കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് കേസില്‍ പിസി ജോര്‍ജ് പെട്ടു; കേസില്‍ കുടുങ്ങി, വന്‍സ്രാവുകളെ തേടി പോലീസ്!!

പിസി ജോര്‍ജിന്റെ കാര്യത്തില്‍ നിയമസഭാ സ്പീക്കര്‍ ഇടപെടണമെന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ആവശ്യപ്പെട്ടിരുന്നു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

തിരുവനന്തപുരം: പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസ് നടന്‍ ദിലീപ് അറസ്റ്റിലായതിന് ശേഷമാണ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തു കുറ്റപത്രം സമര്‍പ്പിച്ചിരിക്കെ ആയിരുന്നു ദിലീപിന്റെ അറസ്റ്റ്. ദിലീപിന് തുടക്കം മുതല്‍ പൂര്‍ണ പിന്തുണ നല്‍കിയിരുന്നു പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. പിസി ജോര്‍ജും കേസില്‍ കുടുങ്ങുമെന്ന വാര്‍ത്തകളാണിപ്പോള്‍ വരുന്നത്.

ആക്രമണത്തിനിരയായ നടിയെ പരാമര്‍ശിച്ച് പിസി ജോര്‍ജ് നേരത്തെ നിരവധി തവണ പ്രസ്താവനകള്‍ ഇറക്കിയിരുന്നു. ഇതില്‍ പലരും ഏറെ വിവാദവുമായി. ഈ വിഷയവുമായി ബന്ധപ്പെട്ട് പിസി ജോര്‍ജിനെതിരേ കേസെടുക്കാനാണ് സംസ്ഥാന വനിതാ കമ്മീഷന്റെ തീരുമാനം. കേസില്‍ പള്‍സര്‍ സുനി പറഞ്ഞ വന്‍ സ്രാവുകളെ തേടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കെയാണ് പുതിയ സംഭവങ്ങള്‍. വന്‍ സ്രാവുകള്‍ ഇല്ലെന്നും പള്‍സര്‍ സുനി അന്വേഷണം വഴി തെറ്റിക്കാന്‍ നടത്തുന്ന നീക്കമാണിതെന്ന സൂചനയും പോലീസ് നല്‍കിയിരുന്നു.

കേസെടുക്കുന്നതില്‍ കുഴപ്പമില്ല

കേസെടുക്കുന്നതില്‍ കുഴപ്പമില്ല

പിസി ജോര്‍ജിനെതിരേ കേസെടുക്കുന്നതില്‍ കുഴപ്പമില്ലെന്ന് വനിതാ കമ്മീഷന് നിയമോപദേശം ലഭിച്ചു. ഒന്നില്‍ കൂടുതല്‍ തവണ പിസി ജോര്‍ജ് നടിയുടെ വിഷയത്തില്‍ തുറന്നടിച്ച് സംസാരിച്ചിരുന്നു.

നിയമ ഓഫീസറോട് നിലപാട് ചോദിച്ചു

നിയമ ഓഫീസറോട് നിലപാട് ചോദിച്ചു

തുടര്‍ന്നാണ് വനിതാ കമ്മീഷന്‍ നിയമ ഓഫീസറോട് വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ടത്. കേസെടുക്കുന്നതില്‍ കുഴപ്പമുണ്ടോ എന്നാണ് കമ്മീഷന്‍ ആരാഞ്ഞത്. കുഴപ്പമില്ലെന്ന് ലോ ഓഫീസര്‍ മറുപടി അറിയിച്ചു.

