കാവ്യാമാധവന്‍ സംശയ നിഴലില്‍ തന്നെ; അന്വേഷണ സംഘത്തിന്റെത് തന്ത്രം, 12 ദിനം നിര്‍ണായകം!!
ഈ കോര്‍ത്തിണക്കലിനിടെ ചില സംശയങ്ങള്‍ ഉയര്‍ന്നാല്‍ അക്കാര്യവും ഇല്ലാതാക്കാന്‍ പോലീസ് ശ്രമിക്കും.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഭാര്യ കാവ്യാമാധവന്‍ കേസില്‍ നിന്നു പൂര്‍ണമായി രക്ഷപ്പെട്ടുവെന്ന് പറയാന്‍ സാധിക്കില്ലെന്ന് വിലയിരുത്തല്‍. കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കിയെങ്കിലും, ഹൈക്കോടതിയില്‍ അന്വേഷണ സംഘം സ്വീകരിച്ച നിലപാട് തന്ത്രത്തിന്റെ ഭാഗമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കാവ്യയുടെ കാര്യത്തില്‍ അന്തിമ തീരുമാനം അന്വേഷണ സംഘം ഇപ്പോഴും എടുത്തിട്ടില്ലെന്ന ഒരു ഭാഗവും പ്രോസിക്യൂഷന്‍ പറഞ്ഞ കാര്യങ്ങളില്‍ വ്യക്തമാണ്. കാവ്യയെ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന അന്വേഷണ സംഘം കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു.
ഇക്കാര്യം പരിഗണിച്ചാണ് ഹൈക്കോടതി കാവ്യയുടെ ഹര്‍ജി തീര്‍പ്പാക്കിയത്. നാദിര്‍ഷയുടെ ഹര്‍ജിയില്‍ ഒക്ടോബര്‍ നാലിന് വാദം കേള്‍ക്കാനും ഹൈക്കോടതി തീരുമാനിച്ചിട്ടുണ്ട്. എന്താണ് കാവ്യയെ കുടുക്കുന്ന അന്വേഷണ സംഘത്തിന്റെ പോയിന്റ്...

ഈ നിമിഷം വരെ തെളിവില്ല
കാവ്യാമാധവന് ആശ്വസിക്കാന്‍ വകയായിട്ടില്ലെന്നാണ് വിലയിരുത്തല്‍. കാവ്യയെ പ്രതിയാക്കാന്‍ ഈ നിമിഷം വരെ തെളിവ് കിട്ടിയിട്ടില്ലെന്നാണ് അന്വേഷണ സംഘം കോടതിയെ ധരിപ്പിച്ചത്.

അറസ്റ്റിനും തീരുമാനിച്ചിട്ടില്ല
കാവ്യയ്‌ക്കെതിരേ ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അറസ്റ്റിനുള്ള സാധ്യതയില്ല എന്നാണ് കോടതിയെ ബോധിപ്പിച്ചിട്ടുള്ളത്. ഈ വാദം കേട്ടാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.

കേസില്‍ അന്വേഷണം തുടരുന്നു
കേസില്‍ അന്വേഷണം തീര്‍ന്നിട്ടില്ല. ഇപ്പോഴും തുടരുകയാണ്. ഇനിയും ചിലപ്പോള്‍ പുതിയ വെളിപ്പെടുത്തലോ മറ്റോ ഉണ്ടായാല്‍ അന്വേഷണ സംഘത്തിന് നിലപാട് മാറ്റാം.

പോലീസിന് തടസമുണ്ടാകില്ല
ഈ ഒരു ഭാഗം കാവ്യയുടെ കാര്യത്തില്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നുണ്ട്. തെളിവ് എന്തെങ്കിലും ലഭിച്ചാല്‍ കാവ്യയ്‌ക്കെതിരേ നടപടിയെടുക്കാന്‍ പോലീസിന് തടസമുണ്ടാകില്ല.

കുറ്റപത്രം തയ്യാറാക്കും
അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശേഷം കുറ്റപത്രം തയ്യാറാക്കും. അതിനിടെ എന്തും സംഭവിക്കാം.

ഇനിയും ദിവസങ്ങള്‍
കുറ്റപത്രം ഒക്ടോബര്‍ ഏഴിന് കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിട്ടുള്ളത്. അതായത് ഇനിയും പത്ത് ദിവസത്തിലധികമുണ്ട്.

പള്‍സറിനെ പൂര്‍ണമായി തള്ളിയിട്ടില്ല
അടുത്ത രണ്ടാഴ്ചക്കാലം കാവ്യയുടെ കാര്യത്തില്‍ നിര്‍ണായകമാണ്. പുതിയ തെളിവ് ലഭിച്ചില്ലെങ്കില്‍ പോലീസ് കാവ്യയെ വിടും. എന്നാല്‍ പള്‍സര്‍ സുനി പറഞ്ഞ കാര്യങ്ങള്‍ അന്വേഷണ സംഘം പൂര്‍ണമായി തള്ളിയിട്ടില്ല.

