Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് സര്‍ക്കാര്‍ പിന്തുണയോ? പിണറായിക്ക് താല്‍പ്പര്യക്കുറവ്!! വനിതാ കമ്മീഷന്‍ പറയുന്നത് നോക്കൂ...

നടി ആക്രമിക്കപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്നാണ് ലളിത കുമാരമംഗലം പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനോട് വിഷയത്തെ കുറിച്ച് ചോദിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

ദില്ലി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ജയിലിലായിട്ട് രണ്ടുമാസം പിന്നിട്ടു. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയെ തുടക്കത്തില്‍ തന്നെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്തു. ചിലരുടെ അറസ്റ്റും രേഖപ്പെടുത്തി.

എന്നാല്‍ ദേശീയ വനിതാ കമ്മീഷന്‍ പറയുന്നത് മറ്റൊന്നാണ്. കേസില്‍ പിണറായി സര്‍ക്കാരിന് വേണ്ടത്ര താല്‍പ്പര്യമില്ലെന്നാണ് കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചത്. എന്താണിതിന് കാരണം. അവര്‍ തെളിവായി പറയുന്ന കാര്യങ്ങളും നിസാരമല്ല.

 പിണറായിയോട് ചോദിച്ചു

പിണറായിയോട് ചോദിച്ചു

നടി ആക്രമിക്കപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്നാണ് ലളിത കുമാരമംഗലം പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനോട് വിഷയത്തെ കുറിച്ച് ചോദിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

ഒഴുക്കന്‍ മട്ടിലുള്ള പ്രതികരണം

ഒഴുക്കന്‍ മട്ടിലുള്ള പ്രതികരണം

പിണറായി വിജയന്‍ വനിതാ കമ്മീഷന് തൃപ്തികരമായ മറുപടി നല്‍കിയില്ലത്രെ. ഇതാണ് ലളിത കുമാരമംഗലത്തെ ചൊടിപ്പിച്ചത്. ഒഴുക്കന്‍ മട്ടിലുള്ള പ്രതികരണമായിരുന്നുവത്രെ പിണറായിയുടേത്.

ഇനിയും വിശദീകരണം തേടും

ഇനിയും വിശദീകരണം തേടും

രാഷ്ട്രീയ കാരണങ്ങളാകാം സര്‍ക്കാര്‍ ഇത്തരം നിലപാട് സ്വീകരിക്കാന്‍ കാരണമെന്ന് ലളിത കുമാരമംഗലം സൂചിപ്പിക്കുന്നു. മുഖ്യമന്ത്രിയോടും ഡിജിപിയോടും അന്വേഷണം നീളുന്ന കാര്യത്തില്‍ വിശദീകരണം തേടുമെന്നും കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

സ്വമേധയാ കേസെടുത്ത് കേരളത്തിലേക്ക്

സ്വമേധയാ കേസെടുത്ത് കേരളത്തിലേക്ക്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നേരത്തെ വനിതാ കമ്മീഷന്‍ നേരിട്ട് കേസെടുത്തിരുന്നു. വിവരങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷന്‍ അംഗമായ സുഷമാ സാഹുവിനെ കേരളത്തിലേക്ക് അയക്കുകയും ചെയ്തു.

കൃത്യമായ മറുപടിയില്ല

കൃത്യമായ മറുപടിയില്ല

സുഷമാ സാഹു ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ തേടി. സര്‍ക്കാരിനോടും പ്രതികരണം ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് കൃത്യമായ മറുപടി നല്‍കാന്‍ സാധിച്ചില്ലെന്ന് ലളിത കുമാരമംഗലം പറയുന്നു.

നടിയുടെ കുടുംബത്തിനില്ലാത്ത ആക്ഷേപം

നടിയുടെ കുടുംബത്തിനില്ലാത്ത ആക്ഷേപം

കേസില്‍ കുറ്റപത്രം നല്‍കാനിരിക്കുകയാണെന്ന ഒഴുക്കന്‍ മറുപടിയാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന ലഭിച്ചതെന്ന് ലളിത കുമാരമംഗലം പറഞ്ഞു. സര്‍ക്കാരിന്റെ അന്വേഷണത്തില്‍ ആക്രമിക്കപ്പെട്ട നടിയുടെ കുടുംബത്തിനില്ലാത്ത ആക്ഷേപമാണിപ്പോള്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ഉന്നയിക്കുന്നത്.

സിബിഐ അന്വേഷണം വേണ്ട

സിബിഐ അന്വേഷണം വേണ്ട

കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് നടിയുടെ സഹോദരന്‍ വ്യക്തമാക്കിയിരുന്നു. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് പറയുമ്പോള്‍ കേസില്‍ നിന്നു പിന്‍മാറുന്നു എന്നര്‍ഥമില്ല. സിബിഐ വേണ്ടെന്ന് മാത്രം. നിലവിലെ അന്വേഷണത്തില്‍ കുടുംബം തൃപ്തരാണ്.

