ദിലീപിനെ പുറത്താക്കിയതിന് പിന്നില്‍ പൃഥ്വിരാജ് അല്ല; പിന്നെ ആര്? രമ്യനമ്പീശന്‍ തുറന്നുപറയുന്നു

 • Posted By: വിശ്വനാഥന്‍
Subscribe to Oneindia Malayalam
cmsvideo
  പൃഥ്വി പറഞ്ഞിട്ട് ദിലീപിനെ പുറത്താക്കിയത് മമ്മൂട്ടിയോ? തുറന്ന് പറഞ്ഞ് രമ്യ | Oneindia Malayalam

  കൊച്ചി: ആക്രമണത്തിന് ഇരയായ യുവ നടിയുടെ അടുത്ത സുഹൃത്താണ് നടി രമ്യനമ്പീശന്‍. രമ്യ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത അമ്മയുടെ എക്‌സിക്യുട്ടീവ് യോഗമാണ് കേസില്‍ അറസ്റ്റിലായ ദിലീപിനെ താരസംഘടനയില്‍ നിന്ന് പുറത്താക്കിയത്. സത്യത്തില്‍ ദിലീപിനെ പുറത്താക്കാന്‍ ആര്‍ക്കായിരുന്നു നിര്‍ബന്ധം.

  പ്രമുഖ നടിയുടെ ഇപ്പോഴത്തെ അവസ്ഥ; കാല്‍ മുറിച്ച്, കാന്‍സര്‍ ബാധിച്ച്, വൃക്ക തകരാര്‍... പെണ്‍പട ഇറങ്ങി

  മമ്മൂട്ടിയുടെ വീട്ടിലായിരുന്നു അന്ന് അമ്മ ഭാരവാഹികള്‍ അവൈലബിള്‍ എക്‌സിക്ക്യുട്ടീവ് യോഗം ചേര്‍ന്നത്. രമ്യ നമ്പീശന് പുറമെ പൃഥ്വിരാജും മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. പക്ഷേ ദിലീപിനെതിരേ കളിച്ചത് പൃഥ്വിരാജ് മാത്രമാണെന്ന ചില ആരോപണങ്ങള്‍ അടുത്തിടെ ഉയര്‍ന്നു. യോഗത്തില്‍ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുകയാണ് രമ്യ നമ്പീശന്‍...

  ഉപരോധത്തില്‍ നട്ടംതിരിഞ്ഞു ഖത്തര്‍; അമീര്‍ വാക്കുകള്‍ മാറ്റി, സൗദി അറേബ്യയുടെ സമ്മര്‍ദ്ദങ്ങള്‍ ഏറ്റു

  നടിക്കൊപ്പം നിന്നവര്‍

  നടിക്കൊപ്പം നിന്നവര്‍

  ദിലീപ് വിഷയത്തില്‍ തുടക്കം മുതല്‍ ആക്രമണത്തിനിരയായ നടിക്കൊപ്പം നിന്നവരില്‍ പ്രമുഖയാണ് രമ്യ. ഒടുവില്‍ ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴും അവര്‍ നിലപാട് ആവര്‍ത്തിച്ചിരുന്നു.

  നടിമാര്‍ക്കിടയില്‍ ഉറച്ച ശബ്ദം

  നടിമാര്‍ക്കിടയില്‍ ഉറച്ച ശബ്ദം

  നടിമാര്‍ക്കിടയില്‍ ഉറച്ച ശബ്ദമാണ് രമ്യയുടെത്. കൂടാതെ അമ്മ അസോസിയേഷന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ ഏക വനിതാ അംഗവുമാണ് രമ്യ.

  പൃഥ്വിരാജിന്റെ സമ്മര്‍ദ്ദം മൂലമല്ല

  പൃഥ്വിരാജിന്റെ സമ്മര്‍ദ്ദം മൂലമല്ല

  അതുകൊണ്ട് തന്നെ രമ്യ നമ്പീശന് ദിലീപിനെ പുറത്താക്കിയ അമ്മ യോഗത്തെ കുറിച്ച് പറയാന്‍ കഴിയും. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത് പൃഥ്വിരാജിന്റെ സമ്മര്‍ദ്ദം മൂലമല്ലെന്ന് രമ്യ പറഞ്ഞു.