കുറ്റപത്രത്തിന്റെ സമഗ്രത
ഇതുവരെ തെളിവില്ലെന്ന പോലീസിന്റെ വാക്കുകള്‍ തന്നെയാണ് കാവ്യയെ പ്രതിരോധത്തിലാക്കുന്നത്. കുറ്റപത്രത്തിന്റെ സമഗ്രതയ്ക്ക് വേണ്ടി അന്വേഷണ സംഘം അന്തിമഘട്ടത്തില്‍ ശക്തമായ ചില നീക്കങ്ങള്‍ നടത്തിയേക്കാം.

തെളിവുകള്‍ കോര്‍ത്തിണക്കുന്നു
പഴുതടച്ചുള്ള അന്വേഷണമാണ് ഇതുവരെ നടന്നതെന്ന് നേരത്തെ നിരവധി നിയമ വിദഗ്ധര്‍ അഭിപ്രായപ്പെട്ടതാണ്. ലഭ്യമായ തെളിവുകള്‍ കോര്‍ത്തിണക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

സംശയങ്ങള്‍ ഉയര്‍ന്നാല്‍
ഈ കോര്‍ത്തിണക്കലിനിടെ ചില സംശയങ്ങള്‍ ഉയര്‍ന്നാല്‍ അക്കാര്യവും ഇല്ലാതാക്കാന്‍ പോലീസ് ശ്രമിക്കും. പള്‍സര്‍ സുനി ഒന്നിലധികം തവണ ദിലീപിനും കുടുംബത്തിനുമെതിരേ മൊഴി കൊടുത്തിട്ടുണ്ട്.

സുനിയുടെ മൊഴികള്‍
കാവ്യയുടെ വീട്ടില്‍ പോയിട്ടുണ്ട്, കാവ്യയുടെ കടയില്‍ പോയിട്ടുണ്ട്, കാവ്യയാണ് കേസിലെ മാഡം എന്നിങ്ങനെ നിരവധി മൊഴികളാണ് കാവ്യക്കെതിരേ പള്‍സര്‍ സുനി നല്‍കിയിട്ടുള്ളത്.

പള്‍സര്‍ സുനിയെ വിശ്വസിക്കാമോ
പള്‍സര്‍ സുനി ക്രിമിനല്‍ പശ്ചാത്തലത്തിലുള്ള വ്യക്തിയാണെന്ന വാദമാണ് കാവ്യ ഉയര്‍ത്തിയത്. ഇക്കാര്യം കോടതി പരിഗണിച്ചിട്ടുമുണ്ട്. എന്നാല്‍ ദിലീപിനെ കുടുക്കിയത് പള്‍സര്‍ സുനിയുടെ മൊഴിയാണെന്ന കാര്യവും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നാദിര്‍ഷയുടെ കാര്യം
അതിനിടെ നാദിര്‍ഷയുടെ ഹര്‍ജി എന്തുകൊണ്ടാണ് ഇന്ന് തീര്‍പ്പാക്കാത്തത് എന്ന കാര്യത്തില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്. കാരണം കാവ്യയുടേത് തീര്‍പ്പാക്കിയെങ്കിലും നാദിര്‍ഷയുടെത് അടുത്ത നാലിന് പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.

ഉത്തരം ലഭിച്ചില്ല?
നാദിര്‍ഷ കേസില്‍ പല കാര്യങ്ങളും ഒളിക്കുന്നുണ്ടെന്ന് നേരത്തെ പോലീസ് വാദം ഉന്നയിച്ചിരുന്നു. ചോദ്യം ചെയ്തപ്പോള്‍ പല കാര്യത്തിലും വ്യക്തമായ ഉത്തരം ലഭിച്ചില്ലെന്നും പോലീസ് കോടതിയെ ധരിപ്പിച്ചതാണ്.

മുദ്രവച്ച കവര്‍ പരിശോധിക്കും
ഈ പശ്ചാത്തലത്തിലാണ് നാദിര്‍ഷയെ ചോദ്യം ചെയ്ത വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുദ്രവച്ച കവറില്‍ അന്വേഷണ സംഘം കോടതിയില്‍ നല്‍കിയത്. ഇക്കാര്യം പരിശോധിച്ച ശേഷമായിരിക്കും നാദിര്‍ഷയുടെ കാര്യത്തില്‍ കോടതി തീരുമാനമെടുക്കുക.












Click it and Unblock the Notifications