 മുഖ്യമന്ത്രിയുടെ നിലപാട്

മുഖ്യമന്ത്രിയുടെ നിലപാട്

പോലീസ് അന്വേഷണത്തില്‍ തൃപ്തരാണെന്ന് കുടുംബം വ്യക്തമാക്കി. ഇതുവരെയുള്ള അന്വേഷണം സത്യസന്ധമാണെന്നാണ് തങ്ങള്‍ കരുതുന്നത്. മുഖ്യമന്ത്രിയുടെ ധീരമായ നിലപാടിലും സംതൃപ്തിയുണ്ടെന്നും സഹോദരന്‍ വ്യക്തമാക്കി.

ഒരിക്കലും പിന്‍മാറില്ല

ഒരിക്കലും പിന്‍മാറില്ല

കേസില്‍ നിന്ന് ഒരിക്കലും പിന്‍മാറില്ല. കേസുമായി മുന്നോട്ട് പോകുക തന്നെ ചെയ്യും. അതിന് വേണ്ടിയാണ് കേസ് കൊടുത്തത്. പിന്‍മാറാനാണെങ്കില്‍ കേസ് കൊടുക്കില്ലായിരുന്നുവെന്നും സഹോദരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

 ചോദ്യം പല കോണുകളില്‍ നിന്ന്

ചോദ്യം പല കോണുകളില്‍ നിന്ന്

കേസില്‍ നിന്ന് പിന്‍മാറുമോ എന്ന ചോദ്യം പല കോണുകളില്‍ നിന്ന് ഉയരുന്നുണ്ടെന്ന് സഹോദരന്‍ വ്യക്തമാക്കുന്നു. കാരണം കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇരുവിഭാഗവും സിനിമാ മേഖലയിലുള്ളവരാണ്. അപ്പോള്‍ ഒത്തുതീര്‍പ്പിലെത്തുമോ എന്നാണ് പലര്‍ക്കും അറിയേണ്ടത്.

കുടുംബത്തിന്റെ തീരുമാനം

കുടുംബത്തിന്റെ തീരുമാനം

ഇക്കാര്യത്തില്‍ സഹോദരന്‍ നിലപാട് കടുപ്പിച്ചു. ഒരുതരത്തിലും കേസില്‍ നിന്ന് പിന്‍മാറില്ലെന്നും കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കുടുംബത്തിന്റെ തീരുമാനമെന്നും സഹോദരന്‍ സംശയലേശമന്യേ വ്യക്തമാക്കി.

കൃത്യമായ വഴിയിലൂടെ

കൃത്യമായ വഴിയിലൂടെ

അന്വേഷണം കൃത്യമായ വഴിയിലൂടെ തന്നെയാണ് പോകുന്നതെന്നാണ് നടിയുടെ കുടുംബം കരുതുന്നത്. ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തരാണ്. അതുകൊണ്ട് തന്നെ സിബിഐ അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും സഹോദരന്‍ വ്യക്തമാക്കി.

എന്റെ കുടുംബത്തിന്റെ പിന്‍ബലം

എന്റെ കുടുംബത്തിന്റെ പിന്‍ബലം

നടിക്ക് പിന്തുണ നല്‍കുന്നവര്‍ക്ക് പോസ്റ്റില്‍ നന്ദി അറിയിക്കുന്നുമുണ്ട്. ഞാന്‍ നേരില്‍ അറിയുന്നതും അറിയാത്തവരുമായ നിങ്ങള്‍ സുഹൃത്തുക്കളാണ് എന്റെ കുടുംബത്തിന്റെ പിന്‍ബലമെന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നു.നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും കുടുംബം അഭ്യര്‍ഥിക്കുന്നു.

ഹൈക്കോടതിക്ക് തൃപ്തിയില്ല

ഹൈക്കോടതിക്ക് തൃപ്തിയില്ല

ഹൈക്കോടതി കഴിഞ്ഞ ദിവസം പോലീസ് അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അന്വേഷണത്തിന്റെ വിശ്വാസ്യതയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതായിരുന്നു ഹൈക്കോടതിയുടെ വാക്കുകള്‍. അന്വേഷണം സിനിമാ തിരക്കഥ പോലെ നീണ്ടുപോകുകയാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

സിബിഐ വേണമെന്ന് ഹര്‍ജി

സിബിഐ വേണമെന്ന് ഹര്‍ജി

കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. കറുകച്ചാല്‍ സ്വദേശി റോയി മാമനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പോലീസ് അന്വേഷണത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി വന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+