കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെട്ടത് ഒരു സ്ത്രീ! ആ ശബ്ദം ആരുടേത്? കോടതിയെ അറിയിച്ചു

കേസിൽ തനിക്കെതിരെയുള്ള രേഖകളുടെ പകർപ്പ് ലഭ്യമാക്കണമെന്നും, കുറ്റപ്പത്രത്തിൽ വൈരുദ്ധ്യമുണ്ടെന്നും ആരോപിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെടുന്ന ശബ്ദം ഒരു സ്ത്രീയുടേത്??

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം നടിയെ ആക്രമിച്ച കേസ് വീണ്ടും വാർത്തകളിലിടം പിടിക്കുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങളടക്കമുള്ള സുപ്രധാന രേഖകൾ ആവശ്യപ്പെട്ട് നടൻ ദിലീപ് കോടതിയെ സമീപിച്ചതോടെയാണ് കോളിളക്കം സൃഷ്ടിച്ച കേസ് വീണ്ടും ചർച്ചാവിഷയമാകുന്നത്.

ഉത്തരം മുട്ടി അമലാപോൾ! മൂന്ന് മണിക്കൂറിന് ശേഷം നടിയെ അറസ്റ്റ് ചെയ്തു...തൊട്ടുപിന്നാലെ സുരേഷ് ഗോപിയുംഉത്തരം മുട്ടി അമലാപോൾ! മൂന്ന് മണിക്കൂറിന് ശേഷം നടിയെ അറസ്റ്റ് ചെയ്തു...തൊട്ടുപിന്നാലെ സുരേഷ് ഗോപിയും

ഭർത്താവുമായി അകന്നുകഴിയുന്നു! യുവ എംഎൽഎ പ്രതിഭാ ഹരി വിവാഹബന്ധം വേർപ്പെടുത്തുന്നു, പേരും മാറ്റി...ഭർത്താവുമായി അകന്നുകഴിയുന്നു! യുവ എംഎൽഎ പ്രതിഭാ ഹരി വിവാഹബന്ധം വേർപ്പെടുത്തുന്നു, പേരും മാറ്റി...

കേസിൽ തനിക്കെതിരെയുള്ള രേഖകളുടെ പകർപ്പ് ലഭ്യമാക്കണമെന്നും, കുറ്റപ്പത്രത്തിൽ വൈരുദ്ധ്യമുണ്ടെന്നും ആരോപിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് രണ്ട് ഹർജികളാണ് ദിലീപ് കോടതിയിൽ സമർപ്പിച്ചത്. ഈ ഹർജികൾ സമർപ്പിക്കുന്നതിനിടെയാണ് നടിയെ ആക്രമിക്കുിന്ന ദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെടുന്ന ശബ്ദം ഒരു സ്ത്രീയുടേതാണെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.

 കോടതിയിൽ...

കോടതിയിൽ...

നടിയെ ആക്രമിച്ച കേസിലെ കുറ്റപ്പത്രത്തിൽ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം. കുറ്റപ്പത്രങ്ങളിൽ വൈരുദ്ധ്യമുള്ളതിനാലാണ് തനിക്കെതിരായ രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ട് എട്ടാം പ്രതിയായ ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്.

പെൻഡ്രൈവും...

പെൻഡ്രൈവും...

കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് ലഭ്യമാക്കണമെന്നും ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവിന്റെ ഉള്ളടക്കം കേസുമായി ഒത്തുപോകുന്നതല്ലെന്നും, അതിനാൽ പെൻഡ്രൈവിന്റെ പകർപ്പ് ലഭ്യമാക്കണമെന്നുമാണ് ദിലീപിന്റെ ആവശ്യം.

കോടതിയിൽ പറഞ്ഞത്...

കോടതിയിൽ പറഞ്ഞത്...

ഇതുസംബന്ധിച്ച ഹർജികൾ സമർപ്പിക്കുന്നതിനിടെയാണ് പ്രതിഭാഗം അഭിഭാഷകൻ മറ്റൊരു നിർണ്ണായക വിവരം കോടതിയെ അറിയിച്ചത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെടുന്ന ശബ്ദം ഒരു സ്ത്രീയുടേതാണെന്നാണ് പ്രതിഭാഗം കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

ആ സ്ത്രീ...

ആ സ്ത്രീ...

പ്രതിഭാഗം അഭിഭാഷകന്റെ പുതിയ വെളിപ്പെടുത്തലോടെ നടിയെ ആക്രമിച്ച കേസ് വീണ്ടും ചർച്ചകളിലിടം പിടിച്ചിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെടുന്ന ശബ്ദം സ്ത്രീയുടേതാണെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചതായ വാർത്ത മാധ്യമം ദിനപ്പത്രത്തിന്റെ ഓൺലൈൻ എഡിഷനാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രഹസ്യമൊഴി...

രഹസ്യമൊഴി...

അതേസമയം, തിങ്കളാഴ്ച കേസിലെ മറ്റൊരു പ്രതിയായ മാർട്ടിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. പൾസർ സുനിയെ കോടതി മുറിക്ക് പുറത്തേക്ക് മാറ്റിനിർത്തിയാണ് അങ്കമാലി മജിസ്ട്രേറ്റ് മാർട്ടിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. ക്രിമിനൽ നടപടിക്രമം അനുസരിച്ച് മജിസ്ട്രേറ്റ് നേരിട്ടാണ് മൊഴിയെടുത്തത്.

എട്ടാം പ്രതി...

എട്ടാം പ്രതി...

ഏറെ ചർച്ച ചെയ്യപ്പെട്ട നടിയെ ആക്രമിച്ച കേസിൽ 2017 നവംബറിലാണ് ദിലീപിനെ പ്രതിചേർത്തുള്ള അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. ആകെ പന്ത്രണ്ട് പ്രതികളുള്ള കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. ആദ്യ കുറ്റപത്രത്തിലെ ഏഴ് പ്രതികളെ അതേസ്ഥാനത്ത് തന്നെ നിലനിർത്തിയാണ് അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം തയ്യാറാക്കിയത്.

അങ്കമാലി...

അങ്കമാലി...

കേസിന്റെ വിചാരണ ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പോലീസിനെ വെട്ടിലാക്കി ദിലീപ് പുതിയ നീക്കങ്ങൾ നടത്തിയത്. കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന് ഉൾപ്പെടെയുള്ള പരാതികൾ ഉന്നയിച്ചായിരുന്നു ദിലീപ് വീണ്ടും കോടതിയെ സമീപിച്ചത്.

ചോർന്നു...

ചോർന്നു...

ഇതിനു പിന്നാലെ കേസിലെ സാക്ഷിമൊഴികൾ ചോർന്നതും വലിയ വിവാദമായി. പ്രധാന സാക്ഷി മഞ്ജു വാര്യർ, റിമി ടോമി, കുഞ്ചാക്കോ ബോബൻ, സംയുക്ത വർമ്മ, തുടങ്ങിയവരുടെ സാക്ഷിമൊഴികളാണ് വിവിധ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നത്. ദിലീപിന്റെ മുൻഭാര്യയായ മഞ്ജു വാര്യർ അടക്കം സിനിമാ രംഗത്ത് നിന്ന് 50പേരാണ് സാക്ഷികൾ.

English summary
actress attack case; dileep submitted two petitions in angamalay court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X