നടിയെ ആക്രമിച്ച കേസില്‍ ട്വിസ്റ്റ്; ഗൂഢാലോചനയില്‍ മറ്റാര്‍ക്കും പങ്കില്ല, പോലീസ് നീക്കം ഇങ്ങനെ...

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും വഴിത്തിരിവ്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയാണെന്ന കാര്യം നേരത്തെ പുറത്തുവന്നതാണ്. ഗൂഢാലോചന കേസിലാണ് നടന്‍ ദിലീപ് അറസ്റ്റിലായിട്ടുള്ളത്. എന്നാല്‍ ഗൂഢാലോചന കേസില്‍ ദിലീപ് മാത്രമായിരിക്കും പ്രതി എന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു.

ഗൂഢാലോചന കേസ് കോടതിയില്‍ തെളിഞ്ഞാല്‍ ദിലീപിന് കനത്ത തിരിച്ചടിയാകും. ഒരു പക്ഷേ, നടന്റെ ഭാവി സിനിമാ ജീവിതം തന്നെ അവതാളത്തിലാകും. കാരണം ഗൂഢാലോചന തെളിഞ്ഞാല്‍ ഒന്നാം പ്രതിക്ക് ലഭിക്കുന്ന എല്ലാ ശിക്ഷയും ലഭിക്കും.

ദിലീപില്‍ മാത്രം ഒതുക്കും

ദിലീപില്‍ മാത്രം ഒതുക്കും

ഗൂഢാലോചന കേസ് ദിലീപില്‍ മാത്രം ഒതുക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് നീക്കമെന്ന് റിപ്പോര്‍ട്ടില്‍ പറുയന്നു. ക്വട്ടേഷന്‍ നല്‍കിയതു മുതല്‍ ഈ കൃത്യത്തില്‍ പങ്കാളികളായത് ദിലീപും പള്‍സര്‍ സുനിയും മാത്രമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഒത്തുതീര്‍പ്പിന് ശ്രമം

ഒത്തുതീര്‍പ്പിന് ശ്രമം

സംഭവം വിവാദമാകുകയും കോളിളക്കം സൃഷ്ടിച്ച കേസ് ആയി മാറുകയും ചെയ്തതോടെ കേസ് ഒതുക്കാന്‍ ശ്രമം നടത്തി. സുനിക്ക് പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമം നടത്തിയത് ദിലീപിന്റെ മാനേജരായ അപ്പുണ്ണിയാണെന്ന് കുറ്റപത്രത്തില്‍ പറയുമെന്നും സൂചനയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അപ്പുണ്ണി എവിടെ?

അപ്പുണ്ണി എവിടെ?

അപ്പുണ്ണി ഇപ്പോള്‍ ഒളിവിലാണ്. ഇയാളെ പിടിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. ഇയാള്‍ കേരളം വിട്ടുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ അപ്പുണ്ണി അറസ്റ്റിലാകും മുമ്പ് ജാമ്യം നേടാനാണ് ദിലീപ് ശ്രമിക്കുന്നുവെന്നാണ് വിവരം.

പ്രതിഭാഗത്തിന്റെ നീക്കം

പ്രതിഭാഗത്തിന്റെ നീക്കം

ദിലീപിന്റെ ജാമ്യ ഹര്‍ജി ശനിയാഴ്ച വൈകീട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി നടപടി സ്വീകിരിച്ചത്. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച പ്രതിഭാഗം മേല്‍ക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

രണ്ടാം പ്രതിയാകും

രണ്ടാം പ്രതിയാകും

ഇപ്പോള്‍ കേസില്‍ 11ാം പ്രതിയാണ് ദിലീപ്. ഇയാളെ രണ്ടാം പ്രതിയാക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. കാരണം ഗൂഢാലോചന കേസില്‍ വ്യക്തമായ തെളിവ് ലഭിച്ചാല്‍ ദിലീപ് രണ്ടാം പ്രതിയാകും.

കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നു

കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നു

ഈ സാഹചര്യത്തില്‍ ദിലീപിനെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ്. അതിന്റെ ഭാഗമായി ദിലീപും പള്‍സര്‍ സുനിയും ഗൂഢാലോചന നടത്തിയതിന് ദൃക്‌സാക്ഷികളായ രണ്ടു പേരുടെ മൊഴി രേഖപ്പെടുത്തി.

രഹസ്യമൊഴി തിരിച്ചടിയാകും

രഹസ്യമൊഴി തിരിച്ചടിയാകും

കാലടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി നല്‍കിയിട്ടുള്ളത്. മൊഴി നല്‍കിയ രണ്ടു പേരും ദിലീപ് നായകനായ ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ സൈറ്റിലുണ്ടായിരുന്നുവത്രെ. കേസില്‍ നിര്‍ണായകമാണ് ഈ രഹസ്യമൊഴി.

ചിത്രങ്ങള്‍ പുറത്തുവന്നു

ചിത്രങ്ങള്‍ പുറത്തുവന്നു

പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് ദിലീപ് നേരത്തെ നല്‍കിയ മൊഴി. എന്നാല്‍ അതിന് തൊട്ടുപിന്നാലെയാണ് ജോര്‍ജേട്ടന്‍സ് പൂരം സൈറ്റിലെ ചിത്രങ്ങള്‍ പുറത്തുവന്നത്. ഇതില്‍ ദിലീപിന് അല്‍പ്പം പിന്നിലായി പള്‍സര്‍ സുനി നില്‍ക്കുന്നതായി കാണാമായിരുന്നു.

വാദം പൊളിഞ്ഞു

വാദം പൊളിഞ്ഞു

ഇതോടെ പള്‍സര്‍ സുനിയെ അറിയില്ലെന്ന വാദം പൊളിയുകയായിരുന്നു. ഇരുവര്‍ക്കും അറിയാമായിരുന്നുവെന്നും സൈറ്റില്‍ വച്ച് ഇരുവരും സംസാരിച്ചത് കണ്ടുവെന്നും രഹസ്യമൊഴി ലഭിക്കുന്നത് പോലീസിന് കേസില്‍ ഏറെ സഹായകമാകുമെന്നാണ് കരുതുന്നത്.

സംഭാഷണം കേട്ടിരുന്നോ

സംഭാഷണം കേട്ടിരുന്നോ

എന്നാല്‍ ഇരുവരും കണ്ടുവെന്ന് മൊഴി നല്‍കിയെങ്കിലും ഇവര്‍ നടത്തിയ സംഭാഷണം കേട്ടിരുന്നോ എന്ന് വ്യക്തമല്ല. നിലവില്‍ കേസില്‍ ദിലീപിനെതിരേ കൂടുതുല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പോലീസ് നീക്കം. അതിന്റെ ഭാഗമായാണ് ഈ രഹസ്യമൊഴി. കൂടാതെ അപ്പുണ്ണിയെ വേഗത്തില്‍ പിടിക്കാന്‍ സാധിച്ചാല്‍ അതും പോലീസിന് നേട്ടമാകും.

English summary
Actress attack case: Dileep only one behind the Conspiracy
Please Wait while comments are loading...