ഒമ്പതാം തിയ്യതി തീരുമാനം

ഒമ്പതാം തിയ്യതി തീരുമാനം

അടുത്ത ഒമ്പതാം തിയ്യതി വനിതാ കമ്മീഷന്‍ യോഗം ചേരുന്നുണ്ട്. അന്ന് പിസി ജോര്‍ജിനെതിരേ കേസെടുക്കുന്ന കാര്യം യോഗം പരിഗണിക്കും. അന്നു തന്നെ ചിലപ്പോള്‍ കേസെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

നടിക്കെതിരേ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശനത്തിനെതിരേ വിവിധ കോണുകളില്‍ നിന്നു പ്രതിഷേധം ഉയര്‍ന്നിരുന്നു. പിസി ജോര്‍ജിനെതിരേ കേസെടുക്കണമെന്ന് ജനാധിപത്യ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ ഉള്‍പ്പെടെയുള്ളളവര്‍ ആവശ്യപ്പെട്ടു.

ജോര്‍ജിനെ ചോദ്യം ചെയ്യണം

ജോര്‍ജിനെ ചോദ്യം ചെയ്യണം

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘം ഉടന്‍ പിസി ജോര്‍ജിനെ ചോദ്യം ചെയ്യണം. ദിലീപിനെതിരായ അന്വേഷണം വഴിതിരിച്ചുവിടാനാണ് പിസി ജോര്‍ജ് ശ്രമിക്കുന്നതെന്നും ആനി രാജ കുറ്റപ്പെടുത്തിയിരുന്നു.

സിനിമാ മേഖലില്‍ നിന്നു പ്രതികരണം

സിനിമാ മേഖലില്‍ നിന്നു പ്രതികരണം

രാഷ്ട്രീയ കേരളം ലജ്ജിക്കണമെന്നാവശ്യപ്പെട്ടാണ് പിസി ജോര്‍ജിന്റെ പ്രസ്താവനകള്‍ക്കെതിരേ സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്തെത്തിയത്. ഇവരാണ് വിഷയം വനിതാ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

സ്പീക്കറുടെ നിലപാട്

സ്പീക്കറുടെ നിലപാട്

പിസി ജോര്‍ജിന്റെ കാര്യത്തില്‍ നിയമസഭാ സ്പീക്കര്‍ ഇടപെടണമെന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ പൊതു സമൂഹം വിലയിരുത്തട്ടെ എന്നായിരുന്നു സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ പ്രതികരണം.

സഭയ്ക്ക് പുറത്ത്

സഭയ്ക്ക് പുറത്ത്

സഭയ്ക്ക് പുറത്ത് എംഎല്‍എമാര്‍ എങ്ങനെ പെരുമാറണം എന്ന് നിര്‍ദേശിക്കാന്‍ സ്പീക്കര്‍ക്ക് കഴിയില്ലെന്നും ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് വനിതാ കമ്മീഷന് നിയമോപദേശം ലഭിച്ചിരിക്കുന്നത്.

ദിലീപിനെ അനുകൂലിച്ച് പിസി

ദിലീപിനെ അനുകൂലിച്ച് പിസി

ദിലീപിനെതിരേ ഒരു തെളിവ് പോലും ഇല്ലെന്ന് പിസി ജോര്‍ജ് പറഞ്ഞിരുന്നു. നേരത്തെ ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ വാക്കുകളാണ് വിവാദമായത്. ഇതില്‍ വിശദീകരണം നല്‍കി അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടിരുന്നു. പിന്നീട് മനോരമ ന്യൂസിന്റെ നേരേ ചൊവ്വേ പരിപാടിയിലും സമാനമായ അഭിപ്രായങ്ങള്‍ പങ്കുവച്ചു.

പോലീസിന്റെ അതിശയോക്തി

പോലീസിന്റെ അതിശയോക്തി

കേസിലെ പല കാര്യങ്ങളും പോലീസിന്റെ അതിശയോക്തിയുടെ ഭാഗമാണെന്നാണ് പിസിയുടെ വിശ്വാസം. അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആക്രമണത്തിന് ഇരയായ നടിയെ ദില്ലിയിലെ നിര്‍ഭയ കേസുമായി താരതമ്യം ചെയ്തിരുന്നു. ഇത് പോലീസിന്റെ അതിശയോക്തിയാണെന്നാണ് പിസി ജോര്‍ജ് എംഎല്‍എ പറയുന്നത്.