  ഒരാള്‍ മാത്രം എടുക്കുന്നതല്ല

  ഒരാള്‍ മാത്രം എടുക്കുന്നതല്ല

  ഒരാളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ല ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് രമ്യ പറഞ്ഞു. തീരുമാനങ്ങളൊന്നും ഒരാള്‍ മാത്രം എടുക്കുന്നതല്ലെന്നും അവര്‍ വ്യക്തമാക്കി.

  തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്

  തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്

  ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത് കൂട്ടായ ചര്‍ച്ചയുടെ ഭാഗമാണ്. പൃഥ്വി, ഞാന്‍ തുടങ്ങി അമ്മയിലെ എല്ലാ അംഗങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ തേടിയ ശേഷമാണ് എക്‌സിക്യുട്ടീവ് അംഗങ്ങള്‍ തീരുമാനം മാധ്യമങ്ങളെ അറിയിച്ചതെന്നും രമ്യ പറഞ്ഞു.

  ഗണേഷ് കുമാര്‍ ആരോപിച്ചത്

  ഗണേഷ് കുമാര്‍ ആരോപിച്ചത്

  പൃഥ്വിരാജിന് വേണ്ടിയാണ് മമ്മൂട്ടി ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചിരുന്നു. ഇക്കാര്യത്തിലുള്ള വിശദീകരണമാണ് രമ്യ നമ്പീശന്‍ നല്‍കിയത്.

  നിരപരാധിയാണെന്ന് കണ്ടെത്തിയാല്‍

  നിരപരാധിയാണെന്ന് കണ്ടെത്തിയാല്‍

  ദിലീപ് നിരപരാധിയാണെന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തോട് മാപ്പ് ചോദിക്കണമെന്നും അമ്മയില്‍ തിരിച്ചെടുക്കണമെന്നും രമ്യ അഭിപ്രായപ്പെട്ടു.

  50 ശതമാനം വനിതകള്‍

  50 ശതമാനം വനിതകള്‍

  അമ്മയില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്നും രമ്യ പറഞ്ഞു.

  പ്രതികരണം ലഭിച്ചിട്ടില്ല

  പ്രതികരണം ലഭിച്ചിട്ടില്ല

  വാക്കാല്‍ അങ്ങനെ ഒരു അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. സ്ത്രീ പങ്കാളിത്തം കൂടുതല്‍ വരണമെന്നാണ് ഇത്തരമൊരു ആവശ്യത്തിന്റെ ലക്ഷ്യം. അവര്‍ ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ടെന്നും രമ്യ വിശദീകരിച്ചു.

  ഭീഷണി സ്വരം ഉയര്‍ന്നിട്ടില്ല

  ഭീഷണി സ്വരം ഉയര്‍ന്നിട്ടില്ല

  മലയാള സിനിമാ മേഖലയില്‍ നിന്ന് ആരുടെ ഭാഗത്തുനിന്നും ഭീഷണി സ്വരം ഉയര്‍ന്നിട്ടില്ല. വനിതാ സംഘടനയുടെ ഭാഗമായതിനാല്‍ സിനിമയില്‍ തഴയപ്പെടുന്നു എന്ന് തോന്നിയിട്ടുമില്ല.

  എല്ലാം വേഗത്തിലാക്കി

  എല്ലാം വേഗത്തിലാക്കി

  സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മ നേരത്തെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പുതിയ സംഭവങ്ങള്‍ ഇക്കാര്യം വേഗത്തിലാക്കി എന്നതാണ് സത്യം. സിനിമയില്‍ സ്ത്രീകള്‍ക്ക് പേടി കൂടാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നും രമ്യ പറഞ്ഞു.

  English summary
  Actress Attack case: Expelling Dileep was a group Dicision, says Remya Nambeesan

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്