കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താര പ്രൗഢിയിൽ കൈവീശിക്കാണിച്ചു!! ദിലീപിന് തൃശൂരിലും ആരാധകരുടെ കൂവൽ!! ഇനി ചോദ്യം ചെയ്യൽ!!

ജോയ്സ് പാലസ് ഹോട്ടൽ, ഗരുഡ ഹോട്ടൽ, കിണറ്റിൻകര ടെന്നീസ് ക്ലബ് എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച തെളിവെടുപ്പ് ഒന്നര മണിക്കൂർ കൊണ്ട് പൂർത്തിയാക്കി സംഘം മടങ്

  • By Gowthamy
Google Oneindia Malayalam News

തൃശൂർ: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ തൃശൂരിലെത്തിട്ട് തെളിവെടുപ്പ് നടത്തി. തൃശൂരിലെ മൂന്നിടങ്ങളിലാണ് വ്യാഴാഴ്ച ദിലീപിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ജോയ്സ് പാലസ് ഹോട്ടൽ, ഗരുഡ ഹോട്ടൽ, കിണറ്റിൻകര ടെന്നീസ് ക്ലബ് എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച തെളിവെടുപ്പ് ഒന്നര മണിക്കൂർ കൊണ്ട് പൂർത്തിയാക്കി സംഘം മടങ്ങി.

ഇവിടെയും ദിലീപിനെതിരെ കടുത്ത പ്രതിഷേധം തന്നെ ഉണ്ടായിരുന്നു. പ്രതിഷേധങ്ങൾക്കിടെയായിരുന്നു തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനു ശേഷം പോലീസ് ക്ലബിൽ എത്തിച്ച് ചോദ്യം ചെയ്യും. രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധിയായിരുന്നു പോലീസ് അനുവദിച്ചിരുന്നത്. വെള്ളിയാഴ്ച കസ്റ്റഡി കാലാവധി പൂർത്തിയാകുന്നതോടെ ദിലീപിനെ കോടതിയിൽ ഹാജരാക്കും.

ജോയ്സ് പാലസിലെ തെളിവെടുപ്പ്

ജോയ്സ് പാലസിലെ തെളിവെടുപ്പ്

തൃശൂർ നഗരത്തിലെ ജോയ്സ് പാലസിൽ ആയിരുന്നു ആദ്യ തെളിവെടുപ്പ് നടന്നത്. ബിഎംഡബ്ല്യു കാറിൽ വച്ച് പൾസർ സുനിക്ക് ദിലീപ് 10000 രീപ കൈമാറിയത് ഇവിടെവച്ചാണെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ തെളിവെടുപ്പിനായിരുന്നു ഇവിടെ എത്തിച്ചത്. സുരക്ഷാ കാരണങ്ങളാൽ ഇവിടെ ദിലീപിനെ പോലീസ് പുറത്തിറക്കിയില്ല. അഞ്ച് മിനിറ്റ് മാത്രമായിരുന്നു ഇവിടത്തെ ചോദ്യം ചെയ്യൽ.

ഗൂഢാലോചനയുടെ അവസാന ഘട്ടം

ഗൂഢാലോചനയുടെ അവസാന ഘട്ടം

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന അവസാനഘട്ടത്തിൽ നില്‍ക്കുമ്പോഴായിരുന്നു ജോയ്സ് പാലസിൽ വച്ച് ഗൂഢാലോചന നടത്തിയത്. ഹോട്ടലിലെ സന്ദർശന രജിസ്റ്ററിൽ പേരെഴുതിയ ശേഷമായിരുന്നു സുനി ദിലീപുമായി കൂടിക്കാഴ്ച നടത്തിയത്. പുറത്ത് കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇരുന്നായിരുന്നു ഇരുവരും സംസാരിച്ചത്.

ഗരുഡ ഹോട്ടലിലും ഗൂഢാലോചന

ഗരുഡ ഹോട്ടലിലും ഗൂഢാലോചന

ജോയ്സ് പാലസിൽ നിന്ന് അര കിലോമീറ്റർ ദൂരം മാത്രമുള്ള ഗരുഡ ഹോട്ടലിലാണ് രണ്ടാമത് തെളിവെടുപ്പ് നടത്തിയത്. ജോർജേട്ടൻസ് പൂരം ചിത്രീകരിക്കുന്ന വേളയിൽ ദിലീപ് 14 ദിവസം ഇവിടെ താമസിച്ചിരുന്നു. മൂന്നു തവണ ഇവിടെ വച്ച് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