ദിലീപിനെതിരേ തെളിവില്ല

ദിലീപിനെതിരേ തെളിവില്ല

ദിലീപിനെതിരേ കേസില്‍ തെളിവില്ല. 19 തെളിവുകള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. പക്ഷേ ഒന്നുപോലും ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. അതിനര്‍ഥം ദിലീപിനെതിരേ തെളിവില്ലെന്നാണ്.

പോലീസിന് അറിയാം

പോലീസിന് അറിയാം

സംഭവത്തില്‍ ദിലീപിന് പങ്കില്ലെന്ന് പോലീസിന് അറിയാം. അന്വേഷണ സംഘത്തില്‍ ഇങ്ങനെ വിശ്വസിക്കുന്നവര്‍ ഉണ്ടെന്നും പിസി ജോര്‍ജ് പറയുന്നു. എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് പിസി ജോര്‍ജ് സംസാരിക്കുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അദ്ദേഹം ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുമുണ്ട്.

നടിയെ അപമാനിച്ചിട്ടില്ല

നടിയെ അപമാനിച്ചിട്ടില്ല

പീഡനത്തിന് ഇരയായ നടിയെ താന്‍ അപമാനിച്ചിട്ടില്ല. കേസില്‍ പോലീസ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെയാണ് വിമര്‍ശിച്ചത്. ആലപ്പുഴ പ്രസ്‌ക്ലബ്ബില്‍ കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞ പ്രതികരണം വിവാദമാക്കുകയായിരുന്നു.

പോലീസിന് വീഴ്ച പറ്റി

പോലീസിന് വീഴ്ച പറ്റി

ദില്ലിയിലെ നിര്‍ഭയ കേസിനേക്കാള്‍ ക്രൂരമായ രീതിയിലാണ് നടിയെ പീഡിപ്പിച്ചതെന്ന് പോലീസ് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടിലുണ്ടെന്നാണ് പ്രചരിക്കുന്നത്. ആ റിപ്പോര്‍ട്ടില്‍ ഇങ്ങനെ ഒരു ഭാഗം ഉണ്ടെങ്കില്‍ പോലീസിന് വീഴ്ച പറ്റിയതാണെന്നായിരുന്നു ആലപ്പുഴയില്‍ പിസി പറഞ്ഞത്.

എങ്ങനെ തൊട്ടടുത്ത ദിവസം

എങ്ങനെ തൊട്ടടുത്ത ദിവസം

നിര്‍ഭയയെ പോലെ പീഡിപ്പിക്കപ്പെട്ട നടി എങ്ങനെ തൊട്ടടുത്ത ദിവസം അഭിനയിക്കാന്‍ പോയി. ഏതാശുപത്രിയിലാണ് ചികില്‍സ തേടിയത് എന്ന് ജനങ്ങള്‍ സ്വാഭാവികമായും സംശയിക്കുമെന്നാണ് താന്‍ പറഞ്ഞത്. അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും പിസി ജോര്‍ജ് എംഎല്‍എ പറഞ്ഞു.

എല്ലാവര്‍ക്കും ഉടന്‍ മറുപടി

എല്ലാവര്‍ക്കും ഉടന്‍ മറുപടി

പിസി ജോര്‍ജിന്റെ വാക്കുകള്‍ക്കെതിരേ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്തുവന്നിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം സോഷ്യല്‍ മീഡിയ വഴി തന്നെ പിസി ജോര്‍ജ് അവര്‍ക്കുള്ള മറുപടിയും കൊടുത്തു. ഭാഗ്യലക്ഷ്മിക്ക് പുറമെ, ഗായിക സയനോരയും പിസി ജോര്‍ജ് എംഎല്‍എക്കെതിരേ രംഗത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയയിലെ പിസിയുടെ കുറിപ്പില്‍ സയനോരയ്ക്കുമുള്ള മറുപടിയും ഉണ്ട്.

English summary
Actress Attack case: Law officer advise to case register against PC George MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X