കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'20 അഭിഭാഷകരെ കൊണ്ടു വന്ന് ചോദ്യം ചെയ്യലുകൾ,മാനസിക പീഡനം'; വിചാരണ കോടതിക്കെതിരെ സർക്കാരും

Google Oneindia Malayalam News

കൊച്ചി; നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.വിചാരണക്കോടതി പക്ഷപാതിത്വപരമായാണ് പെരുമാറുന്നതെന്നാണ് ഹൈക്കോടതിയിൽ നടി ആരോപിച്ചിച്ചത്. നടിയുടെ ആരോപണങ്ങൾ ശരിവെച്ച് വിചാരണക്കോടതിക്കെതിരെ സർക്കാരും കോടതിയിൽ നിലപാടെടുത്തു. വിചാരണക്കോടതി പക്ഷപാതപരമായാണ് പെരുമാറുന്നത് എന്നതുൾപ്പടെയുള്ള ആരോപണങ്ങളാണ് സർക്കാർ ഉയർത്തിയത്.

 വിചാരണക്കോടതിക്കെതിരെ

വിചാരണക്കോടതിക്കെതിരെ

കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടാണ് നടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ്നടിയുടെ ആരോപണം.വിചാരണ കോടതിക്ക് എതിരെ നേരത്തെ പ്രോസിക്യൂഷന്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.കേസ് പരിഗണിക്കവേ വിചാരണക്കോടതിക്കെതിരെ നടി തന്റെ പരാതികൾ ആവർത്തിച്ചു.

 കോടതിയുടെ നിശബ്ദത

കോടതിയുടെ നിശബ്ദത

20 അഭിഭാഷകരെ കൊണ്ടുവന്നാണ്പലപ്പോഴും ചോദ്യം ചെയ്യലുകളുണഅടാകുന്നത്. ചോദ്യം ചെയ്യലിന്റെ പേരിൽ കടുത്ത മാനസിക പീഡനമാണ് നേരിടുന്നത്. വിസ്താര സമയത്ത് പ്രധാന പ്രതിയുടെ അഭിഭാഷകൻ തന്നോട് മോശമായി പെരുമാറി. ഈസമയത്തെല്ലാം കോടതി നിശബദ്ത പുലർത്തുകയാണെന്നും നടി കോടതിയിൽ വ്യക്തമാക്കി.

 രേഖകൾ നൽകുന്നില്ല

രേഖകൾ നൽകുന്നില്ല

അതേസമയം മാനസികമായി പീഡിപ്പിക്കുന്നെന്ന നടിയുടെ ആക്ഷേപം വിചാരണക്കോടതി പരിഗണിച്ചില്ലെന്ന് സർക്കാരും കോടതിൽ വ്യക്തമാക്കി. കേസുമായി പലപ്രധാന രേഖകളുംകോടതി പ്രതിഭാഗത്തിന് നൽകുമ്പോൾ പ്രോസിക്യൂഷന് നൽകുന്നില്ലെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു.

 അതിരുവിട്ട ചോദ്യങ്ങൾ

അതിരുവിട്ട ചോദ്യങ്ങൾ

രഹസ്യ വിചാരണ എന്നതിന്റെ അന്തസത്ത തകർക്കും വിധമായിരുന്നു പലപ്പോഴും വിചാരണകോടതിയിൽ നടന്ന കാര്യങ്ങളെന്ന് സർക്കാരും കോടതിയിൽ അറിയിച്ചു. പലപ്പോഴും അതിരുവിട്ട ചോദ്യങ്ങളാണ് പ്രതിഭാഗം അഭിഭാഷകൻ നടിയോട് പലപ്പോഴും ഉയർത്തിയതെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.

 കീഴ്വഴക്കങ്ങളുടെ ലംഘനം

കീഴ്വഴക്കങ്ങളുടെ ലംഘനം

കേസ് വിചാരണ നിർത്തിവെയ്ക്കാൻ പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതേ വിചാരണ കോടതിതന്നെ അപേക്ഷ സംബന്ധിച്ച് തിരുമാനം എടുത്തത് കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

Recommended Video

cmsvideo
ഏറ്റവും അടുത്ത സുഹൃത്തായി നിന്ന് കാലുവാരി ഭാമ | Oneindia Malayalam
 തിങ്കളാഴ്ച പരിഗണിക്കും

തിങ്കളാഴ്ച പരിഗണിക്കും

കോടതിയില്‍ നടന്ന കാര്യങ്ങൾ വിശദമായി സീൽ ചെയ്ത കവറിൽ ഹൈക്കോടതിക്ക് നൽകാൻ തയ്യാറാണെന്നും കോടതിയിൽ സ്‍ക്കാർ പറഞ്ഞു. വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കാം എന്ന് ഹൈക്കോടതി അറിയിച്ചു. കേസ് വീണ്ടും തിങ്കളാഴ്ച കോടതി പരിഗണിക്കും.

English summary
actress attack case; government against the trial court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X