എട്ടാം നിലയിലെ 801ാം നമ്പർ മുറി

എട്ടാം നിലയിലെ 801ാം നമ്പർ മുറി

ഗരുഡ ഹോട്ടലിലെ 801ാം നമ്പർ മുറിയിലാണ് ദിലീപ് താമസിച്ചരുന്നത്. ലിഫ്റ്റ് മാർഗമായിരുന്നു അന്വേഷണ സംഘം ദിലീപുമായി ഇവിടെ എത്തിയത്. അതേസമയം പൾസർ സുനി ഇവിടെ എത്തിയതിന് തെളിവ് ലഭിച്ചില്ലെന്നാണ് സൂചന. മാധ്യമ പ്രവർത്തകർക്കും ജനങ്ങൾക്കും ഇവിടേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. നാലുമിനിട്ട് മാത്രമായിരുന്നു ഇവിടെ തെളിവെടുപ്പ്.

കൈയ്യെടുത്ത് കാണിച്ച്

കൈയ്യെടുത്ത് കാണിച്ച്

ഗരുഡ ഹോട്ടലിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ കൂടി നിന്നവരെ സ്വതസിദ്ധമായ ശൈലിയിൽ ദിലീപ് കൈയ്യെടുത്ത് കാണിച്ചിരുന്നു. എന്നാൽ ജനം കൂകിയാണ് മറുപടി നൽകിയത്. ശക്തമായ പ്രതിഷേധമാണ് തെളിവെടുപ്പിന് കൊണ്ടുപോയ സ്ഥലഘങ്ങളിൽ ഉണ്ടായത്.

ജോർജേട്ടൻസ് പൂരം ലൊക്കേഷൻ

ജോർജേട്ടൻസ് പൂരം ലൊക്കേഷൻ

ജോർ‌ജേട്ടൻസ് പൂരം എന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായ ടെന്നീസ് അക്കാഡമിയിലാണ് അടുത്ത തെളിവെടുപ്പ്. ഇവിടത്തെ ജീവനക്കാരൻ എടുത്ത സെൽഫിയാണ് അന്വേഷണത്തിൽ നിർ‍ണായകമായത്. ജീവനക്കാരൻ ദിലീപിനൊപ്പം എടുത്ത സെൽഫിയിൽ പുറകെ മാറി സുനിയും ഉണ്ടായിരുന്നു. സുനിയെ അറിയില്ലെന്ന് പറഞ്ഞ ദിലീപിന്റെ വാദം പൊളിഞ്ഞത് ഈ ചിത്രം പുറത്തുവന്നതോടെയായിരുന്നു.

എഐവൈഎഫ് പ്രതിഷേധം

എഐവൈഎഫ് പ്രതിഷേധം

ടെന്നിസ് അക്കാഡമിയിൽ എഐഎസ്എഫിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. പീഡന വീര ദിലീപേ എന്നൊക്കെ വിളിച്ചായിരുന്നു പ്രതഷേധക്കാർ ദിലീപിനെ വരവേറ്റത്. ദിലീപിനെ കരിങ്കൊടിയും കാണിച്ചിരുന്നു. അതേസമയം ഇവിടെ വച്ച് പോലീസ് ചോദിച്ച ചില ചോദ്യങ്ങൾക്ക് ദിലീപ് കൃത്യമായി മറുപടി നൽകിയിരുന്നു.

മാധ്യമപപ്രവർത്തകരുടെ ചോദ്യം

മാധ്യമപപ്രവർത്തകരുടെ ചോദ്യം

ഇവിടെ വച്ച് മാധ്യമ പ്രവർത്തകർ ചില ചോദ്യങ്ങൾ ചോദിച്ചിരുന്നുവെങ്കിലും ദിലീപ് മറുപടി നൽകിയില്ല. കലാഭവൻ മണിയുടെ മരണത്തിലെ പങ്ക്, ദിലീപിനെതിരെ ഗൂഢാലോചന ഉണ്ടോ എന്നൊക്കെയായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യം.

ചോദ്യം ചെയ്യൽ

ചോദ്യം ചെയ്യൽ

തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം ദിലീപിനെ വീണ്ടും പോലീസ് ക്ലബിൽ എത്തിച്ചു. ഇവിടെ ഉന്നത ഉദ്യോഗസ്ഥർ ദിലീപിനെ ചോദ്യം ചെയ്യും. രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കുന്നതോടെ ദിലീപിനെ കോടതിയിൽ ഹാജരാക്കും.

English summary
actress attack case evidence pickup in thrissur with dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X