറ്റപത്രത്തില്‍ രണ്ടാം പ്രതിയായി രേഖപ്പെടുത്തും.

സുനിക്ക് തൊട്ടുപിന്നില്‍

സുനിക്ക് തൊട്ടുപിന്നില്‍

പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസില്‍ ഒന്നാം പ്രതി. ഇയാള്‍ക്ക് തൊട്ടുപിന്നില്‍ രണ്ടാം പ്രതിയായി ദിലീപ് എത്തുന്നത് നടനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്.

എല്ലാവര്‍ക്കും നേരിട്ട് പങ്കില്ല

എല്ലാവര്‍ക്കും നേരിട്ട് പങ്കില്ല

ഒന്നാം പ്രതിക്ക് ലഭിക്കുന്ന ശിക്ഷ രണ്ടാം പ്രതിക്കും സ്വാഭാവികമായും ലഭിക്കും. 13 പ്രതികള്‍ക്കും കേസില്‍ നേരിട്ട് ബന്ധമില്ല. തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ് ചിലര്‍ അറസ്റ്റിലായിട്ടുള്ളത്.

രണ്ട് അറസ്റ്റ് കൂടി

രണ്ട് അറസ്റ്റ് കൂടി

ഇനി രണ്ട് പേര്‍ കൂടി അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. ദിലീപിന്റെ ബന്ധുക്കളെ വരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇനി ചിലരുടെ മൊഴി കൂടി എടുക്കാനുണ്ട്.

ദിലീപും പള്‍സര്‍ സുനിയും

ദിലീപും പള്‍സര്‍ സുനിയും

നടിയെ ആക്രിമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദിലീപും പള്‍സര്‍ സുനിയും പല സ്ഥലങ്ങളില്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. എന്നാല്‍ കേസ് കോടതിയില്‍ പൊളിയാന്‍ സാധ്യതയുള്ള ഒരു ഭാഗം ഇപ്പോഴും പോലീസിന് തലവേദനയാണ്.

മൊബൈല്‍ ഫോണ്‍ എവിടെ

മൊബൈല്‍ ഫോണ്‍ എവിടെ

കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ പോലീസിന് സാധിക്കാത്തത് തിരിച്ചടിയാണ്. കോടതിയില്‍ നിര്‍ണായക തെളിവാണ് ഈ മൊബൈല്‍. പോലീസ് ഇത് കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്.

പ്രതിഭാഗത്തിന് ഗുണം ചെയ്യും

പ്രതിഭാഗത്തിന് ഗുണം ചെയ്യും

മൊബൈല്‍ കണ്ടെത്താന്‍ സാധിക്കാത്തത് പ്രതിഭാഗത്തിന് കോടതിയില്‍ ഗുണം ചെയ്യും. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചുകളഞ്ഞുവെന്ന അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ മൊഴിയിലാണ് ഇപ്പോള്‍ അന്വേഷണം അവസാനിക്കുന്നത്.

കൂട്ട മാനഭംഗം

കൂട്ട മാനഭംഗം

കൂട്ട മാനഭംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പള്‍സര്‍ സുനിക്കെതിരേ കേസെടുത്തത്. കൂട്ടമാനഭംഗം ചെയ്യുന്നതിന് ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിനെതിരായ കുറ്റം. കൂടാതെ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളും ദിലീപിനെതിരേ കുറ്റപത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണിത്.

ആദ്യ പ്രതികള്‍ ഇവര്‍

ആദ്യ പ്രതികള്‍ ഇവര്‍

നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്ന പ്രതികള്‍ ഇവരാണ്. പള്‍സര്‍ സുനി, നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണി, സുനിയെ സഹായിച്ച മണികണ്ഠന്‍, വിജീഷ്, സലീം, പ്രദീപ്, ചാള്‍സ് ആന്റണി.

Police says two more arrests will happen on actress abduction case
പുതിയ കുറ്റപത്രത്തിലെ പ്രതികള്‍

പുതിയ കുറ്റപത്രത്തിലെ പ്രതികള്‍

എന്നാല്‍ ഇനി കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പ്രതികളുടെ എണ്ണം കൂടും. ജയിലില്‍ ഫോണ്‍ ഉപയോഗിച്ച മേസ്തിരി സുനില്‍, ഫോണ്‍ കടത്തിയ വിഷ്ണു, സുനിക്ക് കത്തെഴുതി നല്‍കിയ സഹതടവുകാരന്‍ വിപിന്‍ ലാല്‍, ദിലീപ്, തെളിവ് നശിപ്പിച്ചതിന് അറസ്റ്റിലായ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ, ഇയാളുടെ അസിസ്റ്റന്റ് രാജു ജോസഫ് എന്നിവരാണ് അനുബന്ധ കുറ്റപത്രത്തിലുണ്ടാകുക.

English summary
Actress Attack case: Dileep may be get 20 year sentence
Please Wait while comments are loading...